മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു

മദ്യമുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും മദ്യപാനിക്ക് അതുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ളതാണ്. മറ്റ് വ്യക്തികളെ അത് പരിഗണിക്കുന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍, റോഡ് അപകടങ്ങള്‍, വ്യക്തികള്‍ തമ്മിലുള്ള അക്രമം തുടങ്ങിയ കാര്യങ്ങളില്‍ മദ്യമുണ്ടാക്കാന്ന ദോഷത്തെക്കുറിച്ച് ജര്‍മ്മനിയിലെ Bayern ലെ Therapy Research ലെ ഗവേഷകര്‍ പഠനം നടത്തി. മദ്യപാനിയല്ലാത്ത മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ ​​​ഏറ്റവും വലിയ ദോഷം സംഭവിക്കുന്നത് fetal alcohol syndrome (FAS), fetal alcohol spectrum disorders (FASD), മദ്യപാനി ഡ്രൈവറുണ്ടാക്കുന്ന റോഡ് അപകടത്തില്‍ പെടുന്നവര്‍, മദ്യപാനിയുണ്ടാക്കുന്ന വ്യക്തിപരമായ അക്രമത്തില്‍ … Continue reading മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു

കൌമാരക്കാരുടെ അമിതമായ മദ്യപാനം അവരുടെ തലച്ചോറിന്റെ വൈകാരിക കേന്ദ്രത്തിന് സ്ഥിരമായ മാറ്റമുണ്ടാക്കും

കൌമാരകാലത്തെ അമിതമായ കുടിക്ക് തലച്ചോറിലെ wiring ന് സ്ഥിരമായ മാറ്റമുണ്ടാക്കാനാകും. അത് മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭാവിയിലെ മദ്യ ഉപയോഗ രോഗത്തിനും കാരണമാകുന്നു. അത്തരത്തിലുള്ള ചില മാറ്റങ്ങള്‍ക്ക് കാരണം epigenetic മാറ്റങ്ങളാണ് എന്ന് University of Illinois ലെ Chicago Center for Alcohol Research in Epigenetics ഇപ്പോള്‍ കണ്ടെത്തി. ഈ ജനിതക മാറ്റം തലച്ചോറിലെ amygdalaയിലെ ന്യൂറല്‍ ബന്ധങ്ങളുടെ രൂപീകരണത്തിനും അതിന്റെ പരിപാലനത്തിനും വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീന്റെ ഘടനക്ക് മാറ്റം വരുത്തുന്നതിനാലാണ് അങ്ങനെ … Continue reading കൌമാരക്കാരുടെ അമിതമായ മദ്യപാനം അവരുടെ തലച്ചോറിന്റെ വൈകാരിക കേന്ദ്രത്തിന് സ്ഥിരമായ മാറ്റമുണ്ടാക്കും

ലഘുവായ മദ്യപാനവും ഹൃദ്രോഗത്തിന് കാരണമാകും

അത്താഴം കഴിഞ്ഞ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നതോ, ലഘുവായ മദ്യം കഴിക്കുന്നത് നിങ്ങളെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കും എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അത് തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് 2017 മെയിലെ Journal of Studies on Alcohol and Drugs ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [ഏത് മദ്യപാനവും ഹൃദയത്തിന് ദോഷമാണ്. അത് ഒഴുവാക്കുക.] — സ്രോതസ്സ് jsad.com

മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി

മദ്യം നേരിട്ട് തന്നെ കരളിലെ കോശങ്ങളെ നശിപ്പിക്കും. ഇപ്പോള്‍ University of California യുടെ San Diego School of Medicine ലെ ഗവേഷകര്‍ മദ്യത്തിന്റെ കരളിലെ ദൂഷ്യവശത്തെക്കുറിച്ച് രണ്ടാമതൊരു കാര്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. കുടലിലെ ബാക്റ്റീരിയകള്‍ കരളിലേക്ക് താമസം മാറ്റി മദ്യം മൂലമുള്ള കരള്‍ രോഗത്തെ കൂടുതല്‍ മോശമാക്കും. എലികളില്‍ അവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രിവരി 10 ന്റെ Cell Host & Microbe ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സൂഷമ ജീവികള്‍ സാധാരണ കരളിലെ … Continue reading മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി

മദ്യപാനം തലച്ചോറിന് കേടുവരുത്തും

മദ്യത്തിന്റെ കൂടിയ ഉപയോഗം തലച്ചോറിന്റെ ഘടനയേയും ശരീരശാസ്‌ത്രത്തേയും(physiology) ബാധിക്കുമെന്ന് പുതിയ neuroimaging പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥിരമായ മദ്യപാനം തലച്ചോറിലെ സെറിബല്ലം (cerebellum) എന്ന ഭാഗത്തിന് കേടുവരുത്തും. മാംസപേശി നിയന്ത്രണം, ഭാഷ, ശ്രദ്ധ ഇവയൊക്കെ ചെയ്യുന്നത് ഈ ഭാഗമാണ്. അതുപോലെ prefrontal cortex ചുരുങ്ങാനും ഗുണം കുറയാനും മദ്യപാനം കാരണമാകുന്നു. തീരുമാനമെടുക്കല്‍, സാമൂഹ്യ സ്വഭാവം എന്നിവ നിയന്ത്രിക്കുന്ന ഭാഗമാണിത്. കൂടാതെ ഈ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന തലച്ചോറിലെ white matter നും കേടുപാടുണ്ടാക്കുന്നു. മദ്യപാനം നിര്‍ത്തിയാല്‍ ഈ ഭാഗങ്ങള്‍ വീണ്ടും … Continue reading മദ്യപാനം തലച്ചോറിന് കേടുവരുത്തും

മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും മാധ്യമങ്ങള്‍ മദ്യവില്‍പ്പനാ നിലവാരവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാമഹാമഹമവും കെങ്കേമം കൊണ്ടാടി. പതിവുപോലെ എല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാവപ്പെട്ട മദ്യപാനികളെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടികള്‍ നേടുന്നു എന്നാണ് അവരുടെ ആവലാതി. എന്നാല്‍ ഈ കച്ചവടത്തില്‍ സര്‍ക്കാരിന് നഷ്ടമാണെന്നുള്ളതാണ് സത്യം. 2005 ലെ ഒരു കണക്കനുസരിച്ച് അന്ന് മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടി. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. അന്നത്തെ … Continue reading മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

പുകവലി

വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. അതുകൊണ്ട് പുകയില കമ്പനിക്കാര്‍ ദരിദ്ര രാജ്യങ്ങളാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത് . നമുക്ക് തന്നെ 100 കോടി ആള്‍ക്കാരുണ്ട്. സിനിമയും മറ്റ് മാദ്ധ്യമങ്ങളും ഉപയോഗിച്ച് അവര്‍ വലിയ പ്രചരണം തന്നെയാണ് നടത്തുന്നത്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. വന്‍ നഗരങളില്‍ ഇപ്പോള്‍ അതൊരു ട്രന്റാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് "മോഡേണ്‍ " ആകാന്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ പോരാ. വിദേശനിര്‍മ്മിത സിഗറ്റും വേണം. (പത്ത് മുപ്പത് കൊല്ലങ്ങള്‍ക്ക് … Continue reading പുകവലി

ആന്‍റണിയുടെ ചാരായ നിരോധനം@വഴിയോരം

http://vazhi.wordpress.com/2009/04/07/20ലക്ഷം-പേരെ-ഒരുമിച്ച്-മദ് ശരിയാണ്. ചാരയം നിരോധിച്ചതു വഴി മദ്യ ദുരന്തം കൂടിടതേയുള്ളു. കൂടാതെ തൊഴിലില്ലായ്മ കുറഞ്ഞു. കാരണം ഇപ്പോള്‍ ചാരായ ഉത്പാദനം മാഫിയ വഴിയാണ്. അവര്‍ക്ക് അത് സംരക്ഷിക്കാന്‍ ഗുണ്ടകളുടെ ആവശ്യം ഉണ്ട്. എന്റെ നാട്ടില്‍ തന്നെ ഒരുപാട് ചെറുപ്പക്കാര്‍ ഈ മാഫിയക്ക് വേണ്ടി കൂലിത്തല്ലുകാരായി. അവര്‍ തല്ലിക്കൊല്ലുന്ന സാധാരണക്കാരുടേയും എണ്ണം കൂടിയിട്ടുണ്ട്. ചിലപ്പോള്‍ അവരെ തന്നെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നു. നല്ലത് ജനസംഖ്യ കുറയട്ടേ. ഉദ്യോഗസ്ഥന്‍ മാര്‍ക്കും പോലീസുകാര്‍ക്കും ഇപ്പോള്‍ വരുമാനം കൂടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശമ്പളത്തേക്കാള്‍ അവര്‍ക്ക് താല്‍പ്പര്യം … Continue reading ആന്‍റണിയുടെ ചാരായ നിരോധനം@വഴിയോരം

മദ്യപാനികളുടെ വീമ്പിളക്കല്‍

മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടുന്നുണ്ട്. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. ജമ്മു-കാഷ്മീര്‍ ആണ് ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നത്. 12.1% വികസിത രാജ്യങ്ങളില്‍ മദ്യപാനവും പുകവലിയും കുറഞ്ഞ് വരുകയാണ്. എന്നാല്‍ ഇന്‍ഡ്യപോലുള്ള രാജ്യങ്ങളില്‍ അത് കൂടിവരുന്നു. ഇന്‍ഡ്യയില്‍ നമുകുക്ക് 625 ലക്ഷം … Continue reading മദ്യപാനികളുടെ വീമ്പിളക്കല്‍