പോലീസ് കസ്റ്റഡിയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

United States Bureau of Justice Statistics ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നില്‍ രണ്ടും നിയമപാലകര്‍ ബോധപൂര്‍വ്വം കൊന്നതാണ്. Arrest-related deaths (ARD) എന്ന് വിളിക്കുന്ന ഈ കൊലപാതകങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍ മുതല്‍ ലോക്കപ്പിലെത്തുന്നതിനിടക്ക് എപ്പോള്‍ വേണമെങ്കിലുമാകാം. മരണത്തിന്റെ 64% homicides ആണ്. അതില്‍ സ്വയരക്ഷ തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. 18% ആത്മഹത്യകളും 11% അപകടങ്ങളുമാണ്. — സ്രോതസ്സ് telesurtv.net

Advertisements

ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു

മനുഷ്യന്റെ ഭൂമി, വിഭവ അവകാശത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നത് 2016 ല്‍ വര്‍ദ്ധിച്ചു. 2016 ലെ ഓരോ മാസവും 16 ആളുകള്‍ വീതമാണ് കൊലചെയ്യപ്പെട്ടത് എന്ന് PAN Asia Pacific (PANAP) എന്ന സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിക്കാര്‍, ആദിവാസികള്‍, ഭൂമി അവകാശ സംരക്ഷകര്‍ തുടങ്ങിയവരെ കൊല്ലുന്നത് 2015 ലെ ശരാശരിയെക്കാള്‍ 2016 ല്‍ മൂന്ന് മടങ്ങായാണ് വര്‍ദ്ധിച്ചത്. 2015 ല്‍ മൊത്തം 61 പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അത് 171 … Continue reading ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു

കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

അമേരിക്ക് ആസ്ഥാനമായുള്ള കൊകൊ കോള കമ്പനിയും മറ്റ് 50 കമ്പനികളും ഭീകരവാദത്തിന് പണം കൊടുത്തു എന്ന ഒരു കേസ് കൊളംബിയയിലെ കോടതിയിലെത്തിയിരിക്കുന്നു. United Self-Defense Forces of Colombia എന്ന ഒരു പാരാമിലിട്ടറി സംഘവുമായാണ് അവര്‍ക്ക് ബന്ധമുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പറഞ്ഞിരുന്നു. കൊകൊ കോളയുടെ ഫാക്റ്ററികളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച കുറഞ്ഞത് 10 യൂണിയന്‍ നേതാക്കളെ കൊല്ലാന്‍ 1990 - 2002 കാലത്ത് കൊകോ കോള AUC യുടെ വാടകകൊലയാളികളെ ഉപയോഗിച്ചു എന്നാണ് ആരോപണം. AUC … Continue reading കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 - 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. — … Continue reading വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു

ദേശീയ സുരക്ഷയുടെ പേരില്‍ ലോക രാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കുന്നു

2015 ല്‍ ദേശീയ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ഊഹത്തിന്റെ പേരില്‍ ലോകത്തെ സര്‍ക്കാരുകള്‍ മനുഷ്യാവകാശത്തെ ചവിട്ടി മെതിക്കുന്നു. Amnesty International ന്റെ ലോക മനുഷ്യാവകശത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. "നിങ്ങളുടെ അവകാശങ്ങള്‍ അപകടത്തിലാണ്. ലോകത്തെ ധാരാളം സര്‍ക്കാരുകളും അതിന് പുല്ല് വിലയേ കൊടുക്കുന്നുള്ളു," എന്ന് Amnesty International ന്റെ Secretary General ആയ സലില്‍ ഷെട്ടി അഭിപ്രായപ്പെട്ടു. "ദേശീയ സുരക്ഷാ ഭീഷണിയോടുള്ള ലക്ഷ്യമില്ലാത്ത പ്രതികരണം" ആയാണ് ചില സര്‍ക്കാരുകള്‍ മനുഷ്യാവകാശത്തെ ആക്രമിക്കുന്നത്. "civil society യേയും സ്വകാര്യതക്കുള്ള … Continue reading ദേശീയ സുരക്ഷയുടെ പേരില്‍ ലോക രാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കുന്നു

എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസുകാര്‍ എറിക് ഗാര്‍ണറെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു. അങ്ങനെ എറിക് ഗാര്‍ണറെ കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ പോകുന്ന ഏക വ്യക്തിയായി റാംസി ഓര്‍ട്ട. മയക്ക് മരുന്ന, ആയുധ ഇടപാടിന്റെ ഒരു plea deal കഴിഞ്ഞ ദിവസം പോലീസുമായി ഓര്‍ട്ടയെടുത്തു. ഒരു സാധാണ മനുഷ്യനെ രണ്ട് വര്‍ഷം മുമ്പ് പോലീസ് ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ വീഡിയോ എടുത്തതിന് ശേഷം പോലീസ് നിരന്തരം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമാണെന്ന് അയാള്‍ … Continue reading എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു