കോവിഡ്-19 കാരണം ലോകത്ത് ഇതുവരെ 1.5 കോടി ആളുകള്‍ മരിച്ചു

ഏകദേശം 1.5 കോടി ആളുകളെ കോവിഡ്-19 മഹാമാരി നേരിട്ടും അല്ലാതെയും കൊന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 55 ലക്ഷം എന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ അധികമാണ് ഈ സംഖ്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി 1.49 കോടി അധിക മരണമാണ് ഉണ്ടായത് എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കി. കോവിഡ് കാരണം മരിച്ചവരും ആരോഗ്യസംവിധാനത്തില്‍ മഹാമാരി കാരണമുണ്ടായ അമിത ആഘാതം കാരണം മരിച്ചവരും ഉള്‍പ്പെടുന്നു. — സ്രോതസ്സ് democracynow.org | May 06, 2022

കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി

കൊറോണവൈറസ് മഹാമാരിയുടെ കോലാഹലത്തിനിടക്ക് “ഇതില്‍ നമ്മളെല്ലാം ഒന്നിച്ചാണ്” എന്ന് നമ്മുടെ നേതാക്കള്‍ പറയുന്നത് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. സത്യമാണെങ്കിലും നമ്മളില്‍ ചിലര്‍ കൂടുതലായി ഇതില്‍ പെട്ടിരിക്കുന്നു. മറ്റ് കൂട്ടങ്ങളെക്കാള്‍ കറുത്ത അമേരിക്കക്കാരാണ് കൊറോണവൈറസ് കാരണം കൂടിയ വേഗത്തില്‍ മരിക്കുന്നത്. ഈ വ്യത്യാസത്തിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അതിലെ വലിയ കാരണത്തിന് ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. അത് കറുത്ത അമേരിക്കക്കാരെ അപകടത്തിലാക്കുന്ന ധാരാളം വ്യവസ്ഥാപരമായ ഉപേക്ഷകളില്‍ ഒന്നാണ്: അവന്‍ അനുഭവിക്കുന്ന വായൂ മലിനീകരണം ആണത്. സാധാരണ വായൂ മലിനീകരണം … Continue reading കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി

ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു

അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, മറ്റ് സ്ഥലങ്ങളിലേയും യുദ്ധങ്ങളില്‍ അമേരിക്കയുടെ വ്യോമസേനക്ക് പ്രധാന സ്ഥാനമുണ്ട്. ഡ്രോണുകളും മറ്റ് മികച്ച ആയുധങ്ങളും യുദ്ധ മേഖലയില്‍ അകപ്പെട്ട സാധാരണക്കാരെ ഒഴുവാക്കി സൂഷ്മതയുള്ള വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ സൈന്യത്തെ സഹായിക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ മോശം രഹസ്യാന്വേഷണ വിവരങ്ങളാലും, സൂഷ്മമല്ലാത്ത ലക്ഷ്യം വെക്കലും, കുട്ടികളുള്‍പ്പടെ ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലാത്തിന്റേയും അടിസ്ഥാനത്തിലാണ് എന്ന് New York Times പ്രസിദ്ധപ്പെടുത്തിയ നിലംപൊളിക്കുന്ന അന്വേഷണം വ്യക്തമാക്കുന്നു. വിശദമായ റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ ഡ്രോണുകളും … Continue reading മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു

ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്

ലോകം മൊത്തം സ്ത്രീകള്‍ക്കെതിരെ മാരക അക്രമം വര്‍ദ്ധിച്ച് വരുകയാണ്. നവംബര്‍ 2020 ന് ബ്രിട്ടണിലെ സംഘടനയായ Femicide Census ഒരു ദശാബ്ദക്കാലത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അത് പ്രകാരം “പുരുഷ പങ്കാളിയോ മുമ്പത്തെ പങ്കാളിയോ നാല് ദിവസത്തില്‍ ഒരു സ്ത്രീ കൊലചെയ്യപ്പെടുന്നു.” പ്രണയബന്ധത്തിന് പുറത്തുള്ള കൊലപാതകങ്ങളെക്കൂടി കണക്കാക്കിയാല്‍ മൂന്ന് ദിവസത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്ന എന്ന തോതില്‍ ആ സംഖ്യ വര്‍ദ്ധിക്കുകയാണ്. സ്ത്രീകളുടെ നേരത്തെയുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം എന്ന് ആഗോളമായി തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൊലപാതകങ്ങളെ ഒറ്റപ്പെട്ട … Continue reading ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്

2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു

ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021

അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു

2021 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അമേരിക്കയില്‍ മരുന്നിന്റെ അമിത ഉപയോഗം കാരണം ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. US Centers for Disease Control and Prevention പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്തുണ്ടായിരുന്ന കൊറോണ മഹാമാരിയുണ്ടാക്കിയ കഷ്ടപ്പാടിനെ ഈ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇതേ സമയത്ത്, മെയ് 2020 മുതല്‍ ഏപ്രില്‍ 2021 വരെ, കോവിഡ്-19 അമേരിക്കയില്‍ 509,000 പേരെ കൊന്നു. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മരുന്ന അമിതോപയോഗം … Continue reading അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു

ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു

ബുധനാഴ്ച, വടക്ക് കിഴക്കന്‍ Illinois ലെ John Deere വിതരണ നിലയത്തിന് പുറത്തുള്ള സമരം ചെയ്യുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനില്‍ ചേരാനായി നടന്ന് പോയ United Auto Workers ന്റെ അംഗത്തെ ഒരു വാഹനം ഇടിച്ച് കൊന്നു. 56 വയസ് പ്രായമുള്ള Richard Rich ആണ് ആ വ്യക്തി. Illinois ലെ Milan ലെ John Deere Parts Distribution Center ലേക്ക് തിരിയുന്ന റോഡിന്റെ കവലയിലാണ് സംഭവമുണ്ടായത്. Illinois, Iowa, Kansas, Colorado, Georgia എന്നിടങ്ങളിലെ … Continue reading ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു

ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

കോവിഡ്-19 മഹാമാരിയുടെ സാമൂഹ്യ ആഘാതത്തിന്റെ ദുരന്തം വ്യക്തമാക്കുന്നതാണ് പുതിയ സ്ഥിതിവിവരക്കണക്ക്. ലോകം മൊത്തം ഈ മഹാമാരി കാരണം 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. “ജനുവരി 2020 മുതല്‍ മെയ് 2021 വരെ 80,000 മുതല്‍ 1.8 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 കാരണം മരിച്ചിട്ടുണ്ടാകും,” എന്ന് WHO പ്രസ്ഥാവിച്ചു. മഹാമാരി കാരണം ലോകം മൊത്തം മരിച്ച 1.5 കോടി ആളുകളില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരിയോട് … Continue reading ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി

ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂയോര്‍ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജയില്‍ സൌധത്തില്‍ മനുഷ്യത്വ പ്രതിസന്ധി വളരുന്നു. East River ല്‍ Queens നും Bronx നും ഇടക്കുള്ള ദ്വീപിലാണത്. നഗരത്തിലെ ജയിലുകളിലെ 5,700 പേരില്‍ കൂടുതല്‍ പേരേയും Rikers Island ലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മിക്കവരും വിചാരണ കാത്തിരിക്കുന്നവരാണ്. വളരേധികമുള്ള അക്രമം, ജോലിക്കാരുടെ കുറവ്, ചികില്‍സ അവഗണിക്കുന്നത് തുടങ്ങിയ ധാരാളം കാരണങ്ങളാല്‍ Rikers നെ “മരണ കെണി” എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം … Continue reading NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി