കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു

ദരിദ്ര രാജ്യങ്ങളിലെ ശൂന്യത ഇല്ലാതാക്കാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം (intellectual property rights) മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം സമ്മതിക്കുന്നതില്‍ ലോക വ്യാപാര സംഘടന രാജ്യങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. 9 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇതൊരു "വളരെ വൈകാരകമായ പ്രശ്നം" ആണെന്ന് WTO രാഷ്ട്രങ്ങളുടെ വക്താവായ Keith Rockwell പത്രക്കാരോട് പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ ആദ്യം അംഗങ്ങള്‍ അനൌപചാരികമായ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം ഒക്റ്റോബര്‍ 13, 14 ന് ഔപചാരികമായി … Continue reading കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു

സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു

അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോഗിക്കാത്ത കോവിഡ്-19 വാക്സിനുകള്‍ ചവറാകാന്‍ പോകുകയാണ്. ഈ വേനല്‍കാലത്ത് അവ കാലാവധി കഴിയും എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ധാരാളം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ STAT നോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും കോവിഡ്-19 ന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ പോകുന്നവയാണ്. നിയമപരവും കടത്തലിന്റേയും വെല്ലുവിളികള്‍ പറഞ്ഞ് വാഷിങ്ടണിലെ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ 5.236 കോടി കുറവ് ഡോസ് മാത്രമേ … Continue reading സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു

മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

കോവിഡ്-19 മഹാമാരിയുടെ ഇടക്ക് അമേരിക്കയില്‍ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 72,000 മരണങ്ങളേക്കാള്‍ 29% അധികമാണ് ഇത്. കോവിഡ്-19 ഈ പ്രശ്നത്തെ വഷളാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണുകളും മറ്റ് മഹാമാരി നിയന്ത്രണങ്ങളും മയക്കുമരുന്ന് ആസക്തിയുള്ളവരെ ഒറ്റപ്പെടുത്തുകയും ചികില്‍സ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതേ സമയം ഓവര്‍ഡോസ് സാംക്രമികരോഗത്തെ ഒരിക്കല്‍ നയിച്ചിരുന്ന വേദന സംഹാരികള്‍ക്ക് പകരം ആദ്യം ഹെറോയിനും, പിന്നെ അപകടകരമായി ശക്തമായ ഓപ്പിയോയിഡായ fentanyl ഉം അടുത്തകാലത്ത് … Continue reading മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല

ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ … Continue reading ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല

ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

സംസ്ഥാനത്തെ ഓപ്പിയോയിഡ് സാംക്രമികരോഗത്തിന് Johnson and Johnson ഉത്തരവാദിയാണ് എന്ന് നാഴികക്കല്ലായ ഒരു ഉത്തരവില്‍ ഒക്ലഹോമ ജഡ്ജി വിധിച്ചു. Purdue Pharma യേയും Teva Pharmaceuticals നേയും കേസില്‍ പറയുന്നുണ്ട്. അവര്‍ കഴിഞ്ഞ വര്‍ഷം $27 കോടി ഡോളറും $8.5 കോടി ഡോളറും വീതം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. അവശേഷിക്കുന്നത് Johnson and Johnson ഉം അവരുടെ മരുന്ന് ശാഖയായ Janssen ഉം ആണ്. “പൊതു ശല്യം” ഉണ്ടാക്കി എന്ന കുറ്റത്തെ അവര്‍ അഭിമുഖീകരിക്കണം. Johnson and … Continue reading ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി

കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് 9 പുതിയ ശതകോടീശ്വരന്‍മാരെ കോവിഡ്-19 വാക്സിന്‍ സൃഷ്ടിച്ചു. പട്ടികയില്‍ ഏറ്റവും മുകളിലുള്ള പുതിയ കോടീശ്വരന്‍മാര്‍ Moderna (MRNA) CEO ആയ Stéphane Bancel ഉം Pfizer (PFE) നോടൊപ്പം ചേര്‍ന്ന് വാക്സിന്‍ നിര്‍മ്മിച്ച BioNTech (BNTX) ന്റെ CEO ആയ Ugur Sahin ഉം ആണ്. People's Vaccine Alliance നടത്തിയ വിശകലനത്തില്‍ രണ്ട് CEOമാര്‍ക്കും കൂടി $400 കോടി ഡോളര്‍ സമ്പത്തുണ്ട്. Oxfam, UNAIDS, Global Justice Now, … Continue reading കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി

അവര്‍ക്ക് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മഹാമാരിയെ ഇല്ലാതെയാക്കാം

yanis varoufakis

സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

ഒരു വര്‍ഷത്തിനകം വെറും $2500 കോടി ഡോളര്‍ നിക്ഷേപം കൊണ്ട് 800 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള പ്രാദേശിക നിര്‍മ്മാണ ഹബ്ബുകള്‍ സ്ഥാപിക്കാം എന്ന് പുതിയ വിശകലനം കാണിക്കുന്നു. ആ തുക അമേരിക്കയുടെ സൈനിക ബഡ്ജറ്റിന്റെ വെറും 3% മാത്രമാണ്. Public Citizen നടത്തിയ വിശകലനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് മെയ് 2022 ന് അകം സമ്പന്ന രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന ചെറിയ നിക്ഷേപം കൊ​ണ്ട് ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളിലെ 80% പേര്‍ക്ക് വാക്സിന്‍ കൊടുക്കാം. ഇതുവരെ ലോകം മൊത്തം … Continue reading സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം

കാലം ചെല്ലുന്നതോടെ ആന്റിബയോട്ടിക്ക് പ്രതിരോധം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണ്. ഇന്ന് ആദ്യ നിര ആന്റിബയോട്ടികളെ തോല്‍പ്പിക്കുന്ന ഗൌരവകരമായ അണുബാധ അയ്യായിരം അമേരിക്കക്കാരെ ബാധിച്ചിരിക്കുന്നു. രണ്ടാം നിര ആന്റിബയോട്ടിക്കുകള്‍ക്ക് 50 - 200 മടങ്ങ് വില കൂടുതലാണ്. ഒരു രാത്രിക്ക് $2,000 ഡോളര്‍ എന്ന തോതില്‍ ആശുപത്രിയില്‍ താമസിക്കാനുള്ള ചിലവും കൂടി കൂട്ടണം. ഇത്തരം അണുബാധ കാരണം പ്രതിദിനം 63 പേര്‍ എന്ന തോതില്‍ അമേരിക്കക്കാര്‍ ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 23,000 പേര്‍ മരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ Jim … Continue reading നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം

ആന്റി ബയോട്ടിക്കുകളുടെ ദൈനംദിന മാത്ര ബാക്റ്റീരിയകളെ പല-മരുന്ന് പ്രതിരോധം നേടുന്നതിന് സഹായിക്കുന്നു

ബാക്റ്റീരിയ അണുബാധയെ ചികില്‍സിക്കുന്നതിന് ആന്റിബയോട്ടിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവ അനേകം ജീവന്‍ രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും അമിതോപയോഗവും ഇടക്കിടയുള്ള അനാവശ്യ ഉപയോഗവും കാരണം പ്രതിരോധം നേടിയ ബാക്റ്റീരിയകള്‍ സര്‍വ്വസാധാരണണായി മാറുന്നു. പ്രതിരോധമില്ലാത്ത ബാക്റ്റീരിയ കൊണ്ടുണ്ടായ അണുബാധ ചിലപ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ വിജയകരമായി ഉപയോഗിച്ചതിന് ശേഷവും വീണ്ടും അണുബാധ വ്യാപിച്ചേക്കാം. ആന്റി ബയോട്ടിക്കുകള്‍ ഇടക്കിടെ ഏല്‍ക്കുന്ന കൂട്ടത്തിലെ ചില കോശങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിച്ച് വരുന്നു. ആഴ്ചയിലെ മാത്രയെക്കാള്‍ വലിയ ആഘാതമാണ് ദിനംതോറുമുള്ള മാത്ര. ഭാഗ്യത്തിന് ബഹു-മരുന്ന് പ്രതിരോധം നേടിയ കോശങ്ങളുടെ … Continue reading ആന്റി ബയോട്ടിക്കുകളുടെ ദൈനംദിന മാത്ര ബാക്റ്റീരിയകളെ പല-മരുന്ന് പ്രതിരോധം നേടുന്നതിന് സഹായിക്കുന്നു