വായൂ മലിനീകരണത്തിനെതിരായ ശരിയായ മുഖംമൂടി

Advertisements

ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

PFCയുടെ കാര്യത്തില്‍ മിനെസോട്ട 3M ഉംമായി $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി

അമേരിക്കയില്‍ 3M കമ്പനി ദശാബ്ദങ്ങളോളം PFC എന്ന് വിളിക്കുന്ന വിഷവസ്തു മണ്ണിലേക്ക് ഒഴുക്കി വിട്ടതിന്റെ പേരിലുള്ള കേസില്‍ മിനസോട്ട സംസ്ഥാനം $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. നാളെ മുതല്‍ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. കുടിവെള്ളം മലിനമായതിന് ശേഷം ഉയര്‍ന്ന തോതിലുള്ള ക്യാന്‍സര്‍, നേരത്തെയുള്ള ജനനം എന്നിവയുടെ തോത് വര്‍ദ്ധിച്ചു എന്ന് മിനസോട്ട സംസ്ഥാന അറ്റോര്‍ണി പറയുന്നു. — സ്രോതസ്സ് democracynow.org

വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള രസം ആർക്ടിക്കിനെ മലിനപ്പെടുത്തുന്നു

വ്യവസായവൽക്കരിച്ചതും വികസിതവുമായ രാജ്യങ്ങൾ പ്രതിവർഷം 2,000 ടൺ രസം(മെർക്കുറി) അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ആഗോളതലത്തിൽ അതിന്റെ ഏറ്റവും വലിയ സ്രോതസ് ചെറുകിടക്കാരും കൈത്തൊഴിലുകാരും ആയ സ്വർണ്ണ ഖനനവും കൽക്കരി ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളുമാണ്. ആർക്ടിക്കിൽ ഉയർന്ന തോതിലുള്ള രസത്തിന്റെ നില beluga തിമിംഗലങ്ങളിലും ധൃവക്കരടികളിലും, സീലുകളിലും, മീനുകളിലും, കഴുകൻമാരിലും, മറ്റ് പക്ഷികളിലും കണ്ടെത്തി. മനുഷ്യരേയും ഇത് ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് പരമ്പരാഗതമായി വേട്ടയാടലും മീൻപിടിക്കലും നടത്തി ആഹാരം കണ്ടെത്തുന്ന Inuit ജനങ്ങൾ. ദീർഘകാലും അമിതമായി രസത്തിന്റെ സമ്പർക്കമുണ്ടായാൽ അത് നാഡീവ്യൂഹത്തിനും … Continue reading വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള രസം ആർക്ടിക്കിനെ മലിനപ്പെടുത്തുന്നു

ഇന്‍ഡ്യയിലെ എല്ലാവരും PM 2.5 മലിനീകരണം സഹിക്കുന്നവരാണ്

ഇന്‍ഡ്യയിലെ നഗരങ്ങള്‍ വായൂ മലിനീകരണത്തിന്റെ കേന്ദ്രങ്ങളാണ്. അതിന്റെ കൂടെ ഇതാ വേറൊരു ഞെട്ടലുകൂടി. 100% ഇന്‍ഡ്യക്കാരും PM 2.5 എന്ന വായൂ മലിനീകരണം അനുഭവിക്കുന്നവരാണ് എന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പരിധിയിലധികം നാം അവ വലിച്ച് കയറ്റുകയാണ്. PM 2.5 അധവാ particulate matter 2.5 എന്നത് 2.5 മൈക്രോ മീറ്ററോ അതില്‍ കുറവോ വലിപ്പമുള്ള ചെറു കണികകളാണ്. ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരുകയും രക്തത്തിലേക്ക് കടക്കാനും അവക്ക് കഴിയും. ഇതിന്റെ സാന്നിദ്ധ്യം … Continue reading ഇന്‍ഡ്യയിലെ എല്ലാവരും PM 2.5 മലിനീകരണം സഹിക്കുന്നവരാണ്

വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു

1984 മുതല്‍ Oslofjord cod ലെ രസത്തിന്റെ അളവ് Norwegian Institute of Water Research (NIVA) പരിശോധിച്ച് വരികയാണ്. അവരുടെ പുതിയ ഗവേഷണ ഫലം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി രസത്തിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ സാമ്പിളെടുത്ത Oslofjord cod ന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. അതായിരിക്കാം രസത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതനുള്ള പ്രധാന വിശദീകരണം. ശുദ്ധമായ രസം ശരീര അവയവങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. എന്നാല്‍ ഓക്സിജനില്ലാത്ത ജല പരിസ്ഥിതിയില്‍ സൂഷ്മജീവികള്‍ക്ക് രസത്തെ മീഥൈല്‍ മെര്‍ക്കുറിയായി മാറ്റാനാകും. … Continue reading വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു

കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും

ശബ്ദം, മലിനീകരണം, ചെറിയ സ്ഥലത്തെ ജീവിതം, നഗരത്തിലെ ജീവിതം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അതിനാല്‍ വിഷാദരോഗം, ആകാംഷ കുഴപ്പങ്ങള്‍, schizophrenia തുടങ്ങിയ മാനസിക രോഗങ്ങള്‍ ഗ്രാമപ്രദേശത്തുള്ളവരേക്കാള്‍ കൂടുതലാണ്. താരതമ്യ പഠനത്തില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ amygdala യില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രക്രിയയും അപകടത്തിന്റെ പ്രതികരണവും നടത്തുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ കേന്ദ്രഭാഗത്തുള്ള amygdala യാണ്. നഗരത്തില്‍ തന്നെ കാടിന്റേ സമീപത്തുള്ളവരില്‍ amygdala കൂടുതല്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് … Continue reading കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും

വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല

Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com