നിങ്ങളുപയോഗിക്കാനിഷ്ടപ്പെടുന്ന ചെറിയ ബാറ്ററികള്‍ മാരകമായതാണ്

ഇന്‍ഡ്യയിലുപയോഗിക്കുന്ന സിങ്ക്-കാര്‍ബണ്‍ ബാറ്ററികളില്‍ 90%വും ചവറ്നിലങ്ങളിലെത്തുകയാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കാലം കഴിയുമ്പോള്‍ ഇവയുടെ ആവരണം ദ്രവിക്കും. പിന്നീട് അകത്തുള്ള ഘനലോഹങ്ങള്‍ മണ്ണുമായി കലരുന്നു. കാലക്രമത്തില്‍ അത് ഭൌമോപരിതലത്തിലേയും ഭൂഗര്‍ഭത്തിലേയും ജലത്തെ മലിനമാക്കുന്നു. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും നമ്മുടെ ഭക്ഷ്യശൃംഖലയില്‍ കടന്നുകൂടുകയും ചെയ്യുന്നു എന്ന് Toxic Link ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചവറുകള്‍ കത്തിക്കുമ്പോള്‍ നാം ശ്വസിക്കുന്ന വായുവിനേയും അത് മലിനമാക്കുന്നു. നേരിട്ടോ അല്ലാതെയോ ഘനലോഹങ്ങള്‍ അകത്ത് ചെല്ലുന്നത് തലച്ചോറിനേയും വൃക്കയേയും ബാധിക്കും. ക്യാന്‍സര്‍ ഉണ്ടാകാം. zinc-carbon ല്‍ … Continue reading നിങ്ങളുപയോഗിക്കാനിഷ്ടപ്പെടുന്ന ചെറിയ ബാറ്ററികള്‍ മാരകമായതാണ്

മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും

2010 ല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ നടന്ന എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതിന് എണ്ണ ഭീമന്‍ Halliburton കുറ്റക്കാരനാണെന്ന് സമ്മതിച്ചു. ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും. മൂന്ന് വര്‍ഷത്തേക്ക് നിരീക്ഷണഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യും. പൊട്ടിത്തെറി നടന്നതിന് ശേഷം നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നശിപ്പിച്ചതിന് ഹാലിബര്‍ട്ടണിന്റെ ഒരു മുമ്പത്തെ മാനേജര്‍ക്കെതിരേയും കുറ്റാരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പ്രശ്നം പരിഹരിച്ചു എന്നാണ് ഹാലിബര്‍ട്ടണ്‍ പറയുന്നത്. സാമൂഹ്യ സംഘടനയായ Public Citizen ഈ സമ്മത കരാറിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന … Continue reading ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും

ആയിരക്കണക്കിന് ക്രിസ്തുമസ് വിളക്കുകള്‍ ഈ ജനുവരിയില്‍ നിലംനികത്തലിലേക്ക്

ക്രിസ്തുമസുമായ ബന്ധപ്പെട്ട അവശിഷ്ടങ്ങളിലെ ഏറ്റവും മോശമായത് വിളക്കുകളാണെന്ന് ബിസിനസ് അവശിഷ്ടം കൈകാര്യം ചെയ്യുന്ന BusinessWaste.co.uk ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിലെ വിളക്ക് കമ്പോളും ഇന്ന് £9 കോടി പൌണ്ടിന്റേതാണ്. നാലിലൊന്ന് വീടുകള്‍ ഇവ വാങ്ങുന്നു. ശരാശരി വിളക്ക് ആറ് മണിക്കൂര്‍ കത്തിനില്‍ക്കും. അതായത് ആറ് മണിക്കൂര്‍ വീട് അലങ്കരിക്കുന്ന അവയുടെ പ്ലാസ്റ്റിക് പുറംതോട് 1,000 വര്‍ഷത്തോളം ഭൂമിയില്‍ നിലനില്‍ക്കും. പ്ലാസ്റ്റിക് മാത്രമല്ല കുഴപ്പക്കാര്‍, ഇവക്കായി കണ്ണാടിയും ലോഹവും ഉപയോഗിക്കുന്നുണ്ട്. — സ്രോതസ്സ് businesswaste.co.uk | Jan 7th, … Continue reading ആയിരക്കണക്കിന് ക്രിസ്തുമസ് വിളക്കുകള്‍ ഈ ജനുവരിയില്‍ നിലംനികത്തലിലേക്ക്

ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു

ഇന്‍ഡ്യയില്‍ നടക്കുന്ന 8 മരണങ്ങളില്‍ ഒന്ന് സംഭവിക്കുന്നത് വായൂ മലിനീകരണം കൊണ്ടാണ്. പുകവലിക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നു. മരണങ്ങള്‍, രോഗത്തിന്റെ ദുരിതം, ആയുര്‍ ദൈര്‍ഘ്യം എന്നിവക്ക് വായൂ മലിനീകരണവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം India State-Level Disease Burden Initiative ആണ് നടത്തിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് The Lancet Planetary Health ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ല്‍ സംഭവിച്ച 12.4 മരണങ്ങളില്‍ പകുതിക്ക് കാരണം വായൂ മലിനീകരണമാണ്. 70 വയസിന് താഴെ പ്രായമായവരാണ് അവര്‍. — സ്രോതസ്സ് indianexpress.com … Continue reading ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു

എങ്ങനെയാണ് മനുഷ്യരുണ്ടാക്കുന്ന ശബ്ദം കടലിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്

https://www.ted.com/talks/kate_stafford_how_human_noise_affects_ocean_habitats?language=en Kate Stafford — സ്രോതസ്സ് ted.com

ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്

കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് … Continue reading ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്

കൊടുംകാറ്റ് ഫ്ലോറന്‍സിന്റെ വഴിയിലെ കല്‍ക്കരി ചാരവും പന്നി മാലിന്യവും ദുര്‍ബല സമൂഹങ്ങളെ ബാധിക്കും

വടക്കന്‍ കരോലിനയില്‍ 31 കല്‍ക്കരി ചാരക്കുഴികളുണ്ട്. അവിടെയാണ് കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള 11.1 കോടി ടണ്‍ വിഷ മാലിന്യങ്ങള്‍ Duke Energy സംഭരിച്ചിരിക്കുന്നത്. കൂടാതെ ഈ സംസ്ഥാനത്ത് മയപ്പെടുത്തി “lagoons” എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചാണകക്കുഴികളുണ്ട്. അവിടെ പ്രതിവര്‍ഷം പന്നികള്‍, കോഴികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 450 കോടി കിലോഗ്രാം നനഞ്ഞ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നു. — സ്രോതസ്സ് grist.org | Sep 13, 2018