വൈസ് മീഡിയ സൌദിയുടെ ഉല്‍സവം സംഘടിപ്പിച്ചു

സൌദി അറേബ്യയുടെ ആര്‍ഭാടപൂര്‍ണ്ണമായ Azimuth ഉല്‍സവം രഹസ്യമായി സംഘടിപ്പിച്ചത് അമേരിക്ക-ക്യാനഡ പുതു മാധ്യമ കമ്പനിയായ Vice ആണ്. 2 കോടി ഡോളറിലധികം ചിലവ് വന്ന പരിപാടിക്ക് സര്‍ക്കാര്‍ സബ്സിഡി കിട്ടി. മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമായ Jamal Khashoggi യുടെ കൊലപാതകത്തിന് ശേഷം സൌദിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോര്‍പ്പറേറ്റ് സൌദിയുമായി വീണ്ടും ബിസിനസ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. — സ്രോതസ്സ് telesurenglish.net | 1 Feb 2022

യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ

യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു. റഷ‍്യയുടെ സര്‍ക്കാര്‍ ചാനലായ RT യുടെ ജര്‍മ്മന്‍ ഭാഷ ചാനലിനെ അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് വീഡിയോ ഹോസ്റ്റ് ചെയ്യുന്ന വമ്പനെതിരെ "zero tolerance" നയമായിരിക്കും എന്ന് ക്രംലിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ കമ്പനിയുടെ ഉടമകള്‍ Alphabet Inc ആണ്. കോവിഡ്-19 തെറ്റിധാരണ നയത്തെ ലംഘിച്ചതിനാല്‍ അവര്‍ ചാനലിനെ നീക്കം ചെയ്തതെന്ന് അറിയിച്ചു. അസാധാരണമായ വിവര അക്രമമാണ് യൂട്യൂബ് നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു. — സ്രോതസ്സ് reuters.com … Continue reading യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ

99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു

ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്‌ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്‍ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും … Continue reading 99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു

കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു

Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു