പോര്‍ട്ടര്‍ റാഞ്ചില്‍ മറ്റൊരു ചോര്‍ച്ച വീണ്ടുമുണ്ടായി

അമേരിക്കയുടെ ചരിത്രത്തിലേക്കും ഏറ്റവും വലിയ പ്രകൃതിവാതക ചോര്‍ച്ചയായിരുന്നു Porter Ranch ല്‍ ശീതകാലത്ത് സംഭവിച്ചത്. Aliso Canyon Storage Facility ല്‍ 97,000 ടണ്‍ മീഥേനാണ് അന്തരീക്ഷത്തിലേക്ക് ചോര്‍ന്നത്. നാല് മാസം നീണ്ടുനിന്ന ചോര്‍ച്ചയില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴുപ്പിച്ചു. ഫെബ്രുവരിയിലാണ് അത് അടച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും പ്രകൃതിവാതകം അവിടെ ചോര്‍ന്നു. പ്രകൃതിവാതകത്തിന്റെ ഗന്ധം പരക്കുന്നതായി അവിടെയുള്ള താമസക്കാര്‍ പരാതി കൊടുത്തു. Los Angeles ന്റെ ചുറ്റുപാടുകളിലേക്ക് അത് പരക്കുകയാണ്. — സ്രോതസ്സ് thinkprogress.org | 2016

എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

എണ്ണ, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം Environmental Protection Agency (EPA) അവരുടെ വാര്‍ഷിക Inventory of U.S. Greenhouse Gas Emissions and Sinks ല്‍ കുറച്ചാണ് രേഖപ്പെടുത്തിയിരുന്നത്. Harvard John A. Paulson School of Engineering and Applied Sciences (SEAS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. EPAയുടെ കണക്കുകളേക്കാള്‍ എണ്ണ ഉത്പാദനത്തില്‍ നിന്ന് 90% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്ന് 50% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും ഉണ്ടാകുന്നതായി … Continue reading എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ആര്‍ക്ടിക് സമുദ്രത്തിന് അടിയില്‍ എന്തോ മറഞ്ഞിരിക്കുന്നുണ്ട്. അതൊരു ഭീകരജീവിയല്ല. അത് കൂടുതലും രഹസ്യമാണ്. ഉയരുന്ന സമുദ്രനിരപ്പിന് താഴെയുള്ള ഉറഞ്ഞ മണ്ണില്‍ 6000 കോടി ടണ്‍ മീഥേനും 56000 കോടി ടണ്‍ ജൈവ കാര്‍ബണും കുടുങ്ങിയിരിക്കുന്നുണ്ട് എന്ന് 25 അന്തര്‍ദേശിയ ഗവേഷകര്‍ ആദ്യത്തെ ഇത്തരത്തിലുള്ള ഒരു പഠനത്തില്‍ കണ്ടെത്തി. ഇതുവരെ അറിയാതിരുന്ന ഉറഞ്ഞ അവശിഷ്ടങ്ങളും മണ്ണും, അവടെ submarine permafrost എന്നാണ് വിളിക്കുന്നത്, സാവധാനം ഉരുകുകയാണ്. അതുവഴി അവ മീഥേനും കാര്‍ബണും പുറത്തുവിടുന്നു. അത് കാലാവസ്ഥയെ വളരേറെ ബാധിക്കും. … Continue reading അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു

ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു

University of Bristol നയിക്കുന്ന അന്തര്‍ദേശീയ ഗവേഷകരുടെ സംഘം Greenland Ice Sheet ലെ വലിയ ഒരു പ്രദേശത്തുനിന്ന് (> 600 km2)ഉരുകിവരുന്ന ജലത്തിന്റെ വിശദമായ പരിശോധന നടത്തി. Nature ല്‍ വന്ന ആ റിപ്പോര്‍ട്ട് ആദ്യമായി ഉരുകിയ ജലത്തിലെ മീഥേന്റെ അളവ് തല്‍സയമം ശേഖരിച്ചതില്‍ നിന്നായിരുന്നു. മഞ്ഞിനടിയില്‍ നിന്ന് മീഥേന്‍ നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കണ്ടെത്തി. അവര്‍ പരിശോധിച്ച സ്ഥലത്ത് നിന്നും മാത്രം കുറഞ്ഞത് 6 ടണ്‍ മീഥേന്‍ എങ്കിലും പുറത്തുവന്നിട്ടുണ്ട് എന്ന് അവര്‍ … Continue reading ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു

മീഥേന്‍ നില അപകടകരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

ലോകം മൊത്തം മഹാമാരിയേയും വ്യാപകമായ പ്രതിഷേധങ്ങളേയും ശ്രദ്ധിച്ചിരിക്കുന്ന സമയത്ത് മറ്റ് മറ്റൊരു പ്രതിസന്ധി അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുകയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല. മറ്റൊരു ഉഷ്ണകാരിയായ നിറമില്ലാത്ത, മണമില്ലാത്ത, CO2 നേക്കാള്‍ 86 മടങ്ങ് തപന ശേഷിയുള്ള മീഥേന്‍. പുതിയ പഠനമനുസരിച്ച് കൃഷിയും ഫോസിലിന്ധനം കത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ മീഥേന്റെ അളവ് 1,875 ppb ആയിരിക്കുകയാണ്. തടഞ്ഞില്ലെങ്കില്‍ മീഥേന്‍ ഉദ്‌വമനം കാരണം ലോക താപനില 3 - 4 ഡിഗ്രി വര്‍ദ്ധിക്കും. ആഗോള തപനത്തിന്റെ ഏറ്റവും മോശം … Continue reading മീഥേന്‍ നില അപകടകരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി

വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു

boreal ഭൂമിയുടെ 10% തടാകങ്ങളാണ്. അവയാണ് ജൈവ സ്രോതസ്സുകളില്‍ നിന്നുള്ള മീഥേന്റെ 30% ഉത്തരവാദികള്‍. കാലാവസ്ഥാ അവസ്ഥയുടെ മാറ്റത്തിനനുസരിച്ച് അത് വര്‍ദ്ധിച്ച് വരുന്നു. കാലാവസ്ഥക്ക് ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ മീഥേന്‍ സ്രോതസ്സുകളുടെ അളവെടുപ്പ് കൂടുതലും അസ്ഥിരമായതാണ്. കാലാവസ്ഥാ ആഘാതത്തിന്റെ ഫലമായി വടക്കന്‍ തടാകങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെക്കുറിച്ച് വളരെ കുറവ് പഠനങ്ങളേ നടന്നിട്ടുള്ളു. തടാക ജലത്തിന്റെ ചൂടാകലും ചെളിയും പ്രധാന പങ്ക് വഹിക്കുന്നു. മഞ്ഞില്ലാത്ത കാലം വര്‍ദ്ധിക്കുന്നത് മീഥേന്‍ കൂടുതല്‍ പുറത്ത് വരാന്‍ കാരണമാകുന്ന ഗൌരവമുള്ള … Continue reading വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു

മീഥേന്‍ ഉദ്‌വമനത്തെ അമേരിക്ക ചെറുതാക്കി കാണുന്നു

സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ വളരേധികമാണ് അമേരിക്കയുടെ മീഥേന്‍ ഉദ്‌വമനം എന്ന് പുതിയ പഠനം മുന്നറീപ്പ് നല്‍കുന്നു. Proceedings of the National Academy of Science പറയുന്നതനുസരിച്ച് അമേരിക്ക 4.9 കോടി ടണ്‍ മീഥേന്‍ 2008 ല്‍ പുറത്തുവിട്ടു. എന്നാല്‍ Environmental Protection Agency അത് 3.2 കോടിയായാണ് കണക്കാക്കിയത്. ലോകത്തെ ഊര്‍ജ്ജ ബഡ്ജറ്റില്‍ അമേരിക്കയുടെ മൊത്തം ആഘാതം നാം കരുതുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്, അത് മഹാമോശവും ആണ്. 2013

എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി

2018ല്‍ നടന്ന ഒരു പൊട്ടിത്തെറിയുടെ ശേഷം Ohio യിലെ Exxon Mobil Corp ന്റെ പ്രകൃതിവാതക കിണര്‍ വളരേധികം മീഥേന്‍ പുറത്തുവിട്ടു. അമേരിക്കക്കാരും ഡച്ചുകാരുമായ ഒരു കൂട്ടം ഗവേഷകര്‍ ഉപഗ്രഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. Belmont ജില്ലയില്‍ ആ വര്‍ഷം ഫെബ്രുവരി 15 ന് നടന്ന പൊട്ടിത്തെറി കാരണം ശക്തിയുള്ള ഹരിതഗൃഹവാതകമായ മീഥേന്‍ 20 ദിവസം മണിക്കൂറില്‍ 80 ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് എത്തി. അത് വഴി ഒരു … Continue reading എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി

കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു

ലോകത്തെ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ചോര്‍ച്ച വഴിയുള്ള ഉദ്‌വമനം, കപ്പല്‍ വിമാന വ്യവസായങ്ങളില്‍ നിന്നും ഉള്ള അതേ തോതിലാണ് ആഗോള കാലാവസ്ഥാ പ്രശ്നത്തെ തീപിടിപ്പിക്കുന്നു. പുതിയതും ഉപേക്ഷിച്ചതുമായ കല്‍ക്കരി ഖനികളില്‍ നിന്നും ചോരുന്ന മീഥേന്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി ടണ്‍ എന്ന തോതിലെത്തിയിരിക്കുകയാണ് എന്ന് International Energy Agency (IEA)യുടെ കണക്കാക്കലില്‍ കണ്ടെത്തിയത്. ഹരിതഗൃഹവാതകമായ മീഥേന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ഒന്നാണ്. കാരണം അതിന്റെ ഫലം ആഗോള താപനിലയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ വളരേധികം … Continue reading കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു

അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

ഹരിതഗൃഹവാതകമായ മീഥേന്‍ അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്ന് വന്‍തോതില്‍ ചോരുന്നു. 2015 ല്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ Environmental Protection Agency കണക്കാക്കിയ അളവിനെക്കാള്‍ ∼60% അധികമാണിത്. അസാധാരണമായ പ്രവര്‍ത്തന അവസ്ഥകളുണ്ടാകുമ്പോള്‍ നടക്കുന്ന ഉദ്‌വമനത്തെ ഇപ്പോഴത്തെ inventory രീതികള്‍ അളക്കുന്നില്ല. പുതിയ ഡാറ്റയും രീതിയും അത് കണ്ടെത്താന്‍ സഹായിക്കുന്നു. അത് ഹരിതഗൃഹവാതങ്ങളുടെ ആഗോള inventories മെച്ചപ്പെടുത്താനും പരിശോധിക്കാനും ഉപയോഗിക്കാം. പാരീസ് കരാറ് അനുസരിച്ചുള്ള പരിഹാര പ്രവര്‍ത്തികള്‍ രൂപകല്‍പ്പന ചെയ്യുകയും ആകാം. — സ്രോതസ്സ് science.sciencemag.org … Continue reading അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം