സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്‍മാര്‍ അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 - 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ … Continue reading സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

മുമ്പ് സംശയിച്ചിരുന്നതിനേക്കാള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ മുന്നറീപ്പ് ഫോസിലിന്ധന കമ്പനികള്‍ക്ക് കൊടുത്തിരുന്നു എന്ന് പുതിയതായി കണ്ടെത്തിയ വിപുലമായ രേഖകള്‍ കാണിക്കുന്നു. വളരെ കാലം മുമ്പേ കമ്പനികള്‍ക്ക് ഈ അപകടത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് ഇനിമുതല്‍ ഒരു രഹസ്യമല്ല എന്നാണ് Center for International Environmental Law (CIEL) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തെ അടിച്ചമര്‍ത്താനും ആഗോളതപനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനും വിശാലമായ വ്യവസായം നടത്തിയ ശ്രമം കൂടുതല്‍ … Continue reading 1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു

ദീര്‍ഘമായ തൊഴില്‍ സമയം കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ തൊഴിലാളി സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തി. 2000 നെ അപേക്ഷിച്ച് 29% വര്‍ദ്ധനവാണിത്. ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നത് പക്ഷാഘാതം വരാനുള്ള സാദ്ധ്യത 35% ഉം ഹൃദ്രോഗ സാദ്ധ്യത 17% ഉം വര്‍ദ്ധിപ്പിക്കും. പുരുഷന്‍മാരിലാണ് തൊഴില്‍ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗങ്ങള്‍ കൂടുതല്‍. ആ മരണങ്ങളുടെ 72% വും അവരില്‍ ആണുണ്ടാകുന്നത്. WHOയുടെ … Continue reading കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു

പാക്കറ്റുകള്‍ ബുദ്ധിപൂര്‍വ്വമായ രീതിയില്‍ എത്തിക്കുന്നത് കണ്ടെത്തിയയാളിനെ എങ്ങനെ ബഹുമതിക്കണം

Richard Wolff

സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

ഒരു വര്‍ഷത്തിനകം വെറും $2500 കോടി ഡോളര്‍ നിക്ഷേപം കൊണ്ട് 800 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള പ്രാദേശിക നിര്‍മ്മാണ ഹബ്ബുകള്‍ സ്ഥാപിക്കാം എന്ന് പുതിയ വിശകലനം കാണിക്കുന്നു. ആ തുക അമേരിക്കയുടെ സൈനിക ബഡ്ജറ്റിന്റെ വെറും 3% മാത്രമാണ്. Public Citizen നടത്തിയ വിശകലനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് മെയ് 2022 ന് അകം സമ്പന്ന രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന ചെറിയ നിക്ഷേപം കൊ​ണ്ട് ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളിലെ 80% പേര്‍ക്ക് വാക്സിന്‍ കൊടുക്കാം. ഇതുവരെ ലോകം മൊത്തം … Continue reading സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

സിനിമ: ഹിറ്റ്‌ലറിന്റെ അമേരിക്കന്‍ ബിസിനസ് പങ്കാളികള്‍

അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്