മൊണ്‍സാന്റോയുടെ രഹസ്യ രേഖകള്‍

ജൂണ്‍ 30, 2017 ന് Baum, Hedlund, Aristei & Goldman ന്റെ വക്കീലുമാര്‍ Roundup multidistrict litigation (MDL) ന്റെ നേതാക്കള്‍ താഴെക്കൊടുത്തിരിക്കുന്ന രേഖകളുടെ കാവല്‍ ഇല്ലാതാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അത് തടഞ്ഞ് രേഖകളുടെ കാവല്‍ തുടരണമെന്നതിന് ഒരു ഉപക്ഷേപം കൊടുക്കേണ്ടതായിയുണ്ടായിരുന്നു. മൊണ്‍സാന്റോ അങ്ങനെ ചെയ്യാത്തതിനാല്‍ ആ രേഖകള്‍ പൊതുജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. രഹസ്യത്തിന്റെ “തിരശീലക്ക് പിറകില്‍” എന്താണ് സംഭവിക്കുന്നതെന്ന് ജനത്തിന് മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന രേഖകള്‍ സഹായിക്കും. ഓരോ രേഖകളോടൊപ്പം അതിനെക്കുറിച്ചുള്ള വിവരണവും Monsanto [...]

ക്യാന്‍സര്‍ നിരീക്ഷണപട്ടികയില്‍ റൌണ്ട്അപ്പിനേയും കാലിഫോര്‍ണിയ കൂട്ടിച്ചേര്‍ത്തു

ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു. — സ്രോതസ്സ് commondreams.org

ഒരു സ്വര്‍ഗ്ഗ ദ്വീപിനെ മൊണ്‍സാന്റോ ജിഎംഓ ചവറ്റുകുട്ടയാക്കി മാറ്റുന്നു

Molokai ദ്വീപിനെ മൊണ്‍സാന്റോ ഒരു GMO പരീക്ഷണശാലയാക്കി മാറ്റുന്നു. ആ ദ്വീപിലെ താമസക്കാരായ എലികളിലാണ് അവര്‍ പരീക്ഷണം നടത്തുന്നത്. ജൈവസാങ്കേതികവിദ്യാ ഭീമന്‍ ദ്വീപിലെത്തിയത് ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാം എന്ന വാഗ്ദാനത്തോടെയായിരുന്നു. എന്നാല്‍ അന്തരീക്ഷത്തിലും ഭൂഗര്‍ഭ ജലത്തിലും പരത്തുന്ന ദോഷകരമായ വിഷങ്ങളുടെ ഫലം ദ്വീപുനിവാസികള്‍ അനുഭവിക്കേണ്ടിവരുന്നു. Bt വിഷം ചേര്‍ത്ത, ശക്തമായ തോതില്‍ കീടനാശിനി പ്രയോഗം താങ്ങാനാവുന്ന പേറ്റന്റുള്ള ജീന്‍ കയറ്റിയ ഭീകര ചോളം വിള പരീക്ഷിക്കാനായി ഹവായിലെ ദ്വീപിലെ 2,000 ഏക്കര്‍ മൊണ്‍സാന്റോ എടുത്തിരുന്നു. അതിന്റെ ഫലമായി [...]

ഇന്‍ഡ്യന്‍ വിത്തുല്‍പ്പാദന കമ്പനിയുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു

ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിത്തുല്‍പ്പാദന കമ്പനികളിലൊന്നുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു. ലൈസന്‍സ് കരാര്‍ പുനസ്ഥാപിക്കാനും റോയല്‍റ്റി തുക കുറക്കാനും കോടതി വിധിച്ചു. അമേരിക്കയിലെ കമ്പനിയുടെ സംയുക്ത സംരംഭമായ Mahyco Monsanto Biotech (MMB) ആണ് ഹൈദരാബാദ് ആസ്ഥാനമായ Nuziveedu Seeds Ltd നെ പേറ്റന്റ് ലംഘിച്ചു എന്ന് ആരോപിച്ച് 2015 ല്‍ കോടതിയിലേക്ക് കൊണ്ടുവന്നത്. MMB ലൈസന്‍സ് റദ്ദാക്കിയിട്ടും മൊണ്‍സാന്റോയുടെ സാങ്കേതികവിദ്യ ഇന്‍ഡ്യന്‍ കമ്പനി ഉപയോഗിക്കുന്നു എന്നാണ് മൊണ്‍സാന്റോയുടെ വാദം. MMB ലൈസന്‍സ് റദ്ദാക്കാന്‍ പാടില്ല [...]

മലിനീകരണത്തിന്റെ പേരില്‍ മൊണ്‍സാന്റോക്കെതിരെ കേസുകൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമായി വാഷിങ്ടണ്‍

മലിനീകരണത്തിന്റെ കാര്യത്തില്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്ത വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ ദശലക്ഷമോ, ശതകോടിയോ ഡോളര്‍ കാര്‍ഷിക ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. 1979 ല്‍ നിരോധിച്ച PCBs,polychlorinated biphenyls, എന്ന വ്യാവസായി വിഷ രാസവസ്തു സംസ്ഥാനത്തെ 600 സ്ഥലത്തെ മലിനപ്പെടുത്തുകയുണ്ടായി. 1935 മുതല്‍ 1979 ല്‍ നിരോധിക്കുന്നത് വരെ കമ്പനി ഈ രാസവസ്തു ഉപയോഗിച്ചു. പെയിന്റ്, ശീതീകാരികള്‍, sealants, hydraulic fluids തുടങ്ങിയവയില്‍ PCB ഉണ്ട്. — സ്രോതസ്സ് telesurtv.net

മൊണ്‍സാന്റോയെ ബേയര്‍ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ വിത്ത് കമ്പനിയായി

ജര്‍മ്മനിലിയെ മരുന്ന് കമ്പനിയായ ബേയര്‍(Bayer) കാര്‍ഷിക വ്യവസായ ഭീമനായ മൊണ്‍സാന്റോയെ $6600 കോടി ഡോളറിന് ഏറ്റെടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ വിത്ത്, കാര്‍ഷിക രാസവസ്തു ദാദാക്കാളായി മാറി. — സ്രോതസ്സ് democracynow.org

ആഹാര പരിശോധനാ തീരുമാനത്തിന്റെ പേരില്‍ അര്‍ജന്റീനയെ മൊണ്‍സാന്റോ ഭീഷണിപ്പെടുത്തുന്നു

ജനിതകമാറ്റം വരുത്തിയ സോയാബീന്‍ പരിശോധനയുടെ പേരില്‍ അര്‍ജന്റീനയും മൊണ്‍സാന്റോയും തമ്മിലുള്ള തര്‍ക്കത്തിന് ശേഷം അര്‍ജന്റീനക്ക് ഇനി മേലില്‍ സോയാബീന്‍ സാങ്കേതികവിദ്യകള്‍ നല്‍കില്ല എന്ന് മൊണ്‍സാന്റോ ഇപ്പോള്‍ പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ കാര്‍ഷിക ഉത്പനങ്ങള്‍ പരിശോധിക്കാനുള്ള അവകാശം സ്വകാര്യ കയറ്റുമതി സ്ഥാപനങ്ങള്‍ക്കാണെന്ന കമ്പനിയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ആഹാര പരിശോധകന്‍ എന്ന സ്ഥാനം സര്‍ക്കാരിനാണ് എന്നാണ് അര്‍ജന്റീന പറയുന്നത്. — സ്രോതസ്സ് naturalblaze.com അര്‍ജന്റീനക്ക് അത് എന്തായാലും നല്ലതാണ്, മറ്റ് രാജ്യങ്ങള്‍ക്ക് പാഠവും.

മൊണ്‍സാന്റോയെ കളിയാക്കിയതിന് കാര്‍ട്ടൂണിസ്റ്റിന്റെ പണി പോയി

ജീവസാങ്കേതികവിദ്യ കമ്പനികള്‍, രാസവസ്തു കോര്‍പ്പറേറ്റുകള്‍, കൃഷിവ്യവസായ ഭീമന്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രകൃതിയെക്കുറിച്ച് ഒരു ബഹുമാനവുമില്ലെന്ന് കടുത്ത അനുഭവങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. അവര്‍ക്ക് sense of humor ഉം ഇല്ലെന്ന് Rick Friday ഇപ്പോള്‍ തിരിച്ചറിഞ്ഞു. അയോവയിലെ കര്‍ഷകനും സ്വയം പഠിച്ച കാര്‍ട്ടൂണിസ്റ്റുമാണ് Friday. കഴിഞ്ഞ 21 വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയോടൊപ്പം വരുമാനത്തിനായി അയോവയിലെ Farm News എന്ന പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണുകളും അദ്ദേഹം വരക്കാറുണ്ട്. ഏപ്രില്‍ 30th 2016 വലിയ കടുത്ത വിമര്‍ശനമൊന്നുമില്ല ഈ കാര്‍ട്ടൂണില്‍. എന്നാല്‍ അടുത്ത ദിവസം Farm [...]