ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

തെക്കന്‍ കൊറിയയിലെ antitrust നിയന്ത്രണ അധികാരികള്‍ Alphabet Inc ന്റെ ഗൂഗിളിന് $17.7 കോടി ഡോളര്‍ പിഴ അടിച്ചു. അവരുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് മാറ്റം വരുത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് ഇത്. ഒരു മാസത്തിനിടക്ക് രാജ്യത്ത് ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സാങ്കേതിക വമ്പന് തിരിച്ചടിയുണ്ടായിരിക്കുന്നത്. Korea Fair Trade Commission (KFTC) പറഞ്ഞു. കമ്പോള സ്ഥാനത്തിന്റെ ദുരുപയോഗം വഴി ഉപകരണ നിര്‍മ്മാതാക്കളുമായുള്ള ഗൂഗിളിന്റെ കരാര്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റ കമ്പോളത്തിലെ മല്‍സരത്തെ തടയുന്നതാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് … Continue reading ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

പെഗസസ് ലക്ഷ്യം വെച്ചിരുന്നവരുടെ പുറത്തുവന്ന 50,000 ല്‍ അധികം ആളുകളുടെ പട്ടികയില്‍ മൂന്ന് പ്രസിഡന്റുമാര്‍, 10 പ്രധാനമന്ത്രിമാര്‍, ഒരു രാജാവ് എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്ന് Washington Post വ്യാഴാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപനമായ NSO Group ന്റെ സൈനിക ശ്രേണിയില്‍ പെടുന്ന ചാരപ്പണി സോഫ്റ്റ്‌വെയറാണ് Pegasus. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വ്യവസായത്തിന്റെ കടന്നുകയറുന്ന സാങ്കേതികവിദ്യകള്‍ ആഗോളമായി പൊളിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 14 സംസ്ഥാന സര്‍ക്കാര്‍ തലവന്‍മാര്‍ എന്നിവരുടെ ഫോണുകളും … Continue reading 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

മോശം മാനസിക സ്ഥിതിയും മുഷിപ്പും മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് കളിക്കാര്‍ക്ക് ദോഷകരമാണ് എന്ന് പുതിയ പഠനം കണ്ടെത്തി. യഥാര്‍ത്ഥ പരിതസ്ഥിതിയിലെ വൈഷമ്യത്തേ നേരിടുന്നതില്‍ വിഷമിക്കുന്ന, ശ്രദ്ധ നിലനിര്‍ത്താനാകാത്ത മുഷിഞ്ഞ "(escape players൦ രക്ഷപെടല്‍ കളിക്കാര്‍" ഒരു പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരണത്തിന്റെ ആഴത്തിലുള്ള അദ്ധ്വാനം വേണ്ടാത്ത സ്ഥിതി ആയ "ഒഴുക്ക്," അന്വേഷിക്കാം. അത് സമയത്തിന്റേയും സ്ഥലത്തിന്റേയും ബോധം നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ട് എന്നാണ് University of Waterlooയിലെ ഗവേഷകര്‍ പറയുന്നത്. മു‍‍ഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ Candy Crush … Continue reading മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്

Microsoft Corp ന്റെ LinkedIn ന് എതിരെ ന്യൂയോര്‍ക് ആസ്ഥാനമായ iPhone ഉപയോക്താവ് കേസ് കൊടുത്തു. Apple Inc ന്റെ Universal Clipboard ആപ്പില്‍ നിന്നും sensitive ഉള്ളടക്കങ്ങള്‍ വായിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് ആരോപണം. Apple ന്റെ വെബ് സൈറ്റ് പ്രകാരം Universal Clipboard ആപ്പിള്‍ ഉപയോക്താക്കളെ എഴുത്ത്, ചിത്രം, വീഡിയോ മുതലായവ ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്ന് പകര്‍ത്തി വേറൊരു ആപ്പിള്‍ ഉപകരണത്തിലേക്ക് മാറ്റാനാകും. Clipboard ലെ വിവരങ്ങള്‍ ഉപയോക്താവിനോട് പറയാതെ LinkedIn വായിക്കുന്നു … Continue reading ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്

പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് ഇപ്പോള്‍ 200 ല്‍ അധികം ഫോണുകളും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കും

ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം postmarketOS ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഭാഗികമായി വലിയ പ്രൊജക്റ്റുകളായ Librem 5, PinePhone തുടങ്ങിയവക്ക് കിട്ടുന്ന പിന്‍തുണക്കും മാധ്യമ ശ്രദ്ധക്കും നന്ദി. 200 തരം ഉപകരണങ്ങളില്‍ ഇപ്പോള്‍ പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തകാലം വരെ ഫോണുകളിലും ARM ഉപകരണങ്ങളിലും ലിനക്സ് കേണലിന്റെ സ്ഥിതി നിഗൂഢമായിരുന്നതിന് ശേഷം ഇത്തരം ഒരു വാര്ത്ത വന്നത് വലിയൊരു വിജയമാണ്. postmarketos.org — സ്രോതസ്സ് tuxphones.com | 6 May 2020

കൌമാരക്കാര്‍ മൊബൈല്‍ ഫോണിനോട് വളരേധികം ആസ്കതരാണ്

തെക്കന്‍ കൊറിയയാണ് ലോകത്ത് ഏറ്റവും അധികം സ്മാര്‍ട്ട് ഫോണുള്ള രാജ്യം. 2018ലെ സര്‍ക്കാരിന്റെ കണക്ക് പ്രകാരം തെക്കന്‍ കൊറിയയിലെ 98% ല്‍ അധികം കൌമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. അവരിലൊരുപാടു പേര്‍ ആസക്തിയുടെ സൂചനകളാണ് കാണിക്കുന്നത്. Ministry of Science and Information and Communications Technology (MSIT) കഴിഞ്ഞ വര്‍ഷം 10 -19 പ്രായമുള്ള ഏകദേശം 30% തെക്കന്‍ കൊറിയന്‍ കുട്ടികളെ തങ്ങളുടെ ഫോണുകളുമായി "അമിതാശ്രയമുള്ളവരാണ്" എന്ന് വര്‍ഗ്ഗീകരിച്ചു. അതായത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൊണ്ട് … Continue reading കൌമാരക്കാര്‍ മൊബൈല്‍ ഫോണിനോട് വളരേധികം ആസ്കതരാണ്

ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു

നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് സ്മാര്‍ട്ട് ഫോണില്‍ നിന്നാണെങ്കില്‍ വലിപ്പം പ്രശ്നമാണ്. ചെറിയ സ്ക്രീനില്‍ നിങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഹൃദയ സ്പന്ദന വ്യത്യാസം കുറയുന്നു, വിയര്‍പ്പിന്റെ മാറ്റങ്ങള്‍ ഇല്ലാതാകുന്നു. ഇവ രണ്ടും ഉള്ളടക്കത്തോടുള്ള കുറഞ്ഞ ശ്രദ്ധയുടേയും engagement ന്റേയും സൂചകങ്ങളാണ്. University of Michigan ഉം Texas A&M University യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഏത് സമയത്തും ഏത് സ്ഥലത്തും, വളരെ വലിയ എണ്ണം പൌരന്‍മാരുടെ വാര്‍ത്ത ഉപഭോഗത്തിന് മൊബൈല്‍ സാങ്കേതിക വിദ്യ സൌകര്യം നല്‍കുന്നുവെങ്കിലും … Continue reading ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു

ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം

accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് … Continue reading ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം

വിക്റ്റോറിയയിലെ സ്കൂളുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ശ്രദ്ധമാറ്റലും സൈബര്‍തെമ്മാടിത്തരവും ഒഴുവാക്കാനായി വിക്റ്റോറിയയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. നിരോധനം സ്കൂള്‍ സമയത്ത് സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുകളിലും സെക്കന്ററി സ്കൂളുകളിലും 2020 ലെ ആദ്യത്തെ term മുതല്‍ പ്രയോഗത്തില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി James Merlino പറഞ്ഞു. ഫോണുകള്‍ സ്കൂളിലെ ലോക്കറുകളില്‍ സൂക്ഷിക്കണം. കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ കാരണമോ അദ്ധ്യാപകനില്‍ നിന്ന് പ്രത്യേക അനുമതിയുണ്ടങ്കിലും മാത്രമേ ഫോണ്‍ കൈവശം വെക്കാനാകൂ. വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുയാണ് വേണ്ടത് അല്ലാതെ എപ്പോഴും ഫോണ്‍ പരിശോധിച്ചിരിക്കയല്ലെന്ന് Merlino കൂട്ടിച്ചേര്‍ത്തു. … Continue reading വിക്റ്റോറിയയിലെ സ്കൂളുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു

ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

സ്മാര്‍ട്ട് ഫോണിന്റെ സ്വാധീനത്താല്‍ വാഹനമോടിച്ച ഡ്രൈവര്‍മാരാല്‍ കഴി‍ഞ്ഞ വര്‍ഷം 6,227 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ മൊത്തം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ 10% കൂടുതല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധമാറ്റപ്പെട്ടവരാണ്. പൊതു റോഡില്‍ ഏറ്റവും ഭീഷണിയാകുന്നതില്‍ മദ്യപിച്ചുള്ള വാഹനമോടിക്കലിനെ മറികടന്നുകൊണ്ട് ഫോണ്‍ ആസക്തിയുള്ളവരാണ് ഒന്നാമത്തെ പൊതുജന ശത്രു ആയി മാറിയിരിക്കുന്നത്. ഫോണ്‍ ആസക്തിയുള്ളവര്‍ അവരുടെ ഫോണുമായി ഒട്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധമാറ്റവും, കൂടുതല്‍ അപകടകരവും, കൂട്ടിയിടിയുണ്ടാക്കാനുള്ള സാദ്ധ്യത കൂടിയവരുമാണ്. ഫോണ്‍ ആസക്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്. — സ്രോതസ്സ് … Continue reading ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍