യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും

ശാസ്ത്രത്തിന്റെ രീതിയുടെ അടിസ്ഥാനത്തിലുള്ള ജീവിതരീതിയാണ് ശാസ്ത്രബോധം(Scientific temper). ഇന്ന് ശാസ്ത്രജ്ഞര്‍ക്ക് പോലും ഇല്ലാത്ത ഒരു ചിന്താഗതിയാണത്. കാരണം അത് അനുഷ്ടിക്കാന്‍ വിഷമമാണ്. എന്നാല്‍ ശാസ്ത്രബോധമെന്ന് തെറ്റിധരിപ്പിക്കുന്ന വേറൊരു ചിന്താഗതിയുണ്ട്. അതാണ് ശാസ്ത്രവിവരബോധം. നക്ഷത്രമുണ്ടാകുന്നതെങ്ങനെയാണ്? ആറ്റത്തിനകത്ത് എന്താണ്? ക്രോമസോം എങ്ങനെ വിഭജിക്കുന്നു? എന്താണ് മനസ്? പ്രകാശത്തിന്റെ വേഗ എത്ര? ഇത്തരം അനേകം വിവരങ്ങള്‍ നമുക്ക് ശേഖരിച്ച് വെക്കുകയും ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുകയുമാകാം. പക്ഷേ അതെല്ലാം ശാസ്ത്രവിവരങ്ങളാണ്. അതായത് ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വിവരം. ഇത്തരം വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് വെക്കുകയും പ്രചരിപ്പിക്കുകയും … Continue reading ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും

എന്താണ് യുക്തിവാദം

മനുഷ്യന്റെ സ്വാഭാവികമായ ഒരു ചിന്താ രീതിയാണ് യുക്തിചിന്ത. അവനവന്റെ അതത് സമയത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുക എന്നതാണ് അത്. ഒരു തരത്തില്‍ നോക്കിയാല്‍ എല്ലാ എല്ലാ ജീവികളും ഇങ്ങനെയാണ് ചിന്തിക്കുന്നത്. എന്നാല്‍ ഓരോരുത്തവരുടേയും അറിവിന്റെ പരിമിതി അനുസരിച്ച് ആ യുക്തിചിന്തയിലൂടെ കണ്ടെത്തുന്ന നിഗമനങ്ങള്‍ ശരിയോ തെറ്റോ ആകാം. യുക്തിചിന്തക്ക് രണ്ട് പ്രധാന ശാഖകളുണ്ട്. 1. ഊഹത്തിലടിസ്ഥാനമായ യുക്തിചിന്ത മനുഷ്യര്‍ കാര്യങ്ങളെക്കുറിച്ച് ഊഹിച്ചും തര്‍ക്കിച്ചും കണ്ടെത്തുന്ന ഊഹാധിഷ്ഠിത സത്യങ്ങളാണവ. ചില ഊഹങ്ങള്‍ സത്യമാകുകയും ചിലത് … Continue reading എന്താണ് യുക്തിവാദം

യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ

നിങ്ങള്‍ ഒരു വിശ്വാസി ആണോ? സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണ്. എന്ത് വിശ്വാസമാണെന്ന് പറയാതെ തന്നെ എന്താണ് ചോദ്യകര്‍ത്താവുന്നയിയിച്ചതെന്തെന്ന് എല്ലാവര്‍ക്കും മനസിലാകും. ശരിക്കും ചോദ്യം ദൈവവിശ്വാസത്തേക്കുറിച്ചാണ്. വിശ്വാസം എന്നാല്‍ ഇതുമാത്രമാണോ? ദൈവവിശ്വാസികള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു എന്നുണ്ടോ? നിങ്ങള്‍ക്ക് രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് … Continue reading യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ

ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)

മനുഷ്യന്‍ എല്ലാത്തിനും പ്രാപ്തനാണെന്ന് കരുതി ആരും ജീവിക്കുന്നില്ല. എന്നാല്‍ നമ്മള്‍ പ്രപ്തമാകിയത് നമ്മുടെ തന്നെയാണെന്ന് കരുതുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് ഒരു ശാസ്ത്രജ്ഞനേയോ യുക്തിവാദിയേയൊ മുന്നോട്ട് നയിക്കുന്നത്. അവന് എന്ന് അഹങ്കാരം വന്നുവോ അന്ന് അവടെ നാശവുമാണ്. അഹങ്കാരമുള്ളവര്‍ക്ക് വളര്‍ച്ചയില്ല. കൊച്ചുകുട്ടികളെ നിര്‍ബന്ധിത മത പഠനമില്ലതെ വളര്‍ത്തി നോക്കൂ. ആ കൊച്ചുകുട്ടികളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കാണം അവരുടെ ജീവിതത്തില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ലെന്ന്. ദൈവം ഇല്ലെന്നു പറയുമ്പോള്‍ അത് അഹങ്കാരം കൊണ്ടാണെന്നും ദൈവത്തിന്റെ മൊത്തം … Continue reading ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)