ഒരു നല്ല യുദ്ധമല്ലാതെ വേറൊന്നും CNN പണമുണ്ടാക്കിക്കൊടുക്കില്ല

Vijay Prashad

Advertisements

യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു

യെമനില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന യുദ്ധത്തിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിരാഹാര സമരം നടത്തുന്ന 11 സാമൂഹ്യ പ്രവര്‍ത്തകരെ ഐക്യരാഷ്ട്രസഭയിലെ U.S. Mission ലേക്കുള്ള വഴി തടഞ്ഞു എന്നതിന് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ നിശബ്ദരായി ബാനറുകളുമായി നില്‍ക്കുകയായിരുന്നു. പുറത്തുവിടുന്നതിന് മുമ്പ് അവര്‍ക്കെതിരെ disorderly conductകുറ്റം ചാര്‍ത്തി. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹര സമരത്തിന്റെ 6 ആം ദിവസമായിരുന്നു ഇത്. ഐക്യരാഷ്ട്ര സഭയിലെ United Arab Emirates, French, British മിഷനുകളുടെ എല്ലാം മുമ്പില്‍ സമരം നടത്താനും പരിപാടിയുണ്ട്. വെള്ളിയാഴ്ച … Continue reading യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു

ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു

2015 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ സൌദി നേതൃത്വം കൊടുക്കുന്ന സഖ്യം ഇടപെട്ടതിനെതുടര്‍ന്നുണ്ടായ തീവൃ പട്ടിണി കാരണം 5 വയസിന് താഴെ പ്രായമുള്ള 85,000 കുട്ടികള്‍ മരിച്ചിട്ടുണ്ടാവും എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ യെമനില്‍ എത്തിയിട്ടുണ്ട്. ദുരന്തമായ ഈ പ്രശ്നം കാരണം ഉണ്ടായ ലോകത്തിലെ ഏറ്റവും അടിയന്തിരമായ മനുഷ്യ പ്രശ്നത്തില്‍ 84 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്. ഏപ്രില്‍ 2015 - ഒക്റ്റോബര്‍ 2018 കാലത്ത് തലസ്ഥാന നഗരമായയ സാനാ … Continue reading ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു

യെമനിലെ പട്ടിണിയുടെ വലിപ്പം സന്നദ്ധ സംഘങ്ങള്‍ ‘തുടക്കത്തില്‍ ചെറുതായാണ്’ കണക്കാക്കിയത്

പട്ടിണിയുടെ തികഞ്ഞ വ്യാപ്തി ആദ്യം സന്നദ്ധ സംഘങ്ങള്‍ വലിപ്പം കുറച്ച് കണ്ടു. അത് തിരിച്ചറിഞ്ഞ ശേഷം ഐക്യരാഷ്ട്രസഭയുടെ ആഹാര സുരക്ഷാ വിദഗ്ദ്ധര്‍ രണ്ടാഴ്ചക്കാലം മുമ്പ് കണക്കുകള്‍ അതിവേഗം തിരുത്തി ശരിയാക്കി. കഴിഞ്ഞ 100 വര്‍ഷത്തിലെ ഏറ്റവും മാരകമായ ഈ പട്ടിണിയില്‍ കുട്ടികളാണ് ഏറ്റവും അധികം ബാധിക്കപ്പെട്ടവര്‍. 1.4 കോടി ആളുകളാണ് ബാധിതരായിരിക്കുന്നത്. “ലക്ഷക്കണക്കിന്, ചിലപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അതിജീവിക്കാനാകില്ല എന്ന അവസ്ഥയെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്” എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യസ്നേഹ ഉദ്യോഗസ്ഥയായ Lise Grande പറയുന്നു. — … Continue reading യെമനിലെ പട്ടിണിയുടെ വലിപ്പം സന്നദ്ധ സംഘങ്ങള്‍ ‘തുടക്കത്തില്‍ ചെറുതായാണ്’ കണക്കാക്കിയത്

യെമനില്‍ സൌദി നടത്തുന്ന യുദ്ധത്തിലെ മരണ സംഖ്യ നേരത്തെ കണക്കാക്കിയതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ % മടങ്ങ് അധികമാണ് യെമനിലെ മരണ സംഖ്യ എന്ന് Armed Conflict Location and Event Data Project (ACLED) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പഠന പ്രകാരം അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ബ്രിട്ടണിന്റേയും പിന്‍തുണയോടെ സൌദി അറേബ്യയും യുണൈറ്റഡ് അറബ് എമറേറ്റ്സും യെമനില്‍ നടത്തുന്ന യുദ്ധത്തില്‍ 10,000 പേരല്ല, 56,000 പേരാണ് മരിച്ചത്. 56,000 എന്ന സംഖ്യയില്‍ യെമനിലെ തുറമുഖങ്ങളില്‍ സൌദി അറേബ്യ നടപ്പാക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഉപരോധം കാരണം മനുഷ്യ നിര്‍മ്മിതമായ പട്ടിണി … Continue reading യെമനില്‍ സൌദി നടത്തുന്ന യുദ്ധത്തിലെ മരണ സംഖ്യ നേരത്തെ കണക്കാക്കിയതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്

ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. "യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ … Continue reading ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

2001 സെപ്റ്റംബല്‍ 11 ന് ശേഷം, അണേരിക്കയ "ഭീകരതക്കെതിരായ ആഗോള യുദ്ധം" പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ അതുപോലൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും United States Institute of Peace ന്റെ പുതിയ പഠനം അനുസരിച്ച് ലോകം മൊത്തം ഭീകരാക്രമണത്തില്‍ 5 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും നടപ്പിലാക്കിയ 9/11 ശേഷ നയങ്ങള്‍ കാരണമാണിത്. "ഭീകരതക്കെതിരായ ആഗോള യുദ്ധം" എന്ന് വിളിക്കുന്ന പരിപാടി കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന കാര്യം വാര്‍ത്തകളില്‍ വന്നില്ല. CIA പോലും ഇക്കാര്യം … Continue reading ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്

വരുന്ന മാസങ്ങളില്‍ നിജേറിലെ (Niger) വിദൂര താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം സായുധ ഡ്രോണുകളുപയോഗിച്ച് യുദ്ധം ചെയ്യും. ആഫ്രിക്കയിലെ തീവൃവാദികള്‍ക്കെതിരായ പ്രതിരോധ വകുപ്പിന്റെ അധികം ശ്രദ്ധകിട്ടാത്ത യുദ്ധം വികസിപ്പിക്കുന്നതിന്റെ സൂചനയാണത്. നിജേറിലെ Agadez ല്‍ ഇപ്പോഴുള്ള താവളത്തില്‍ $10 കോടി ഡോളര്‍ ചിലവാക്കി US Air Force നിര്‍മ്മിക്കുന്ന പുതിയ facilities ല്‍ നിന്നാകും MQ-9 Reapers പ്രവര്‍ത്തിക്കുക. ഇതുവരെ ഡ്രോണുകള്‍ നിജേറിന്റെ തലസ്ഥാനത്ത് നിന്നായിരുന്നു പ്രവര്‍ച്ചിച്ചുകൊണ്ടിരുന്നത്. അവ അവിടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ദൌത്യങ്ങള്‍ … Continue reading അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്