മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

Monsantoയുടെ glyphosate ന് പൂര്‍ണ്ണമായ നിരോധനം കൊണ്ടുവരുന്നത് ഓസ്ട്രിയയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. ക്യാന്‍സര്‍കാരിയായ കളനാശിനിയുടെ ഉപയോഗം മൊത്തത്തില്‍ നിരോധിക്കാന്‍ ഉത്തരവിട്ട European Union (EU)യിലെ ആദ്യത്തെ രാജ്യമാണ് Austria. ക്യാന്‍സര്‍കാരിയെന്ന് സംശയിക്കുന്നതിനാല്‍ "മുന്‍കരുതല്‍" എന്ന നിലയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്ലിന് അംഗങ്ങള്‍ വോട്ട് ചെയ്തു. മെയില്‍ തീവ വലതുപക്ഷ സര്‍ക്കാര്‍ വീണതിനാലാണ് ഈ വോട്ടെടുപ്പ് നടന്നത്. അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമനായ Monsanto ലോകം മൊത്തം വിറ്റഴിക്കുന്ന പ്രധാന കളനാശിനിയായ Roundup മായി ഈ രാസവസ്തുവിന് … Continue reading മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

പദ്ധതിയുണ്ടാക്കാനായി രണ്ട് വര്‍ഷം ചിലവഴിച്ച ശേഷം സമ്മതിദായകരെ കാണുന്ന ഒരു പാര്‍ട്ടി

Yanis Varoufakis

ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങില്‍ നിന്ന് അമേരിക്കയിലേക്ക് വ്യക്തിപരമായ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റെ രീതി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നുവോ എന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി തീരുമാനിക്കുന്നു. 2013 ല്‍ എഡ്‌വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തി പുറത്ത് അറിയിച്ച അമേരിക്കയുടെ ‘മഹാ രഹസ്യാന്വേഷണ’ത്തില്‍ നിന്നാണ് ഈ കേസ് ഉടലെടുത്തത്. അറ്റലാന്റിക്കിന് കുറുകെ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റേയും മറ്റ് കമ്പനികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ വിധിക്ക് ദൂരവ്യപക ഫലങ്ങളുണ്ടാവും. ഡാറ്റ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ അധികാരികള്‍ നടത്തുന്ന … Continue reading ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍

ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ … Continue reading ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്

അയര്‍ലാന്റില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ “Free Assange” എന്ന ടി ഷര്‍ട്ട് ധരിച്ചാണ് Strasbourg ല്‍ വെച്ച് നടന്ന പാര്‍ളമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന്റെ ജന്മദിനം ജൂലൈ 3 ആയിരുന്നു. അദ്ദേഹത്തിന് പിന്‍തുണ അര്‍പ്പിക്കാനാണ് സ്വതന്ത്ര രാഷ്ട്രീയക്കാരായ Mick Wallace ഉം Clare Daly ഉം ആ ടി ഷര്‍ട്ട് ധരിച്ചെത്തിയത്. "അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ വൃത്തികേട് തുറന്ന് കാണിച്ചതിനാണ് അദ്ദേഹം ജയിലിലടക്കപ്പെട്ടത്. സ്വതന്ത്ര മാധ്യമങ്ങളെ പരിഗണിക്കുന്ന … Continue reading അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്

സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു

ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും ഒരു പ്രധാന പങ്കാണ് യെമന്‍ പ്രശ്നത്തില്‍ വഹിക്കുന്നതെന്ന് വ്യക്തമാകുന്നു. ബല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന FN F2000 ആക്രമണ തോക്ക് സൌദി അറേബ്യ ഉപയോഗിക്കുന്നതായി #BelgianArms-team കണ്ടെത്തി. ബല്‍ജിയത്തിലെ Mecarന്റെ ടാങ്ക് തോക്കുകള്‍ ഘടിപ്പിച്ച CMI Defence നിര്‍മ്മിക്കുന്ന കവചിതവാഹനങ്ങളും സൌദി പ്രയോഗിക്കുന്നുണ്ട്. Eurofighter Typhoon യുദ്ധ വിമാനങ്ങളിലും, Airbus A330 ന്റെ രണ്ട് സൈനിക പതിപ്പുകളായ വിമാനങ്ങളിലും ബല്‍ജിയത്തിന്റെ സാങ്കേതികവിദ്യകളുണ്ട്. സിറിയയിലെ ആക്രമണത്തിലും സൌദി ഈ രണ്ട് വിമാനങ്ങളും ഉപയോഗിച്ചു. ബഹ്റിനില്‍ … Continue reading സൌദികള്‍ യെമനില്‍ ബല്‍ജിയത്തില്‍ നിന്നുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നു

മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു

മുമ്പത്തെ ഏകാധിപതിയായ ബെനിറ്റോ മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു എന്ന് ഇറ്റലിയിലെ തീവൃവലതുപക്ഷ പാര്‍ട്ടിയായ Fratelli D'Italia (FDI) നേതാവ് Giorgia Meloni പ്രഖ്യാപിച്ചു. തന്റെ മുത്തച്ഛന്റെ ഫാസിസത്തെക്കുറിച്ച് മുസോളിനി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും താന്‍ ഇറ്റലിയെ 1919 - 1945 കാലത്ത് ഭരിച്ച മുമ്പത്തെ ഏകാധിപതിയായ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് വ്യക്തമാക്കി. തന്റെ കുടുംബപ്പേരില്‍ താന്‍ "എക്കാലവും അതിയായി അഭിമാനം കൊള്ളുന്നു" എന്നും സമ്മതിദായകര്‍ "മുസോളിനി ബ്രാന്റിനെ" സ്വീകരിക്കുമെന്നും Il Messaggero എന്ന പത്രത്തിന് … Continue reading മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു

ഫ്ലാന്‍ഡേഴ്സ് അരുവിയിലെ മലിനീകരണം കാരണം അതിലെ വെള്ളം കീടനാശിനി പോലെയായി

ബല്‍ജിയത്തിലെ Ypres ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി Ledegem ഗ്രാമത്തിലൂടെ ഒഴുകുന്ന അരുവി യൂറോപ്പിലെ ഏറ്റവും മലിനമാക്കപ്പെട്ട അരുവിയാണെന്ന് Science of The Total Environment ലെ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 യൂറോപ്യന്‍ രാജ്യങ്ങളിലെ 29 ചെറിയ നദികളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്ന് Wulfdambeek ല്‍ നിന്നെടുത്ത സാമ്പിളില്‍ 70 അപകടകാരികളായ കീടനാശിനികളും - 38 കളനാശിനി, 10 insecticides, 21 ഫംഗസ് നാശിനി, herbicides ന് … Continue reading ഫ്ലാന്‍ഡേഴ്സ് അരുവിയിലെ മലിനീകരണം കാരണം അതിലെ വെള്ളം കീടനാശിനി പോലെയായി

സ്കോട്‌ലാന്റ് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിച്ചു

Department for Business, Energy and Industrial Strategy ന്റെ റിപ്പോര്‍ട്ട് പ്രകാരം 26,708 ഗിഗാ യൂണിറ്റ് പുനരുത്പാദിത വൈദ്യുതി 2018 ല്‍ ഉത്പാദിപ്പിച്ചു എന്ന് കാണിക്കുന്നു. 2017 നെക്കാള്‍ 6.1% വര്‍ദ്ധനവാണിത്. സ്കോട്ട്‌ലാന്റിലെ പുനരുത്പാദിതോര്‍ജ്ജ ശേ‍ഷി 2017 ലെ 10 ഗിഗാവാട്ടില്‍ നിന്ന് 2018 ല്‍ 10.9 ഗിഗാവാട്ടിലേക്ക് വര്‍ദ്ധിച്ചു. കൂടുതലും തീരക്കടല്‍ കാറ്റാടി പാടങ്ങള്‍ കാരണമാണീ വര്‍ദ്ധനവ്. തീരക്കടല്‍ ഉത്പാദനം 616 ഗിഗായൂണീറ്റില്‍ നിന്ന് 1,369 ഗിഗായൂണീറ്റിലേക്ക് വര്‍ദ്ധിച്ചു. നിലയങ്ങളുടെ ശേഷി 246 മെഗാവാട്ടില്‍ … Continue reading സ്കോട്‌ലാന്റ് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിച്ചു