നിങ്ങള്‍ ലോഗൌട്ട് ചെയ്താലും നിങ്ങളെ ഫേസ്ബുക്കിന് നിരീക്ഷിക്കാനാവും എന്ന് ജഡ്ജി

ലോഗൌട്ട് ചെയ്താലും ഫേസ്ബുക്ക് നിങ്ങളുടെ ബ്രൌസിങ് നിരീക്ഷിക്കുന്നു എന്ന കേസ് ജഡ്ജി തള്ളി. മറ്റ് വെബ് സൈറ്റുകളിലെ ഫേസ്ബുക്കിന്റെ “like” ബട്ടണ്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നു എന്നായിരുന്നു പരാതി. അതായത് ഫേസ്ബുക്കിന് ഈ വിവരങ്ങള്‍ ഒത്തുവെച്ച് ഉപയോക്താവിന്റെ മൊത്തം ബ്രൌസിങ് ചരിത്രം നിര്‍മ്മിക്കാനാവും. ദേശീയ സംസ്ഥാന സ്വകാര്യത നിയമവും wiretapping നിയമവും ഫേസ്ബുക്ക് ലംഘിക്കുന്നു എന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ അമേരിക്കയിലെ San Jose, California യിലെ ജില്ലാ ജഡ്ജി Edward [...]

10 ല്‍ 7 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും നിങ്ങളുടെ വിവരങ്ങള്‍ മൂന്നാമന് നല്‍കുന്നു

70% സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാം പാര്‍ട്ടി പിന്‍തുടരല്‍ കമ്പനികളായ Google Analytics, Facebook Graph API, Crashlytics തുടങ്ങിയവക്ക് നല്‍കുന്നു. പുതിയ Android ഓ iOS ഓ ആപ്പ് സ്ഥാപിക്കുമ്പോള്‍ അത് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുവാദം ചോദിക്കാറുണ്ട്. പൊതുവേ ഇത് കുഴപ്പമില്ലാത്തതാണ്. ആപ്പുകള്‍ ശരിക്ക് പ്രവര്‍ത്തിക്കാന്‍ അത്തരത്തിലുള്ള ചില വിവരങ്ങള്‍ ആവശ്യമായേക്കാം. എന്നാല്‍ ആപ്പിന് ആ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല്‍ ആപ്പ് നിര്‍മ്മിച്ചവര്‍ക്ക് നിങ്ങള്‍ എവിടെയാണ്, എന്ത് [...]

ഗൂഗിള്‍ ക്രോം നിങ്ങളുടെ മുറിയിലെ സംസാരം കേള്‍ക്കുന്നു

Chrome പ്രവര്‍ത്തിക്കുന്ന ഓരോ കമ്പ്യൂട്ടറുകളിലേക്കും ഗൂഗിള്‍ രഹസ്യമായി ശബ്ദ നിരീക്ഷണ പ്രോഗ്രാമുകളെ രഹസ്യമായി ഡൌണ്‍ലോഡ് ചെയ്യുന്നു എന്ന് ഇന്നലെ വാര്‍ത്ത പുറത്തുവന്നു. അവ ശബ്ദ ഡാറ്റ ശേഖരിച്ച് തിരികെ ഗൂഗിളിലേക്ക് അയച്ചുകൊടുക്കുന്നു. ആളുകളുടെ അനുവാദമില്ലാതെ ഓരോ മുറികളിലും നടക്കുന്ന സംഭാഷണം കേള്‍ക്കാന്‍ ഗൂഗിളിന് അവകാശമുണ്ടെന്ന് അര്‍ത്ഥം. അതൊരു ബഗ് റിപ്പോര്‍ട്ട് പോലെ തോന്നുന്നു, "ഞാന്‍ ക്രോമിയം തുറന്നപ്പോള്‍ അത് എന്തോ ഡൌണ്‍ലോഡ് ചെയ്തു. അതിന് ശേഷം വന്ന സ്ഥിതി സന്ദേശത്തില്‍ വ്യക്തമായി ഈ വരികളുണ്ടായിരുന്നു. "Microphone: Yes" [...]

ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. [...]

ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

SWIFT interbank messaging സംവിധാനത്തില്‍ കടന്നുകയറി ലാറ്റിന്‍ അമേരിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലും ചില ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കിനെ അമേരിക്കയുടെ National Security Agency പരിശോധിച്ചു എന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഹാക്കര്‍ സംഘം പുറത്തുവിട്ട രേഖകളും ഫയലുകളും കാണിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. The Shadow Brokers എന്ന സംഘമാണ് ഈ രേഖകളും ഫയലുകളും പുറത്തുവിട്ടത്. ചില രേഖകളില്‍ NSA യുടെ സീലുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആക്രമിക്കാനുള്ള NSAയുടെ പ്രോഗ്രാമുകളും ഇതിനൊപ്പം ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ [...]

വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്

ക്ലാസ് മുറികളിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സാങ്കേതികവിദ്യാ കമ്പനികള്‍ വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, ജനനതീയതി, browsing histories, location data, തുടങ്ങി അനേകം കാര്യങ്ങള്‍, വേണ്ടത്ര സ്വകാര്യതാ സംരക്ഷണമില്ലാതെയും ബോധവല്‍ക്കരണമില്ലാതെയും, രക്ഷകര്‍ത്താക്കളുടെ സമ്മതമില്ലായെയും ശേഖരിക്കുകയും സംഭരിച്ച് വെക്കുന്നു. Electronic Frontier Foundation (EFF) പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. വളരുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാ വ്യവസായത്തെ നിയന്ത്രിക്കുന്നതില്‍ ഫെഡറല്‍ സംവിധാനം പരാജയപ്പെട്ടു എന്ന് EFFയുടെ “Spying on Students: School-Issued Devices and [...]

CIA തങ്ങളുടെ ഉപകരണങ്ങളെ ഹാക്ക് ചെയ്യുന്നു എന്നകാര്യം സിസ്കോ അറിഞ്ഞത് വിക്കീലീക്സില്‍ നിന്നാണ്

അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ CIA ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിക്കിലീക്സ് ഈ മാസം പുറത്തിവിട്ടിരുന്നല്ലോ. സിസ്കോയിലെ (Cisco) എഞ്ജിനീയര്‍മാര്‍ക്ക് അതൊരു നിധിയാരുന്നു. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിസ്കോയുടെ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ CIA ഉപയോഗിച്ചത് ആ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഉപയോഗിച്ചെന്ന് വിക്കീലീക്സ് വ്യക്തമാക്കിയിരുന്നു. അതില്‍ നിന്ന് സിസ്കോ എഞ്ജിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ആ കുഴപ്പങ്ങള്‍ കണ്ടെത്താനാകുകയും പരിഹരിക്കുകയും ചെയ്തെന്ന് അവര്‍ പറയുന്നു. — സ്രോതസ്സ് cnbc.com

ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്. — സ്രോതസ്സ് techdirt.com ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് [...]