ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ … Continue reading ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍

ഫ്രാന്‍സിലെ ഇപ്പോഴത്തെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍ കണ്ടെത്തി എന്ന് അന്വേഷണാത്മക വെബ് സൈറ്റായ Mediapart പറയുന്നു. രാജ്യത്തെ സുരക്ഷാ ഏജന്‍സി നടത്തിയ വിശകലനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. വിദ്യാഭ്യാസം, territorial cohesion, കൃഷി, വീട്, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഫോണുകളിലാണ് ഇസ്രായേല്‍ ആസ്ഥാനമായ NSO group ന്റെ സൈനിക തരം ചാരപ്പണി സോഫ്റ്റ്‌വെയറായ പെഗസസ് കടന്നുകൂടയത്. മക്രോണിന്റെ ഉപദേശകയുടെ ഫോണിലും അത് കടന്നുകൂടിയിട്ടുണ്ട്. — സ്രോതസ്സ് thewire.in | 24/Sep/2021 [ഭീകരവാദം … Continue reading ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍

UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു

ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു. — സ്രോതസ്സ് democracynow.org | Sep 15, 2021

കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

ഹോംലാന്റ് സെക്യൂരിറ്റി മുൻ മേധാവിയും അരിസോണയിലെ മുൻ ഡെമോക്രാറ്റിക് ഗവർണറുമായ Janet Napolitano യുടെ അധ്യക്ഷതയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റി (യുസി) ബോർഡ് ഓഫ് റീജന്റ്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷിയുള്ള ഒരു രഹസ്യ സ്പൈവെയർ സംവിധാനം അനുവദിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നെറ്റ്‌വര്‍ക്കിലെ എല്ലാ വ്യക്തികളെ നിരീക്ഷിക്കുകയും അവരില്‍ നിന്നും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ഒരു രഹസ്യ ചാരപ്പണി സംവിധാനം കാലിഫോര്‍ണിയയിലെ പത്ത് UC കാമ്പസുകളിലും അഞ്ച് മെഡിക്കല്‍ സെന്ററുകളിലും വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപകരുടേതോ, ജോലിക്കാരുടേയോ സമ്മതം … Continue reading കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്

മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത Scottish Recording Centre (SRC) എന്നൊരു രഹസ്യാന്വേഷണ യൂണീറ്റിന് GCHQ ന്റെ രഹസ്യ പദ്ധതിയായ MILKWHITE ല്‍ പ്രവേശനം കൊടുത്തിട്ടുണ്ട് എന്ന് അമേരിക്കയിലെ whistle-blower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ കാണുന്നു. SRC ഒരു പോലീസ് പദ്ധതിയാണ്. അത് സ്കോട്ട്‌ലാന്റിലെ പോലീസിന് ആളുകളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളുടെ മെറ്റ ഡാറ്റ ലഭ്യമാക്കുന്നു. WhatsApp, Viber, Jabber പോലുള്ള ചാറ്റ് സേവനം തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലെ ആളുകളുടെ ഉപയോഗത്തിന്റെ ഡാറ്റയും MILKWHITE സംഭരിക്കുന്നുണ്ട്. … Continue reading സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്

മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക

മുഖതിരിച്ചറിയല്‍ "നിലനില്‍ക്കാന്‍ പാടില്ലാത്ത വിധം അപകടകരമാണ്" എന്ന് പറയുന്ന സംഘം അത് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ടു. 20 ല്‍ അധികം മനുഷ്യാവകാശ സംഘടനകള്‍ മുഖ തിരിച്ചറിയലിനെതിരെയുള്ള അവരുടെ സമരം വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റേയും നിയമപാലകരുടേയും മാത്രമല്ല സ്വകാര്യ മേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സംഘം ചേരാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും, മുന്‍നിര തൊഴിലാളികളെ ശല്യപ്പെടുത്തുകയും ചൂഷണം ചെയ്യുകയും, സ്വകാര്യ ബയോമെട്രിക് വിവരങ്ങള്‍ അപകടത്തിലാഴ്ത്തുകയും, നിലനില്‍ക്കുന്ന പക്ഷപാതങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് Uber Eats, … Continue reading മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക

Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം

ഫോണ്‍ ഓണാക്കുന്ന എല്ലാവരും തന്റെ സ്ഥാനം പോലീസുമായി “സ്വന്തമിഷ്ടപ്രകാരം” പങ്കുവെക്കുകയാണെന്ന Maryland സര്‍ക്കാരിന്റെ വാദം മേരിലാന്റ് പ്രത്യേക അപ്പീല്‍ കോടതി തള്ളിക്കളഞ്ഞു. ബാള്‍ട്ടിമൂര്‍ പോലീസ് അവരുടെ Stingrays ഉപയോഗത്തെക്കുറിച്ച് കോടതിയില്‍ നിന്ന് മറച്ച് വെക്കുന്നതിനെക്കുറിച്ച് 73 താളുകളുള്ള അഭിപ്രായത്തില്‍ കോടതി രൂക്ഷമായി rebuked. നിയമപാലകരുടെ നേരിട്ടുള്ള സജീവമായ interference വഴി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തല്‍സമയ പിന്‍തുടരലിന് ഉപയോഗിക്കുന്നില്ലെന്ന വസ്തുനിഷ്ടവും യുക്തിപരവുമായ പ്രതീക്ഷ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ട്,” എന്ന് ജഡ്ജിമാരുടെ സംഘം പ്രസ്താവിക്കുന്നു. — സ്രോതസ്സ് theintercept.com … Continue reading Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം

ആളുകളെന്താണ് സംസാരിക്കുന്നത് എന്ന് അറിയാന്‍ ഫേസ്‌ബുക്ക് സ്മാര്‍ട്ട് ഫോണിനെ ഉപയോഗിക്കുന്നു

എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അറിയാനായി ഫേസ്‌ബുക്കിന്റെ ആപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്‌ബുക്ക് പറയുന്നു. ആളുകളെന്താണ് കേള്‍ക്കുന്നത്, അല്ലെങ്കില്‍ കാണുന്നത് എന്നത് അവര്‍ എന്താണ് പോസ്റ്റ് ചെയ്യുന്നത് ​എന്ന് നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രമാണ്. കുറച്ച് വര്‍ഷങ്ങളായി ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍ അടുത്തകാലത്ത് University of South Floridaയിലെ ബഹുജന ആശയപ്രചരണ പ്രൊഫസര്‍ Kelli Burns അതിനെക്കുറിച്ച് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ് അവര്‍ അത് തുറന്ന് പറഞ്ഞത്. — സ്രോതസ്സ് independent.co.uk | 2016

തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു

217,000 ല്‍ അധികം രഹസ്യ ആജ്ഞാപത്രം(subpoenas) ഇന്റര്‍നെറ്റ് ദാദാക്കള്‍ക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും New York Police Department കൊടുത്ത് ആഭ്യന്തര അന്വേഷണത്തിന്റെ പേരില്‍ നിര്‍ബന്ധിതമായി പതിനായിരക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് NBC New York വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍, NYPD യെ വിമര്‍ശിക്കുന്ന പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരെയാണ് അവര്‍ ലക്ഷ്യം വെച്ചത്. അതിലൊരാള്‍ 1993 ല്‍ പോലീസില്‍ നിന്ന് വിരമിച്ച Philip Insardi ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഇമെയിലും ചോര്‍ത്തണമെന്ന് NYPD ആവശ്യപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് … Continue reading തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു

മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു

ന്യൂയോര്‍ക്കിലേയും ന്യൂ ജഴ്സിയിലേയും ഹോട്ടല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം Woodbridge പോലീസിന് ഒരു വിവരം ലഭിച്ചു. FBI databases ല്‍ നിന്നും facial recognition system ഉപയോഗിച്ച് ഫോട്ടോയുടെ വളരെ കൃത്യമായ ഒരു ചേര്‍ച്ച തങ്ങള്‍ കണ്ടെത്തിയെന്നായിരുന്ന ആ വിവരം. Nijeer Parks ആയിരുന്നു ആ മനുഷ്യന്‍. താന്‍ ഈ കുറ്റത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി Parks പോലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ അവര്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലേക്കയച്ചു. വിചാരണയില്‍ facial recognition software തെളിവല്ലാതെ മറ്റൊരു തെളിവും … Continue reading മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു