സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും

ചുവപ്പും കൊടിയും ഇപ്പോള്‍ സിനിമാ രംഗത്തെ ഒരു ഫാഷനായി മാറിക്കഴിഞ്ഞു. എന്താണതിന് കാരണം. സാധാരണ രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള സിനിമകള്‍ക്ക് സമൂഹത്തിന്റെ അംഗീകരാരമോ സാമ്പത്തികവിജയമോ കിട്ടുന്നവയല്ല. ചിലപ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധിക്കപ്പെട്ടാമെന്നുമാത്രം. എന്നാല്‍ ഇപ്പോള്‍ അതല്ല ട്രന്റ്. നിര നിരയായി കമ്യൂണിസ സിനിമകള്‍ പടച്ച് വിടപ്പെടുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതാവാം ഒരു കാരണം. പക്ഷേ മുമ്പും ഇടത് പക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. അംബാനി നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നു [...]

അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

Department of Energyയുടെ Office of International Climate and Clean Energy യുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തില്‍ "climate change," "emissions reduction", "Paris Agreement" തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുത് എന്ന് മുന്നറീപ്പ് വന്നു. Politico ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമ കൊണ്ടുവന്ന ഒരു കൂട്ടം കാലാവസ്ഥാ നിയമങ്ങള്‍ ട്രമ്പ് ഇല്ലാതാക്കിയതിന്ന അവസരത്തിലാണ് ഒരു മേലുദ്യോഗസ്ഥന്‍ ഇത്തരം വാക്കുകള്‍ നിരോധിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org

ബലാറൂസില്‍ പോലീസുകാര്‍ 400 അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു

പ്രതിഷേധ പ്രകടനം നിരോധിക്കപ്പെട്ട തലസ്ഥാന നഗരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ കഴിഞ്ഞ ദിവസം ബലാറൂസ് പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യാവകാശ സംഘടന പറയുന്നതനുസരിച്ച് 400ല്‍ അധികം പ്രതിഷേധക്കാരെ ആണ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മുമ്പത്തെ സോവ്യേറ്റ് സംസ്ഥാനമായിരുന്ന ബലാറൂസിലെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. 1994 മുതല്‍ പ്രസിഡന്റ് Alexander Lukashenko ന്റെ ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നത്. Minsk ലെ പ്രധാന തെരുവില്‍ 700 ഓളം ആളുകളാണ് പ്രതിഷേധ ജാഥ [...]

കമ്യൂണിസ്റ്റുകാരുടെ തിരോധാനത്തിന് കാരണക്കാരായ പിനോഷെയുടെ കാലത്തെ 33 ഏജന്റുമാരെ ശിക്ഷിച്ചു

അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ തിരോധാനത്തിന് ഉത്തരവാദികളായ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്തെ 33 intelligence agentsമാരെ ചിലിയിലെ സുപ്രീം കോടതി ശിക്ഷിച്ചു. ഇവര്‍ കമ്യൂണിസ്റ്റുകാരെ തട്ടിക്കൊണ്ടുപോകുകയും മരുന്ന് കുത്തിവെച്ച് കടലില്‍ തള്ളുകയും ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ശിക്ഷയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിടെ സൈനിക വിഭാഗമായ Manuel Rodriguez Patriot Front ന്റെ അംഗങ്ങളായിരുന്നു തട്ടിക്കൊണ്ട് പോകപ്പെട്ട ഈ അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. — സ്രോതസ്സ് telesurtv.net