സ്രാവിന്റെ ചിറകിലും ഇറച്ചിയിലും ഉയര്‍ന്ന തോതില്‍ തലച്ചോറിന് ദോഷമുണ്ടാക്കുന്ന വിഷവസ്തുക്കളുണ്ട്

ഉയര്‍ന്ന സാന്ദ്രതയില്‍ neurodegenerative രോഗങ്ങളുണ്ടാക്കുന്ന വിഷ വസ്തുക്കള്‍ സ്രാവുകളുടെ 10 തരം സ്പീഷീസുകളില്‍ University of Miami (UM) നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്രാവിന്റെ ഇറച്ചി കഴിക്കുന്നത് നിയന്ത്രിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്രാവിനും അത് നല്ലതാണ്. കാരണം അമിത മത്സ്യബന്ധനത്താല്‍ വംശനാശ ഭീഷണി നേരിടുകയാണ് അവ. അറ്റ്‌ലാന്റിക്കിലേയും പസഫിക്കിലേയും 10 തരം സ്രാവ് സ്പീഷീസുകളുടെ ചിറകുകളും പേശികളും രസം, β-N-methylamino-L-alanine (BMAA) എന്നീ രണ്ട് വിഷവസ്തുക്കളാണ് കണ്ടെത്തിയത്. — സ്രോതസ്സ് rsmas.miami.edu

ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു

കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും … Continue reading ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു

ടെക്സാസിലെ വെള്ളപ്പൊക്കത്താല്‍ ഫോസിലിന്ധന വിഷങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു

Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു. — സ്രോതസ്സ് commondreams.org

പോര്‍ട്ട്‌ലാന്റ് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നു

ഒറിഗണിലെ നഗരമായ പോര്‍ട്ട്‌ലാന്റിന്റെ നഗര സഭ കഴിഞ്ഞ ദിവസം ഒന്നായി നഗരതത്തിന്റെ Attorney ആയ Tracy Reeve ന് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ അധികാരം കൊടുത്തു. നഗരത്തിലെ ജലത്തില്‍ PCB മലിനീകരണം നടത്തിയതിനാണ് കേസ്. 1935 മുതല്‍ 1979 നിരോധിക്കുന്നത് വരെ നഗരത്തിലെ ഏക PCBs (polychlorinated biphenyls) ഉത്പാദകര്‍ മൊണ്‍സാന്റോ ആയിരുന്നു. — സ്രോതസ്സ് commondreams.org

വാര്‍ത്തകള്‍

ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു രാസ വ്യവസായുകളുടെ ലോബീയിങ്ങിനെ തോല്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു രാസവസ്തുവാണ് ഇത്. പ്ലൈവുഡ്, particle board, mortuaries, hair salons തുടങ്ങിയവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. മുടി സംരക്ഷ ഉത്പന്നങ്ങളില്‍ ഇവ വന്‍തോതിലടങ്ങിയിട്ടുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ക്കെതിരെ U.S. Occupational Safety and Health Administration മുന്നറീപ്പ് നേരത്തേ നല്‍കിയിരുന്നു. മുടി നേരേയാക്കുന്ന ഉത്പന്നങ്ങളുപയോഗിക്കുന്ന … Continue reading വാര്‍ത്തകള്‍

വിഷ രാസവസ്തുക്കള്‍

അമേരിക്കയുടെ bicentennial വര്‍ഷ‍മായ 1976 സംഭവബഹുലമായിരുന്നു. Apple Inc സ്ഥാപിതമായി, West Point സ്ത്രീകളെ പ്രവേശിപ്പിച്ച് തുടങ്ങി, പിന്നെ അമേരിക്കയുടെ പ്രാധന രാസവസ്തു സുരക്ഷാ നിയമമായ Toxic Substances Control Act (TSCA) നിലവില്‍ വന്നു. 34 വര്‍ഷം ധാരാളം മാറ്റങ്ങള്‍ വന്നു. പ്രതിദിനം ആയിരക്കണക്കിന് പുതിയ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ TSCA ക്ക് ഒരു പരിഷ്കരണവും വന്നിട്ടില്ല. TSCA ഈ കാലത്തിന് ചേരുന്നില്ല എന്ന് ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവരെല്ലാം പറയുന്നു. 1976 … Continue reading വിഷ രാസവസ്തുക്കള്‍

നാം ദിവസവും സ്വീകരിക്കുന്ന വിഷം

Mark Schapiro സംസാരിക്കുന്നു: നിങ്ങള്‍ ഉപയോഗിക്കുന്ന കണ്‍മഷിയിലെന്താണുള്ളതെന്ന് അറിയാമോ? നിങ്ങളുടെ കുട്ടികള്‍ കളിക്കുന്ന കളിപ്പാട്ടത്തിലെന്താണുള്ളതെന്നറിയാമോ? ക്യാന്‍സര്‍, വന്ധ്യത, തലച്ചോറിന്റേയും ഹോര്‍മോണിന്റേയും വൈകല്യം ഇവക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ നിയന്ത്രണം രാസവ്യവസായം എടുത്തുകളഞ്ഞോ? മേക്കപ്പ്. സ്ത്രീകള്‍ കണ്ണെഴുതുമ്പോള്‍, ലിപ്സ്റ്റിക്കിടുമ്പോള്‍, പൌഡറിടുമ്പോള്‍ ഈ ഉത്പന്നങ്ങളാരെങ്കിലും പരിശോധിച്ചവയാണോ എന്ന് ആലോചിക്കാറുണ്ടോ? നാം നമ്മുടെ ദേഹത്ത് പുരട്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ പരിശോധിക്കുന്നുണ്ട് എന്നത് ധാരാളം അമേരിക്കക്കാര്‍ക്കുള്ള മിഥ്യാബോധമാണ്. രാസവസ്തുക്കളുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഗൌരവമാര്‍ന്ന പരിശോധന നടത്തുന്നുവെന്നും ആളുകള്‍ … Continue reading നാം ദിവസവും സ്വീകരിക്കുന്ന വിഷം