കോവിഡ്-19 എവിടെ നിന്ന് വന്നു?

കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം. 2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, "അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു." അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, … Continue reading കോവിഡ്-19 എവിടെ നിന്ന് വന്നു?

ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍

കോവിഡ്-19 ലോകം മൊത്തം അതിന്റെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വലിയ ആള്‍ നാശവും സാമ്പത്തിക നാശവും ആണത് ലോക രാജ്യങ്ങളിലുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതിന് വിപരീതമായി ചെറു സംസ്ഥാനമായ കേരളത്തില്‍ രോഗത്തെ ഇതുവരെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തിയത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ചൈനയും മറ്റ് രാജ്യങ്ങളുമായി വലിയ വ്യാപാര സാമൂഹ്യ ബന്ധങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിസംഗരായിര ഇരുന്നപ്പോള്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ … Continue reading ചരിത്രത്തെക്കൊണ്ട് മഹാമാരിയുടെ ചികില്‍സ ചെയ്യുന്നവര്‍

ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു

കഴിഞ്ഞ ആഴ്ച International Council of Nurses (ICN) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ലോകം മൊത്തം 90,000 നഴ്സുമാര്‍, ഡോക്റ്റര്‍മാര്‍, മറ്റ് ആരോഗ്യ ജോലിക്കാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു. 260 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗത്തോട് കീഴടങ്ങി. സ്വിസ്‌സര്‍ലാന്റ് ആസ്ഥാനമാക്കിയുള്ള ഈ സംഘടന ലോകം മൊത്തം 130 രാജ്യങ്ങളിലെ 2 കോടി നഴ്സുമാരെ പ്രതിനിധാനം ചെയ്യുന്നു. ആദ്യത്തെ രണ്ട് കണക്കുകളും ശരിക്കും കുറഞ്ഞ കണക്കാണ്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയും അതുമായി ബന്ധപ്പെട്ട മരണവും അതിലും … Continue reading ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു

കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്

USS Theodore Roosevelt ലെ നാവികര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അവരുടെ ക്യാപ്റ്റന് send-off കൊടുത്തു. ക്യാപ്റ്റന്‍ Brett Crozier നെ ജോലിയില്‍ നിന്ന് പെട്ടെന്ന് പിരിച്ചുവിടുകയാണുണ്ടായത്. തന്റെ കപ്പലിലെ കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഉന്നതങ്ങള്‍ക്ക് മുന്നറീപ്പ് കൊടുത്ത് protocol ലംഘിച്ചതിനാലാണ് ഈ നടപടി എന്ന് നാവികസേന അധികൃതര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് നാവികര്‍ Roosevelt ന്റെ ഡക്കിലെത്തി തങ്ങളുടെ പ്രീയപ്പെട്ട നേതാവിനെ അഭിവാദ്യങ്ങളര്‍പ്പിച്ചു. അവര്‍ “Captain Crozier!” എന്ന് താളത്തില്‍ പറയുകയും കൈകൊട്ടുകയും ചെയ്തു. … Continue reading കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്

കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു

സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയും പ്രവര്‍ത്തനമില്ലായ്മയും കാരണം ജപ്പാനിലെ അടിയന്തിര ആരോഗ്യ വ്യവസ്ഥ തകരുകയാണ്. കോവിഡ്-19 കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണത്. ഉറപ്പായ കേസുകള്‍ ഇപ്പോള്‍ 12,368 ഉം മരണം 321 ഉം ആണ്. സംശയാസ്പദമായ രോഗികളുടെ ടെസ്റ്റുകള്‍ വന്‍തോതില്‍ നിഷേധിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് സംശയാസ്പദമാണ്. മുന്‍കരുതല്‍ നടപടികളെടുത്തില്ലെങ്കില്‍ നാല് ലക്ഷം ആളുകള്‍ മരിക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറീപ്പ് നല്‍കി. ആവശ്യത്തിനുള്ള Intensive Care Unit (ICU) കിടക്കകള്‍ ജപ്പാനിനില്ല. ഒരു ലക്ഷം പേര്‍ക്ക് 5 ICU കിടക്കകളാണവിടെയുള്ളത്. ഇറ്റലിക്ക് 12 … Continue reading കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു

കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്

Lloyd Blankfein പറഞ്ഞു, "കുറച്ച് കാലത്തേക്ക് വൈറസ് ബാധ നിലക്ക് നിര്‍ത്താനായി ആരോഗ്യ infrastructure നെ വലിച്ച് നീട്ടുന്ന തീവൃനിലപാടുകള്‍ എടുക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും തകരുന്ന സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ധാര്‍മ്മികത തുടങ്ങിയവയും ആരോഗ്യ പ്രശ്നമോ അതിനേക്കാള്‍ വലിയ പ്രശ്നമോ ആണ്." Wall Street Journal എഡിറ്റോറിയല്‍ ബോര്‍ഡ് എഴുതി, "സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനാവില്ല." മിക്ക നിയന്ത്രണ വാദങ്ങളിലെല്ലാം സ്ഥതിവിവരക്കണക്ക് ജീവിതത്തിന്റെ മൂല്യം എന്ന് വിളിക്കുന്ന ഈ ആശയം നമുക്കുണ്ട്. അതിലേക്ക് … Continue reading കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്