ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും

Mirotvorets, അഥവ “Peacekeeper,” എന്ന പേരിലെ ഉക്രെയ്നിലെ കൊലപ്പട്ടികയെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. ആദ്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എഴുതിയത്. പിന്നീട് രണ്ടാമത്, Donbass പ്രദേശത്തെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള കീവിന്റെ രക്തരൂക്ഷിത യുദ്ധത്തിനെതിരെ സംസാരിച്ച ഉക്രെയ്നിലെ 13-വയസുകാരി Faina Savenkova യെ ആ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് എഴുതി. Mirotvorets എന്നത് ഒരു ഡാറ്റാബേസാണ്. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, “ഉക്രെയ്നിന്റെ ശത്രു” എന്ന് മുദ്രകുത്തപ്പെട്ട എല്ലാവരും ഉള്‍പ്പെട്ടതാണ് അത്. അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അകൌണ്ട്, അവരെ എളുപ്പം … Continue reading ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും

ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) … Continue reading ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

ശീതയുദ്ധത്തിന് ശേഷമുണ്ടായ NATO വികസനമാണ് ഉക്രെയ്ന്‍ പ്രശ്നത്തിന് കാരണം

ഉക്രെയ്നെ ചൊല്ലി റഷ്യ, അമേരിക്ക, NATO തമ്മിലുള്ള സമ്മര്‍ദ്ദം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കുറച്ച് സൈനികരെ പിന്‍വലിച്ചു എന്ന് റഷ്യ പറയുന്നതിനിടക്ക് ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് റഷ്യ കൂടുതല്‍ സൈന്യത്തെ അയക്കുന്നു എന്ന് അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അതിനിടക്ക് ഉക്രെയ്നിലെ കിഴക്കന്‍ Donbas ല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു എന്ന് ഉക്രെയ്നിലെ അധികാരികളും റഷ്യയുടെ പിന്‍തുണയുള്ള വിഘടനവാദികളും പരസ്പരം പഴി ചാരുകയാണ്. NATO യുടെ വികാസം യുദ്ധത്തില്‍ കലാശിക്കും എന്ന് USSR തകരുന്നതിന് മുമ്പ് അവിടെ അമേരിക്കയുടെ അംബാസിഡറായിരുന്ന Jack … Continue reading ശീതയുദ്ധത്തിന് ശേഷമുണ്ടായ NATO വികസനമാണ് ഉക്രെയ്ന്‍ പ്രശ്നത്തിന് കാരണം

ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സൈനിക സഹായം കൊടുത്തിട്ടും ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനിയിലെ പുതിയ സംയുക്ത സര്‍ക്കാര്‍ വിസമ്മതിച്ചു. അത് മാത്രമല്ല ജര്‍മ്മനിയില്‍ നിന്നുള്ള howitzer ആയുധങ്ങള്‍ ഉക്രെയിനിലേക്ക് Estonia അയക്കുന്നതിനേയും അവര്‍ അനുവദിക്കുന്നില്ല. പകരം ഒരു പക്ഷെ റഷ്യയുടെ ആക്രമണമുണ്ടായാല്‍ സൈനികരെ സംരക്ഷിക്കാനായി ഉക്രെയ്ന് 5,000 combat helmets ജര്‍മ്മനി സഹായമായി അയച്ചു. ഈ നീക്കം “ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്ന” ഉക്രെയ്നുള്ള ഒരു സൂചന ആണ് എന്ന് ജര്‍മ്മനിയുടെ പ്രതിരോധ മന്ത്രി പറഞ്ഞു. സജീവമായ … Continue reading ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

ഉക്രെയ്നില്‍ അമേരിക്ക വിതച്ചത് കൊയ്യുകയാണോ

ഉക്രെയ്നിന്റെ പേരിലെ വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തില്‍ അമേരിക്കക്കാര്‍ എന്താണ് വിശ്വസിക്കേണ്ടത്? രണ്ട് പക്ഷത്തുമുണ്ടാകുന്ന ഭീഷണിയോടും വലുതാക്കുന്നതിനോടുമുള്ള പ്രതികരണമായി അമേരിക്കയും റഷ്യയും ഒരു പോലെ പറയുന്നത് തങ്ങള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണെന്നാണ്. അമേരിക്കയുടേയും പടിഞ്ഞാറന്‍ നേതാക്കളുടേയും “പരിഭ്രമം” ഇപ്പോള്‍ തന്നെ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കി എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Zelensky മുന്നറീപ്പ് നല്‍കി. — സ്രോതസ്സ് commondreams.org | Medea Benjamin, Nicolas J.S. Davies | Jan 31, 2022

അഫ്ഗാനിസ്ഥാനില്‍ സോവ്യേറ്റ് യൂണിയന്‍ കടന്നകയറുന്നതിന് മുമ്പ് തന്നെ അമേരിക്ക മുജാഹിദീന് ധനസഹായം നല്‍കിയിരുന്നു

Matthew Hoh