ബംഗാസി ആസ്ഥാനം സംരക്ഷിക്കാന്‍ CIA ലിബിയയിലെ നാട്ടുപ്പടയെയാണ് ആശ്രയിക്കുന്നത്

The Daily Beast റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, ആക്രമണം നടന്ന സമയത്ത് സുരക്ഷിതത്തിനായി CIA ലിബിയയിലെ ഫെബ്രുവരി 17 Martyr’s Brigade എന്ന നാട്ടുപ്പടയെയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. consulate ആക്രമിക്കപ്പെട്ട സമയത്ത് നാട്ടുപ്പടയുടെ അംഗങ്ങള്‍ എത്തിയില്ല. അതുപോലെ രക്ഷപെടുത്തല്‍ ശ്രമത്തില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായില്ല. അമേരിക്കന്‍ State Department ന്റെ മറയിലായില്‍ ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു എന്നത് ഒരു സത്യമാണ്. 2013

ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം അമേരിക്കന്‍ കമ്പനികള്‍ ലംഘിക്കുന്നു

ഡസന്‍ കണക്കിന് കമ്പനികള്‍, രാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം ലംഘിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭ പരിശോധകര്‍ പറഞ്ഞു. നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും അമേരിക്കയിലെ കമ്പനികളായ Turi Defense Group, Dolarian Capital ഉം 2011ല്‍ ആയുധ കടത്ത് കരാര്‍ നടപ്പാക്കി. ലിബിയയിലെ വിവിധ സായുധ സംഘങ്ങള്‍ക്ക് United Arab Emirates, Egypt, Turkey എന്നീ രാജ്യങ്ങള്‍ ആയുധം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.