പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ച സ്കൂള്‍ കുട്ടിയെ ഫ്ലോറിഡയില്‍ അറസ്റ്റ് ചെയ്തു

ദേശഭക്തിയുടെ പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ താല്‍ക്കാലിക അദ്ധ്യാപകനുമായുണ്ടായ തര്‍ക്കത്തിന്റെ ഫലമായി 11 വയസ് പ്രായമായ ഫ്ലോറിഡയിലെ കുട്ടിയെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ Lakeland ല്‍ പ്രവര്‍ത്തിക്കുന്ന Lawton Chiles Middle Academy യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ഫെബ്രുവരി 4 ന് ക്ലാസ് മുറിയില്‍ ശല്യമുണ്ടാക്കിയ കാരണക്കാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. “ഈ രാജ്യത്തിന്റെ പതാക വംശീയമായതിനാല്‍” താന്‍ എഴുനേറ്റ് നില്‍ക്കില്ല എന്ന് കറുത്തവനായ കുട്ടി പറഞ്ഞു. രാജ്യത്തിന്റെ ദേശീയ ഗാനം “കറുത്തവരെ കടന്നാക്രമിക്കുന്ന തരത്തലാണെന്നും” … Continue reading പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ച സ്കൂള്‍ കുട്ടിയെ ഫ്ലോറിഡയില്‍ അറസ്റ്റ് ചെയ്തു

Advertisements

2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്

അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു. — സ്രോതസ്സ് … Continue reading 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്

ബ്രിട്ടണിലെ വംശീയ പക്ഷപാതം

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജോലിസ്ഥലത്തെ സ്ഥാനക്കയറ്റത്തിന് ന്യൂന പക്ഷ ഗോത്ര പശ്ചാത്തലമുള്ള ആളുകളില്‍ 43% പേര്‍ അന്യായം അനുഭവിച്ചുവെന്ന് സര്‍വ്വേ കണ്ടെത്തി. അതേ അനുഭവമുണ്ടായ വെള്ളക്കാരേക്കാള്‍ (18%) ഇരട്ടിയിലധികമാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മോഷണം നടത്തിയെന്ന് കള്ള ആരോപണം നേരിട്ടുവെന്ന് ഗോത്ര ന്യൂനപക്ഷങ്ങളിലെ 38% ആളുകള്‍ പറഞ്ഞു. അതേ പ്രശ്നം അനുഭവിച്ച വെള്ളക്കാരുടെ എണ്ണം 14% ആണ്. കറുത്തവരേയും സ്ത്രീകളേയും ആണ് കൂടുതലും തെറ്റായി സംശയിച്ചത്. — സ്രോതസ്സ് theguardian.com | 2 Dec 2018

അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്

തിങ്കളാഴ്ച പെന്‍സില്‍വാനിയയില്‍ നൂറുകണക്കുന്ന് ദുഖിതര്‍ Antwon Rose ന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 17 വര്‍ഷം പ്രായമായ കറുത്തവനായ ആ വിദ്യാര്‍ത്ഥിയെ കിഴക്കന്‍ പിറ്റ്സ്‌ബര്‍ഗ്ഗ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ആഴ്ച വെടിവെച്ച് കൊന്നു. ഒരു ട്രാഫിക് സ്റ്റോപ്പില്‍ പോലീസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ഈ കൌമാരക്കാരനെ പിറകില്‍ നിന്നാണ് വെടിവെച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. അവന്‍ ആയുധധാരിയായിരുന്നില്ല എന്ന് പോലീസ് സമ്മതിച്ചു. ഈ വര്‍ഷം ബിരുദം നേടി പഠനം പൂര്‍ത്തിയാക്കേണ്ടവനായിരുന്നു അവന്‍. ഈ കൊലപാതകം പിറ്റ്സ്‌ബര്‍ഗ്ഗില്‍ … Continue reading അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്

Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

കാലിഫോര്‍ണിയയില്‍ ബോബ് മാര്‍ലിയുടെ കൊച്ചുമകള്‍ Rialto പോലീസ് വകുപ്പിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. Airbnb വാടക വീട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരുടേയും അവരുടെ രണ്ട് സുഹൃത്തുക്കളുടേയും മുമ്പില്‍ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വലയം ചെയ്യുകയുണ്ടായതാണ് കാരണം. മൂന്ന് സ്ത്രീകളും കറുത്തവരാണ്. മൂന്ന് കറുത്ത സ്ത്രീകള്‍ ബാഗുകളും പെട്ടികളുമായി വാടക വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് വെള്ളക്കാരായ അയല്‍വീട്ടുകാര്‍ ആണ് മോഷണമെന്ന് കരുതി പോലീസിനെ വിളിപ്പിച്ചത്. വംശീയ profiling ന്റെയും വംശീയ വിവേചനത്തിന്റെയും നിരന്തരമായ ഉന്നതരായവരുടെ സംഭവങ്ങളില്‍ പുതിയതാണ് … Continue reading Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്

അമേരിക്കയില്‍ കാല്‍നടക്കാരുടെ അപകടങ്ങള്‍ കറുത്തവരെ ആനുപാതികമായല്ല ബാധിക്കുന്നത്. ലാസ് വെഗാസില്‍ നടത്തിയ ഒരു പഠനം ലക്ഷ്യം വെച്ചത് ഡ്രൈവര്‍മാര്‍ മറ്റുള്ളവരെ കടത്തിവിടുന്ന സ്വഭാവത്തിന്റെ വംശീയ പക്ഷപാതത്തെയാണ്. കറുത്തവര്‍ ഉയര്‍ന്ന തോതില്‍ കാല്‍നടക്കാരുടെ അപകടത്തില്‍ പെടുന്നതിന്റെ ഒരു കാരണം ഈ കടത്തിവിടുന്ന സ്വഭാവത്തിന്റെ പക്ഷപാതം ആണ്. കാല്‍നടക്കാരുടെ അപകടങ്ങളില്‍ കറുത്തവര്‍ ആനുപാതികമായല്ല ഉള്‍പ്പെട്ടിരിക്കുന്നത്. 2001 - 2010 കാലത്ത് നടന്ന കല്‍നടക്കാരുടെ അപകടങ്ങളില്‍ വെള്ളക്കാരെക്കാള്‍ ഇരട്ടിയാണ് കറുത്തവരും ഹിസ്പാനിക്കും ആയ ആളുകള്‍ അനുഭവിച്ചത്. അമേരിക്കന്‍ ഇന്‍ഡ്യക്കാരും, അലാസ്കയിലെ തദ്ദേശീയരും … Continue reading താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്