The Territory
ടാഗ്: വനനശീകരണം
ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു
കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു
ആമസോണിലെ വനനശീകരണത്തിന് മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് ബന്ധമുണ്ട്
ബ്രസീലിലെ മൂന്ന് വലിയ ബീഫ് ഉത്പാദകരുടെ ഓഹരി ഉടമയാണ് Morgan Stanley. രാജ്യത്തെ രണ്ടാമത്തെ ഇറച്ചി ഉത്പാദകരായ Marfrig ന്റെ 3.4% ഓഹരിയും, മൂന്നാമരായ Minerva ന്റെ 4.94% ഓഹരിയും ഇവരുടെ ഉടമസ്ഥതയിലാണ്. ഈ രണ്ട് കമ്പനികളുടെ suppliers നിയമവിരുദ്ധമായ വനനശീകരണവുമായി ബന്ധപ്പെട്ട ആളുകളാണ്. Repórter Brasil ന് കിട്ടിയ രേഖകള്‍ പ്രകാരം ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടത്തുന്നവരില്‍ നിന്നാണ് Marfrig കന്നുകാലികളെ വാങ്ങുന്നത്. — സ്രോതസ്സ് news.mongabay.com | 16 Sep 2020
കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു
വനനശീകരണം കാരണം 38% ഉഷ്ണമേഖലാ കാടുകള്‍ ആണ് 'വന്യജീവി സൌഹൃദമായിട്ട്' ഉള്ളത്. അത് ദുര്‍ബല സ്പീഷീസുകളുടെ ഉന്‍മൂലനത്തിലേക്ക് നയിക്കുന്നു. സ്പീഷീസുകളുടെ ഉന്‍മൂലനത്ത നയിക്കുന്ന രണ്ട് വലിയ കാര്യങ്ങള്‍ ആയ കാലാവസ്ഥാ മാറ്റവും വനനശീകരണവും പരസ്പരം പ്രവര്‍ത്തിച്ച് അതിന്റെ ഫലത്തെ വലുതാക്കുന്നു എന്ന് University of Sheffield ലേയും University of York ലേയും ഗവേഷകര്‍ കണ്ടെത്തി. 2000 -- 2012 കാലത്തെ ഉഷ്ണമേഖല വനനശീകരണം ഇന്‍ഡ്യയേക്കാള്‍ വലിയ ഭൂപ്രദേശമാണ് നഷ്ടമായത്. ഇത് ഉയരുന്ന താപനിലയില്‍ നിന്ന് സംരക്ഷിച്ചിരുന്ന … Continue reading കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു
മഴക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു
2018 ഓരോ അരമണിക്കൂറിലും ലോകത്ത് ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ വലിപ്പത്തില്‍ മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചു. ആ വര്‍ഷത്തില്‍ നഷ്ടപ്പെട്ട മൊത്തം കാട് ഏകദേശം 3 കോടി ഏക്കറാണ് എന്ന് World Resources Institute ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ വലിയ കാട്ടുതീ കാരണം ദശലക്ഷക്കണക്കിന് മരങ്ങള്‍ക്ക് തീപിടിച്ചതോടെ അതിലും കൂടുതല്‍ വനമാണ് നഷ്ടപ്പെട്ടത്. ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 10% വരുന്നത് വനനശീകരണത്തില്‍ നിന്നാണ്. വനനശീകരണം ഒരു രാജ്യം ആയിരുന്നെങ്കില്‍ അത് കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ … Continue reading മഴക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു
ആമസോണിലെ അവസാനത്തെ മരങ്ങള്‍
തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍
ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 8% ഉഷ്ണമേഖലയിലെ വന നാശം കാരണമുണ്ടാകുന്നതാണെന്ന് പുതിയ വിശകലനം പറയുന്നു. ഉഷ്ണമേഖലയിലെ വനനശീകരണം ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തെ മൊത്തെ ഉദ്‌വമനം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയേനേ. അമേരിക്കക്ക് തൊട്ട് താഴെയും യൂറോപ്പിന് മുകളിലും. 2015 - 2017 കാലത്ത് കാട് അടിസ്ഥാനമായ ഉദ്‌വമനം 63% വര്‍ദ്ധിച്ചു. മുമ്പത്തെ 14 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലാണിത്. പ്രതിവര്‍ഷം ഇതിനാല്‍ 300 - 490 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. മൂന്ന് പ്രധാന സ്രോതസ്സുകളാണ് … Continue reading ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ആമസോണിന്റെ വനനശീകരണം മക് ഡൊണാള്‍ഡും ബ്രിട്ടീഷ് കച്ചവടക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു
ബ്രിട്ടീഷ് ഫാസ്റ്റ് ഫുഡ് കടകളും Tesco, Morrisons, McDonald’s തുടങ്ങിയ grocery chains ഉം അവരുടെ കോഴിയിറച്ചി വാങ്ങുന്നത് Cargill ല്‍ നിന്നാണ്. ഇറക്കുമതി ചെയ്യുന്ന സോയ ആണ് കോഴിക്ക് തീറ്റയായി കാര്‍ഗില്‍ കൊടുക്കുന്നത്. അതിലധികവും വരുന്നത് ബൊളീവിയയിലെ ആമസോണില്‍ നിന്നും ബ്രസീല്‍ Cerrado ല്‍ നിന്നുമാണ്. പുതിയ സോയ കൃഷിസ്ഥലമുണ്ടാക്കാനായ അതിവേഗം വനനശീകരണം നടക്കുന്ന പ്രദേശമാണിത്. ബ്രസീലിലെ ആമസോണില്‍ നിന്ന് സോയ് വാങ്ങില്ല എന്ന് കാര്‍ഗിലും മറ്റ് ആഗോള ചരക്ക് കമ്പനികളും ഉറപ്പ് തന്നിരുകയും ഒരു … Continue reading ആമസോണിന്റെ വനനശീകരണം മക് ഡൊണാള്‍ഡും ബ്രിട്ടീഷ് കച്ചവടക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു