സിഡ്നി ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

ആസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ സിഡ്നിയില്‍ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 24 മണിക്കൂര്‍ സമരം കഴിഞ്ഞ ദിവസം നടത്തി. നഗരത്തിലെ ബസ് സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കും എന്ന New South Wales (NSW) Liberal-National സര്‍ക്കാരിന്റെ നയത്തിനെതിരായിരുന്നു സമരം. Leichhardt, Tempe, Kingsgrove, Burwood എന്നീ സ്ഥലങ്ങളിലെ 1,200 ഓളം ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് wsws.org

ബൊള്‍ഷേവിക് വിപ്ലവത്തിന് 100 വര്‍ഷത്തിനും അമേരിക്കന്‍ ചുവപ്പ് ഭീതിക്കും ശേഷം കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net

ലോറ പോയ്ട്രസിന്റെ റിസ്ക് സിനിമയെ വിക്കീലീക്സിന്റെ വക്കീലുമാര്‍ വിമര്‍ശിക്കുന്നു

Poitras’ ന്റെ സിനിമ “മാധ്യമപ്രവര്‍ത്തകരേയും, എഡിറ്റര്‍മാരേയും, സഹായികളേയും കുറ്റവിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രമ്പ് സര്‍ക്കാരിന്റെ കാലത്ത് വിക്കീലീക്സിനെ ഇടിച്ച് താഴ്ത്തി തങ്ങളുടെ കക്ഷിയെ അപകടത്തിലാക്കുന്നു,” എന്ന് Margaret Ratner Kunstler, Deborah Hrbek, Renata Avila, Melinda Taylor എന്നീ വിക്കീലീക്സിന്റെ വക്കീലുമാര്‍ പറഞ്ഞു. Democratic Party അനുകൂല, ഇടത് ഫെമിനിസ്റ്റ് സംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാകും Laura Poitras’ വിക്കീലീക്സ് വിരുദ്ധ നയം സ്വീകരിച്ചതെന്നേ കരുതാനാവൂ. — സ്രോതസ്സ് wsws.org

2013 ല്‍ എഡ്‌വേഡ് സ്നോഡന് കുടുംബങ്ങള്‍ നല്‍കിയ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു

NSA whistleblower ആയ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്ത ഹോങ്കോങ്ങിലെ മൂന്ന് കുടുംബങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഈ കുടുംബങ്ങള്‍ കൊടുത്ത രാഷ്‌ട്രീയാഭയ അപേക്ഷ തള്ളിയതിനാലാണ് ഇത്. ഹോങ്കോങ്ങ് അധികൃതര്‍ ബോധപൂര്‍വ്വം ഈ മൂന്ന് കുടുംബങ്ങളെ ലക്ഷ്യം വെച്ച് immigration screening നടത്തി എന്ന് അവരുടെ വക്കീല്‍ പറയുന്നു. — സ്രോതസ്സ് democracynow.org

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

ആസ്ട്രേലിയയിലെ 348 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള പാറകളില്‍ നിന്ന് ജീവന്റെ ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചു

പടിഞ്ഞാറെ ആസ്ട്രേലിയയിലെ Pilbara Craton പ്രദേശത്ത് കാണപ്പെട്ട 348 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളില്‍ UNSW ശാസ്ത്രജ്ഞര്‍ ഫോസിലുകള്‍ കണ്ടെത്തി. ഭൂമിയിലെ സൂഷ്മജീവികളുടെ സാന്നിദ്ധ്യത്തെ 58 കോടി വര്‍ഷം കൂടി പിറകോട്ട് നീക്കുന്നതാണ് ഈ കണ്ടെത്തല്‍. മുമ്പ് തെക്കെ ആഫ്രിക്കയില്‍ കണ്ടെത്തിയ ഭൂമിയിലെ സൂഷ്മജീവികളുടെ ഫോസിലുകള്‍ക്ക് 270- 290 കോടി വര്‍ഷങ്ങളുടെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്. — സ്രോതസ്സ് newsroom.unsw.edu.au

ഡച്ചുകാര്‍ ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഉദ്ഘാടനം ചെയ്തു

വടക്കന്‍ കടലില്‍ 150 കാറ്റാടികളുമായി ലോകത്തെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം ഡച്ച് ഉദ്യോഗസ്ഥര്‍ ഉദ്ഘാനടനം ചെയ്തു. Gemini windpark എന്ന ഈ പാടം നല്ല കാറ്റുള്ളപ്പോള്‍ 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 785,000 വീട്ടുകാര്‍ക്ക് വേണ്ട വൈദ്യുതിയാണിത്. രാജ്യത്തെ മൊത്തം പുനരുത്പാദിതോര്‍ജ്ജ ഉത്പാദനത്തിന്റെ 13% ആണ് Gemini നല്‍കുന്നത്. മൊത്തം പവനോര്‍ജ്ജത്തിന്റെ 25% വും ആണിത്. — സ്രോതസ്സ് phys.org

ഡോക്റ്റര്‍മാര്‍ക്ക് ശമ്പളമാണ് നല്‍കേണ്ടത്, സേവനത്തിനുള്ള ഫീസല്ല

Carnegie Mellon University യുടെ George Loewenstein ഉം University of California, Los Angeles’ ന്റെ Ian Larkin ഉം American Medical Association Viewpoint ജേണലില്‍ എഴുതിയ ലേഖനത്തില്‍ ഡോക്റ്റര്‍മാര്‍ക്കുള്ള വേതനം അവരുടെ സേവനത്തിനുള്ള ഫീസായി നല്‍കുന്നതിന്റെ കുഴപ്പം വ്യക്തമാക്കുന്നതാണ്. അത്തരം വേതന വ്യവസ്ഥകള്‍ രോഗിക്ക് ഏറ്റവും നല്ലത് എന്നതിന് പകരം ഡോക്റ്റര്‍മാരെ കൂടുതല്‍ കാര്യങ്ങള്‍, [ടെസ്റ്റായും മരുന്നായുമൊക്കം], നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്. — സ്രോതസ്സ് cmu.edu

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com

പല മരുന്ന് പ്രതിരോധമുള്ള ക്ഷയം ഇന്‍ഡ്യയില്‍ കൂടുന്നു

തുടക്ക മരുന്നുകള്‍ രോഗികളില്‍ ഒരു ഫലവും നല്‍കാത്ത Multidrug Resistant-Tuberculosis (MDR-TB) കൂടുതല്‍ സാധാരണമാകുകയാണ് ഇപ്പോള്‍. റിപ്പോര്‍ട്ട് പ്രകാരം MDR-TB 2040 ആകുമ്പോഴേക്കും റഷ്യയിലെ മൊത്തം ക്ഷയത്തിന്റെ 32.5%, ഇന്‍ഡ്യയിലെ 12.4% ഉം, ഫിലിപ്പീന്‍സിലെ 8.9% ഉം, തെക്കെ ആഫ്രിക്കയിലെ 5.7% ഉം വരെ വര്‍ദ്ധിക്കും. ലോകത്തെ മൊത്തം ഒരു കോടി ക്ഷയ രോഗികളില്‍ 20 ലക്ഷം പേര്‍ ഇന്‍ഡ്യയിലാണ്. കൂടാതെ മരുന്ന് പ്രതിരോധമുള്ള ക്ഷയരോഗികള്‍ 13 ലക്ഷമാണ്. — സ്രോതസ്സ് thehindu.com