ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

ജൂലൈ 2019 ന് Hebrew Universityയില്‍ നടത്തുന്ന സമ്മേളനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് Asociación Internacional de Hispanistas (AIH) യോട് Palestinian Federation of Unions of University Professors and Employees (PFUUPE) ഉം Palestinian Campaign for the Academic and Cultural Boycott of Israel (PACBI) ഉം ആവശ്യപ്പെടുന്നു. ഇസ്രായേല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനം ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളും പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളും ലംഘനത്തിന് പങ്കാളികളാകുന്നതിന് തുല്യമാണ്. Hebrew Universityയുടെ … Continue reading ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

Advertisements

ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക്

കാലിഫോര്‍ണിയയിലെ ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. മെച്ചപ്പെട്ട ശമ്പളവും, ചെറിയ ക്ലാസ് വലിപ്പവും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഭവങ്ങളും അവര്‍ ആവശ്യപ്പെടുന്നു. Bay Area യിലെ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവിലേക്ക് അദ്ധ്യാപകര്‍ ശ്രദ്ധ കൊണ്ടുവരുന്നു. അതേ സമയം ശമ്പളം സ്ഥിരമായി നല്‍ക്കുകയാണ്. ബഡ്‌ജറ്റില്‍ സ്കൂളുകള്‍ക്കുള്ള വിഹിതം കുറച്ചിരിക്കുകയും ചെയ്തിരിക്കുന്നു. — സ്രോതസ്സ് democracynow.org | 2019/2/21

കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു

ഉയരുന്ന ജലനിരപ്പ് ദേശീയ പാര്‍ക്കുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ധാരാളം വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന ആഗോള തപന ശാസ്ത്രജ്ഞ ആണ് Maria Caffrey. കഴിഞ്ഞ ദിവസം അവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. National Park Service ലെ കരാര്‍ ജോലിക്കാരിയായിരുന്നു അവര്‍. അവരുടെ റിപ്പോര്‍ട്ടില്‍ മനുഷ്യനാണ് കാലാവസ്ഥക്ക് മാറ്റമുണ്ടാക്കുന്നത് എന്ന ആശയം വരുന്ന എല്ലാ വരികളും നീക്കം ചെയ്യണണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അവര്‍ എതിര്‍ത്തു. ഇക്കാര്യം പുറത്ത് വന്നതോടെ ഡമോക്രാറ്റ് അംഗങ്ങള്‍ ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന് ശേഷം … Continue reading കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു

അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള തെക്കന്‍ സമുദ്രത്തില്‍ ചൂട് കൂടുന്നതിനാല്‍ പ്രായപൂര്‍ത്തിയിലേക്ക് കുറവ് എണ്ണം ക്രില്‍ കുഞ്ഞുങ്ങളേ എത്തുന്നുള്ളു എന്ന് പുതിയ പഠനം കണ്ടെത്തി. ക്രില്ലുകളുടെ ശരീര നീളത്തിന്റേയും സമൃദ്ധിയുടേയും ദശാബ്ദങ്ങളായുള്ള ഡാറ്റ ഗവേഷകര്‍ പഠിച്ചു. 1920കള്‍ക്ക് ശേഷം ക്രില്ലുകളുടെ കൂടിയ സാന്ദ്രത തെക്കോട്ട് 440 കിലോമീറ്റര്‍ മാറി എന്ന കണ്ടെത്തി. തെക്കന്‍ സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെ ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു. അന്തര്‍ ദേശീയമായ ക്രില്‍ മല്‍സ്യബന്ധനം അതിന്റെ സ്ഥാനമോ വലിപ്പമോ പരിഗണിക്കാത്തതാണ്. — … Continue reading അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു

അന്തര്‍ദേശീയ നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ ഗാസയില്‍ കളനാശിനി തളിക്കുന്നു

മൂന്ന് വര്‍ഷങ്ങളായി ഇസ്രായേല്‍ സൈന്യം അപകടകരമായ കളനാശിനികള്‍ ഗാസയില്‍ പാടങ്ങളില്‍ തളിക്കുന്നു. ഗാസയില്‍ അപകടകാരികളായ രാസവസ്തുക്കള്‍ തളിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് ഈ ആഴ്ച മൂന്ന് പാലസ്തീന്‍കാരും ഇസ്രായേലിലെ മനുഷ്യാവകാശ സംഘങ്ങളും ഇസ്രായേല്‍ സൈന്യത്തിന് അയച്ചു. ക്യാന്‍സര്‍കാരികളായ കളനാശിനികള്‍ ഡിസംബര്‍ ആദ്യവാരത്തിലായിരുന്നു ഏറ്റവും അവസാനമായി തളിച്ചത്. അതിന്റെ ഫലമായി ഗാസയിലെ ധാരാളം വിളകള്‍ നശിക്കുകയുണ്ടായി. — സ്രോതസ്സ് 972mag.com | Jan 9, 2019

സ്വര്‍ണ്ണ അരിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധ ജാഥ നടന്നു

ഫെബ്രുവരി 13, 2019 ന് Bangladesh Krishok Federation, Bangladesh Bhumiheen Samity, Labour Resource Center, Bangladesh Kishani Sabha, Bangladesh Adivasi Samity എന്നിവരുടെ നേതൃത്വത്തില്‍ "GM സ്വര്‍ണ്ണ അരിക്കെതിരെ പ്രതിഷേധിക്കുക! വിത്തുകളുടെ പ്രാദേശിക തരങ്ങള്‍ സംരക്ഷിക്കുക!" എന്ന മുദ്രാവാക്യവുമായി National Press Club ന് മുമ്പില്‍ ജാഥയും മനുഷ്യചങ്ങലയും നടത്തി. — സ്രോതസ്സ് masipag.org | 13 Feb 2019

ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി

ഇന്‍ഡ്യയിലെ antitrust നിരീക്ഷകര്‍ ഒരു അന്വേഷണം ഗൂഗിളിനെതിരെ തുടങ്ങി. മല്‍സരിക്കുന്ന ഡവലപ്പേഴ്സിനെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ലഭ്യത ഗൂഗിള്‍ ദോഷകരമാക്കുന്നു എന്നാണ് പരാതി. Competition Commission of India കഴിഞ്ഞ 6 മാസമായി ഈ കേസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ Alphabet ന്റെ ഉദ്യോഗസ്ഥരെ ഒരു പ്രാവശ്യം കണ്ടു എന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. തെരയല്‍ ഫലത്തില്‍ തട്ടിപ്പ് നടത്തി തങ്ങള്‍ക്ക് അനുകൂലമാക്കുകയും കമ്പോള ആധിപത്യം ദുരുപയോഗം ചെയ്തതിനും ഗൂഗിളിനെതിരെ 136 കോടി രൂപ CCI … Continue reading ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി

ആമസോണ്‍ മോംഗോഡിബിയെ ഉപേക്ഷിച്ച് എതിരാളിയെ നല്‍കുന്നു

MongoDB API യുമായി ചേരുന്ന ഒരു ഡാറ്റാബേസ് ആമസോണ്‍ തുടങ്ങി. എന്നാല്‍ അത് MongoDBയുടെ സ്രോതസ് കോഡ് ഉപയോഗിക്കുന്നതല്ല. തങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രതിഫലമായി ഫീസ് ആമസോണില്‍ നിന്ന് ഈടാക്കാനായി MongoDBയുടെ ശ്രമത്തെ മറികടക്കാനായാണ് ഈ നീക്കം. മോംഗോഡിബിയുടെ തലവനായ Dev Ittycheria ഇതിനോട് ഇങ്ങനെ പ്രതികരിച്ചു First they ignore you, then they laugh at you, then they try to copy you, And then you change the … Continue reading ആമസോണ്‍ മോംഗോഡിബിയെ ഉപേക്ഷിച്ച് എതിരാളിയെ നല്‍കുന്നു

ലോകത്തെ ഏറ്റവും പ്രായംകൂടിയ വന്യ പക്ഷിയായ വിസ്ഡം 68 ആമത്തെ വയസിലും അമ്മയായി

Wisdom ഒരു Laysan albatross ആണ്. അതിന് 68 വയസ് പ്രായമുണ്ടെന്ന് കരുതുന്നു. വടക്കന്‍ പസഫിക്കിലെ Papahānaumokuākea Marine National Monument ലെ Midway Atoll National Wildlife Refuge ലെ സ്ഥിരം കൂടുവെക്കുന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം നവംബറില്‍ അവള്‍ എത്തിച്ചേര്‍ന്നു. ഈ മാസം അവളുടെ പുതിയ കുഞ്ഞ് വിരിഞ്ഞു. തൂവലുകള്‍ക്കായി ദശലക്ഷക്കണക്കിന് Layson ആല്‍ബട്രോസുകളെ 1900കളുടെ തുടക്കത്തില്‍ കൊന്നിരുന്നു. യൂറോപ്പിലെ ആളുകള്‍ക്ക് തൊപ്പിയില്‍ വെക്കാനായിരുന്നു അത്. വന്‍തോതിലുള്ള വേട്ടയാടലലില്‍ നിന്ന് രക്ഷപെട്ട് വരുന്ന ഈ … Continue reading ലോകത്തെ ഏറ്റവും പ്രായംകൂടിയ വന്യ പക്ഷിയായ വിസ്ഡം 68 ആമത്തെ വയസിലും അമ്മയായി

ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു

Chicago International Charter School (CICS) ന്റെ ഭാഗമായ Civitas കാമ്പസില്‍ 175 അദ്ധ്യാപകര്‍ നടത്തിവരുന്ന സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ശമ്പളം ഉയര്‍ത്തുക, ക്ലാസ് വലിപ്പം ചെറുതാക്കുക, ആരോഗ്യപരിപാലന ചിലവ് കുറക്കുക, കൂടുതല്‍ സഹായ ജോലിക്കാരെ എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ക്കുള്ളത്. ആദ്യവര്‍ഷത്തില്‍ 8% ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യത്തിന്റെ ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ ഫെബ്രിവരി 5 നാണ് സമരം തുടങ്ങിയത്. സഹായ ജോലിക്കാരെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കൂ എന്ന് CICS പറഞ്ഞു. ചര്‍ച്ചകള്‍ … Continue reading ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു