Hyundai Motor വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി

ഗതാഗതക്കുരുക്കും വായൂ മലിനീകരണവും ഇല്ലാതാക്കാനായി സിയോളില്‍ Hyundai Motor ഒരു വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി. 70 സീറ്റുകളാണ് ബസ്സില്‍. ആദ്യ നിലയില്‍ 11 സീറ്റും രണ്ടാം നിലയില്‍ 59 സീറ്റുകളും. സാധാരണ ബസ്സുകളേക്കാര്‍ ഒന്നരയിരട്ടി ആളുകളെ ഈ ബസ്സില്‍ ഉള്‍ക്കൊള്ളിക്കാനാകും. 384 kWh ന്റെ ജലശീതീകരണി ഉപയോഗിക്കുന്ന ഉയര്‍ന്ന ദക്ഷതയുള്ള പോളിമര്‍ ബാറ്ററിക്ക് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 300 km നല്‍കും. പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ 72 മിനിട്ട് വേണം. 240 kW ന്റെ മോട്ടോര്‍ ആണ് ഇതിലുപയോഗിക്കുന്നത്. … Continue reading Hyundai Motor വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി

പുതു തലമുറക്ക് കാറുകളോട് താല്‍പ്പര്യമില്ല

മുമ്പത്തെ തലമുറക്കാര്‍ അവരുടെ ചെറുപ്പത്തില്‍ കാറുകളോട് കാണിച്ച താര്‍പ്പര്യം പുതു തലമുറക്കാര്‍ (millennials) കാണിക്കുന്നില്ല എന്നതിന് ധാരാളം തെളിവുകളുണ്ട്. കുറവ് ഡ്രൈവിങ് ലൈസന്‍സേ ഇപ്പോള്‍ അവര്‍ എടുക്കുന്നുള്ളു. കുറവ് കാര്‍ യാത്രകളേ നടത്തുന്നുള്ളു. കാറുപയോഗിച്ചാലും അത് ചെറിയ ദൂരത്തേക്കുള്ളതാണ്. കാല്‍നട, സൈക്കിള്‍, പൊതുഗതാഗതം തുടങ്ങിയ ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങളാണ് അവര്‍ക്ക് ഇഷ്ടപ്പെട്ടത്. U.S. Public Interest Research Group ഉം Frontier Group ഉം ഈ ഗതിയെ ശ്രദ്ധിക്കുന്ന ആള്‍ക്കാരാണ്. അവരുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നാം … Continue reading പുതു തലമുറക്ക് കാറുകളോട് താല്‍പ്പര്യമില്ല

ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല

ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ … Continue reading ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല

ലോകത്ത് മൊത്തം വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു

2010 ല്‍ ലോകത്ത് ഓടുന്ന വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു. സര്‍ക്കാര്‍ രജിസ്റ്റ്രേഷന്‍ അനുസരിച്ച് Ward’s research കണക്കാക്കിയതാണ് ഈ സംഖ്യം. 2009 ല്‍ 98 കോടി വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2010 ആയപ്പോള്‍ അത് 101.5 കോടിയായി ഉയര്‍ന്നു. ഈ 3.6% വളര്‍ച്ച 2000 ന് ശേഷമുള്ള ഏറ്റവും കൂടിയ വളര്‍ച്ചയാണ്. 2010 ലെ വാഹന വര്‍ദ്ധനവില്‍ ചൈനയാണ് പ്രധാന പങ്ക് വഹിച്ചത്. അവിടെ രജിസ്റ്റ്രേഷന്‍ 27.5% ആണ് വര്‍ദ്ധിച്ചത്. 1.68 കോടി എണ്ണമാണ് പുതിതായി … Continue reading ലോകത്ത് മൊത്തം വാഹനങ്ങളുടെ എണ്ണം 100 കോടി കഴിഞ്ഞു

വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു

വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ … Continue reading വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു

യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം

US Census Bureau പുതിയ American Community Survey (ACS) ഡാറ്റ പ്രസിദ്ധീകരിച്ചു. 2008 ല്‍ രാജ്യത്തെ ജനങ്ങളുടെ പൊതു സ്വഭാവം ഇതില്‍ പ്രകടമാണ്. ജോലിക്കായുള്ള യാത്രക്ക് കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2007 - 2008 കാലത്ത് 75.5% ല്‍ നിന്ന് കുറഞ്ഞ് 76.1% ആയി. 2008 ലെ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങള്‍: വീടുകളുടെ എണ്ണം 0.6% ഉയര്‍ന്ന് 113,101,329 ആയി. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 2007 ലെ 4.9% ല്‍ നിന്ന് 2008 … Continue reading യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം

മറച്ചുവെച്ച സത്യം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം

വാഹനങ്ങളുടെ എണ്ണം

16.8 കോടി - ഇതാണ് ചൈനയിലെ വാഹനങ്ങളുടെ എണ്ണം. ഓട്ടോമൊബൈല്‍, മോട്ടോര്‍ സൈക്കിള്‍, ട്രാക്റ്റര്‍, ട്രൈലര്‍ തുടങ്ങി എല്ലാം ഇതില്‍ ഉള്‍പ്പെടും. 2006 ല്‍ Department of Transportation study യുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ 25 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ട്. 1960 ല്‍ 7.4 കോടി ആയിരുന്നു വാഹങ്ങളുടെ എണ്ണം. കഴിഞ്ഞ വര്‍ഷം ചൈനീസ് റോഡുകളിലേക്ക് 82.6 ലക്ഷം പുതിയ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നു. 5.17% വളര്‍ച്ച. 2005-2006 കാലയളവില്‍ അമേരിക്കന്‍ വാഹങ്ങളുടെ എണ്ണം 1.38% … Continue reading വാഹനങ്ങളുടെ എണ്ണം

ഇന്ധനക്ഷമതാ നിലവാരം

വാഹനങ്ങളുടെ ഇന്ധന ക്ഷമതയും ഇന്ധന വില വര്‍ദ്ധനവിനേക്കുറിച്ചുമുള്ള ഒരു ചര്‍ച്ച Energy Independence and Global Warming ന്റെ Select Committee നടത്തി. "ഏണ്ണയുടെ 70% വും ഗതാഗതത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഗതാഗതവും ഉള്‍പ്പെടുന്നു". Select Committee യുടെ ചെയര്‍പെര്‍സണ്‍ ആയ Ed Markey (D-Mass.) പറയുന്നു. Department of Transportation ന്റെ assistant secretary Tyler Duvall ആണ് ബുഷ് സര്‍ക്കാരിന് വേണ്ടി ആദ്യം ഇന്ധനക്ഷമതാ നിലവാരത്തെക്കുറിച്ച് testify … Continue reading ഇന്ധനക്ഷമതാ നിലവാരം