വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

"അസാഞ്ജിനെ നാടുകടത്തെരുത് - പത്രപ്രവര്‍ത്തനം കുറ്റമല്ല" എന്നൊക്കെയുള്ള ബോര്‍ഡുകള്‍ പിടിച്ചുകൊണ്ട് Australia House ന് മുമ്പില്‍ കഴിഞ്ഞ ദിവസം വലിയൊരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു. ഗ്രീസിലെ മുമ്പത്തെ ധനകാര്യമാന്ത്രി യാനിസ് വറുഫാകിസ്, ഫാഷന്‍ ഡിസൈനര്‍ Vivienne Westwood, വിക്കിലീക്സിന്റെ എഡിറ്റര്‍ തലവന്‍ Kristinn Hrafnsonn, Pink Floyd പാട്ടുകാരന്‍ റോഡര്‍ വാട്ടര്‍സ് തുടങ്ങിയ ഉന്നതരായ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രകടനത്തിന് മുമ്പ് പ്രതിഷേധക്കാര്‍ Strand ഒത്തുചേര്‍ന്നു. പിന്നീട് വിക്കിലീക്സ് സ്ഥാപന്റെ പിന്‍തുണക്കായി പാര്‍ളമെന്റ് സ്ക്വയറിലേക്ക് പ്രകടനം നടത്തി. … Continue reading വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

ജൂലിയനെ അവര്‍ ശാരീരികമായി തകര്‍ക്കുന്നത് അവസാനിപ്പിക്കാനുള്ള ഒരു കടമ നമുക്കുണ്ട്

A film of Yanis Varoufakis' powerful speech in support of Julian Assange | DiEM25

വിക്കിലീക്സ് സ്ഥാപകനെ പ്രധാനപ്പെട്ട തെളിവുകള്‍ കാണുന്നതിന് തടയുന്നു

നാടുകടത്തല്‍ വാദത്തിനായി തങ്ങളുടെ കക്ഷിയായ വിക്കിലീക്സ് സ്ഥാപകന്‍ കോടതിയിലെത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ വേണ്ടത്ര സമയം കൊടുത്തില്ല എന്ന് ജൂലിയന്‍ അസാഞ്ജിന്റെ വക്കീലന്‍മാര്‍ ജയില്‍ അധികൃതര്‍ക്ക് പരാതി കൊടുത്തു. Westminster Magistrates Court യിലെ ഗ്യാലറിയില്‍ ഇരുന്ന തന്റെ പിന്‍തുണക്കാരെ അദ്ദേഹം അഭിവാദനം ചെയ്തു. 12-മിനിട്ട് നേരത്തെ വാദത്തില്‍ അദ്ദേഹം തന്റെ പേര് ഉറപ്പിക്കുകയും വ്യവഹാരത്തിലെ ഒരു ഘടകം പോലും മനസിലാകുന്നില്ലെന്നും പറഞ്ഞു. വാദം പിന്നീട് മാറ്റിവെച്ചു. തനിക്ക് തന്റെ കക്ഷിയോട് സംസാരിക്കാനായി വേണ്ടത്ര സമയം നല്‍കിയില്ല എന്ന് … Continue reading വിക്കിലീക്സ് സ്ഥാപകനെ പ്രധാനപ്പെട്ട തെളിവുകള്‍ കാണുന്നതിന് തടയുന്നു

സ്പെയിനിലെ സുരക്ഷാ സ്ഥാപനം അമേരിക്കക്ക് വേണ്ടി ജൂലിയന്‍ ആസാഞ്ജിനെ ചാരപ്പണി നടത്തി

ലണ്ടനിലെ ഇക്വഡോര്‍ എംബസിയുടെ സുരക്ഷക്കായി ഒരു സ്പാനിഷ് പ്രതിരോധ സുരക്ഷാ കരാറു കമ്പനിയെ ജോലിക്കെടുത്തു. അവര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി അവിടെ താമസിച്ചിരുന്ന ജൂലിയാന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തി. സ്പെയിനിലെ പത്രമായ El País ആണ് അത് റിപ്പോര്‍ട്ട് ചെയ്തത്. അസാഞ്ജും അദ്ദേഹത്തിന്റെ വക്കീലുമാരും സഹപ്രവര്‍ത്തകരും തമ്മിലുള്ള യോഗങ്ങളുടെ ശബ്ദവും വീഡിയോയും എല്ലാം CIA ക്ക് Undercover Global S.L. (UC Global SL) എന്ന ആ കമ്പനിയുടെ ഉടമസ്ഥന്‍ David Morales കൈമാറുന്നതിന്റെ രേഖകള്‍ … Continue reading സ്പെയിനിലെ സുരക്ഷാ സ്ഥാപനം അമേരിക്കക്ക് വേണ്ടി ജൂലിയന്‍ ആസാഞ്ജിനെ ചാരപ്പണി നടത്തി

ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു

ബ്രിട്ടീഷ് ജയിലില്‍ നിന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് “മാപ്പ് കൊടുത്ത് സ്വതന്ത്രനാക്കണം” എന്ന് മെക്സിക്കോ സിറ്റിയില്‍ നടന്ന പത്രസമ്മേളനത്തില്‍‍ മെക്സിക്കന്‍ പ്രസിഡന്റ് Andres Manuel Lopez Obrador ആവശ്യപ്പെട്ടു. അസാഞ്ജിനെ “പീഡിപ്പിക്കുന്നതും” അവസാനിപ്പിക്കണം. അമേരിക്കയുടെ Espionage Act ലംഘിച്ച കുറ്റത്തിന് കൈമാറ്റം ചെയ്യപ്പെടുന്നത് തീരുമാനിക്കാനുള്ള വിചാരണ കാത്ത് ലണ്ടന് പുറത്തുള്ള ഒരു ജയിലിലാണ് ഇപ്പോള്‍ അസാഞ്ജിനെ തടവിലിട്ടിരിക്കുന്നത്. 18 കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട അദ്ദേഹത്തിന് 175 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. — സ്രോതസ്സ് wsws.org … Continue reading ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു

ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു

ലണ്ടനിലെ Westminster Magistrates Court ല്‍ നടന്ന ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ ഒരു നിന്ദ്യമായ വിചാരണ നാടകമായിരുന്നു. ഒരു നിയമ പ്രവര്‍ത്തിയോ നിയമം നടപ്പാക്കാനുള്ള ലക്ഷ്യമോ കുറ്റാരോപിതന്റെ അവകാശങ്ങളെ ബഹുമാനിക്കുകയോ ചെയ്യുന്നതിന്റെ ഒരു നാട്യം പോലും ഉണ്ടായിരുന്നില്ല. യുദ്ധക്കുറ്റങ്ങളും അഴിമതിയും ലോക ജനതയുടെ കണ്‍മുമ്പിലെത്തിച്ച് ലോകത്തെ ഏറ്റവും ശക്തരായ സര്‍ക്കാരുകളെ എതിര്‍ത്ത വ്യക്തിയായ അസാഞ്ജ് ദുര്‍ബലനായി കാണപ്പെട്ടു. അതിനെ ഐക്യരാഷ്ട്ര സഭയുടെ പ്രധാനപ്പെട്ട വിദഗ്ദ്ധന്‍ പീഡനം എന്നാണ് പറഞ്ഞത്. Guardian, New York Times തുടങ്ങി എല്ലാ … Continue reading ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു

അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും ലഭ്യമാക്കാതിരിക്കുന്നു

ചെറിയ ഒരു administrative വാദത്തിനായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജ് ഒരു വീഡിയോ ലിങ്ക് വഴി ലണ്ടനിലെ Westminster Magistrates Court ല്‍ പങ്കെടുത്തു. ലോക പ്രസിദ്ധനായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ അദ്ദേഹത്തിന് അടിസ്ഥാനപരമായ നിയമ അവകാശങ്ങള്‍ നിഷേധിച്ച് അസാധാരണമായ നാടുകടത്തലിലേക്ക് നടയിക്കും എന്ന് ഉറപ്പാക്കുന്നതാണ് അര മണിക്കൂര്‍ നേരത്തെ ആ പരിപാടി. Belmarsh ലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഇതിന് മുമ്പ് ഒക്റ്റോബര്‍ 21 ന് ആയിരുന്നു അദ്ദേഹം Westminster Magistrates Court എത്തിയത്. അടുത്ത … Continue reading അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും ലഭ്യമാക്കാതിരിക്കുന്നു

ആസ്ട്രേലിയന്‍ ഉപദേശി സഹായത്തെ ജൂലിയന്‍ അസാഞ്ജ് തടഞ്ഞു

തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ലണ്ടനിലെ ആസ്ട്രേലിയന്‍ ഹൈക്കമ്മീഷന് കൈമാറരുതെന്ന് ജൂലിയാന്‍ അസാഞ്ജ് ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടു. ജൂണ്‍ 14 ന് ഉത്തരവ് വന്നതിന് ശേഷം കൌണ്‍സില്‍ ഉദ്യോഗസ്ഥര്‍ വിക്കിലീക്സ് സ്ഥാപനോട് നാല് പ്രാവശ്യം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. ബ്രിട്ടനില്‍ ജയിലില്‍ കഴിയുന്ന 48 വയസുള്ള അസാഞ്ജ് തന്നെ അമേരിക്കയിലേക്ക് നാടുകടത്തിനുന്നതിനെതിരായ യുദ്ധം നടത്തുകയാണ്. ഈ ആഴ്ച ആദ്യം ലണ്ടനിലെ കോടതിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തെ അശ്രദ്ധനം സ്ഥലകാലബോധമില്ലാത്ത പോലെയും ആയി ആണ് കാണപ്പെട്ടത്. 7 വര്‍ഷമായി രാഷ്‌ട്രീയാഭയത്തിനായി … Continue reading ആസ്ട്രേലിയന്‍ ഉപദേശി സഹായത്തെ ജൂലിയന്‍ അസാഞ്ജ് തടഞ്ഞു