പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

ജൂണില്‍ ജര്‍മ്മനിയുടെ Georg Eckert Institute for International Textbook Research, പാലസ്തീന്‍ Authority സ്കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി. 2017 - 2019 കാലത്ത് Palestinian Education Ministry പ്രസിദ്ധീകരിച്ച 1-12 ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന 156 പാഠപുസ്തകങ്ങളും 16 അദ്ധ്യാപക സഹായികളും 18 മാസത്തെ പഠനത്തില്‍ പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ വെറുപ്പോ, അക്രമമോ അഭിസംബോധന ചെയ്യുന്നതിനേയും, സമാധാനവും മത സഹവര്‍ത്തിത്വവും, അനുരഞ്‌ജനത്തിന്റെ ഘടകങ്ങള്‍, സഹനശക്തി, മനുഷ്യാവകാശം നിരീക്ഷിക്കുന്നത് … Continue reading പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

ഹൈസ്കൂളിലെ സംഗീത പഠനം ഭാഷാ കഴിവുകളെ വര്‍ദ്ധിപ്പിക്കും

ഹൈസ്കൂളില്‍ നടത്തുന്ന സംഗീത പഠനം കൌമാരക്കാരുടെ തലച്ചോറിലെ ശബ്ദത്തോടുള്ള പ്രതികരണത്തെ മെച്ചപ്പെടുത്തും എന്ന് Northwestern Universityയുടെ പഠനം പറയുന്നു. ജൂലൈ 20 ന്റെ Proceedings of the National Academy of Sciences (PNAS) ല്‍ അതിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അക്കാദമിക വിജയത്തിന് സഹായകമായ ശേഷികളെ മെച്ചപ്പെടുത്താന്‍ സംഗീത പഠനം സഹായിക്കുന്നു. എന്നാല്‍ സംഗീതം പഠിക്കുന്നത് സംഗീതം നേരിട്ട് തൊഴിലാക്കാനുള്ള അത്ര ശേഷികള്‍ വളര്‍ത്തണമെന്നില്ല. പകരം 'പഠിക്കാന്‍ പഠിക്കുന്നതിനെ' സംഗീത പഠനം സഹായിക്കും. — സ്രോതസ്സ് Northwestern … Continue reading ഹൈസ്കൂളിലെ സംഗീത പഠനം ഭാഷാ കഴിവുകളെ വര്‍ദ്ധിപ്പിക്കും

എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല

ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല - പശുവില്‍ നിന്ന് വരുന്ന വെളുത്ത വസ്തു എന്താണെന്ന് അഞ്ചിലൊന്ന് കുട്ടികള്‍ക്ക് അറിയില്ല എന്ന് ഒരു സര്‍വ്വയില്‍ കണ്ടെത്തി. പ്രൈമറി സ്കൂൾ കുട്ടികൾക്ക് റൊട്ടി, പാൽ തുടങ്ങിയ അടിസ്ഥാന അവശ്യവസ്തുക്കളും ചോക്ലേറ്റ് പോലുള്ള ട്രീറ്റുകളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നതിന്റെ വിചിത്രമായ വിശ്വാസങ്ങള്‍ ഗവേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1,000 കുട്ടികളില്‍ നടത്തിയ ക്വിസില്‍ അഞ്ചിലൊന്ന് (21%) പേര്‍ക്ക് അറിയില്ല പാല്‍ പശുവില്‍ നിന്ന് വരുന്നതാണെന്ന്. പത്തിലൊന്ന് (11%) … Continue reading ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല

സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്. ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.” “പ്രവേശനത്തിന് വേണ്ടി … Continue reading സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

60 വര്‍ഷം മുമ്പ് നവംബര്‍ 14, 1960 ന് Lucille Bridges തന്റെ മകള്‍ Ruby യെ New Orleans ലെ William Frantz Public School ലെ ഒന്നാം ക്ലാസിന് മുന്നില്‍ കൊണ്ടുചെന്ന് വിട്ടു. കറുത്ത കുട്ടികളെ പ്രവേശിപ്പിക്കണം എന്ന് കേന്ദ്ര കോടതിയുടെ ഒരു ഉത്തരവ് കിട്ടിയതിനാലാണ് അത്. കോപാകുലരായ വെള്ളക്കാരുടെ ലഹളക്കൂട്ടത്തിനും എതിര്‍പ്പുള്ള പ്രാദേശിക പോലീസിനും മുന്നിലൂടെ ആറ് വയസുള്ള റൂബിക്ക് നടക്കാനായി U.S. Marshals ന് സുരക്ഷാവലയം തീര്‍ക്കേണ്ടി വന്നു. “ധാരാളം ആളുകള്‍ … Continue reading ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

മുതലാളിത്ത വിരുദ്ധ സംഘങ്ങളുടെ അറിവുകള്‍ ഉപയോഗിക്കരുതെന്ന് ഇംഗ്ലാണ്ടിലെ സ്ക്കൂളുകള്‍ക്ക് ഉത്തരവ്

മുതലാളിത്തം അവസാനിപ്പിക്കണമെന്ന ആഗ്രഹമുള്ള സംഘടനകളുടെ അറിവുകള്‍ ഉപയോഗിക്കരുത് എന്ന് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. മുതലാളിത്ത വിരുദ്ധതയെ “തീവൃ രാഷ്ട്രീയ നിലപാട്” ആയും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരും, യഹൂദവിരുദ്ധതയും, നിയവിരുദ്ധ പ്രവര്‍ത്തിയുടെ endorsement ഉം ആയി കണക്കാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കരിക്കുലം നിര്‍മ്മിക്കുന്ന സ്കൂള്‍ നേതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി Department for Education (DfE) ഇറക്കി. — സ്രോതസ്സ് theguardian.com | 27 Sep 2020