പാട്ടു പാടാനും ഇനി പണം കൊടുക്കണം

ഡിജിറ്റല്‍, ഇന്റര്‍നെറ്റ്‌ യുഗത്തിനനുസരണമായി 1957-ലെ പകര്‍പ്പവകാശനിയമം ഡല്‍ഹിയിലെ അമേരിക്കന്‍ പാവ ഗവണ്‍മന്റ് ഭേദഗതി ചെയ്യുതു. ഇതൊരു തുടക്കമാണ്. കൂടുതല്‍ അമേരിക്കന്‍ വിനോദ കമ്പനികള്‍ ഇന്‍ഡ്യയിലെ വിപുലമായ മാര്‍ക്കറ്റിലേക്ക് വരുന്നതോടെ അമേരിക്കയിലെ തീവൃമായ പകര്‍പ്പവകാശ, പേറ്റന്റ് നിയമങ്ങള്‍ താമസിയാതെ പടിപടിയായി ഇവിടെ നടപ്പാക്കും. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ആഹാരം പോലെ അവശ്യമായ ഒന്നല്ല വിനോദം. സ്വന്തം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, "നിങ്ങള്‍ പ്രൊഡക്റ്റിവിറ്റി കൂട്ടി ആസിയാനുമായി മത്സരിക്കൂ", എന്നു പറയുന്ന സര്‍ക്കാരാണ് ഡിജിറ്റല്‍, ഇന്റര്‍നെറ്റ്‌ … Continue reading പാട്ടു പാടാനും ഇനി പണം കൊടുക്കണം

സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

നാലാംക്ലാസുകാരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു : ബിഹാറില്‍ ഒന്‍പതുകാരനെ പതിന്നാലുവയസ്സുള്ള കുട്ടികള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദൂന്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ഥിയായ സത്യത്തിനെയാണ്‌ കൂട്ടുകാരും അയല്‍ക്കാരുമായ അവിനാശും മോനുവും ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയശേഷം കഴുത്തുഞെരിച്ചു കൊന്നത്‌. തട്ടിക്കൊണ്ടുപോകല്‍ വിഷയമാക്കിയ 'അപഹരണ്‍' എന്ന ചിത്രമാണ്‌ ഇതിന്‌ പ്രേരിപ്പിച്ചതെന്ന്‌ കുട്ടികള്‍ പോലീസിനോട്‌ പറഞ്ഞു. - മാതൃഭൂമി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലോകം മുഴുവന്‍ സിനിമ എന്ന ഹിപ്നോടിക് മാദ്ധ്യമം ദുര്‍ബല മനസ്കരെ എന്തും ചെയ്യാന്‍ തയ്യാറാക്കുന്നുണ്ട്. "Heat"എന്ന ഇംഗ്ലീഷ് സിനിമ … Continue reading സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

സ്വതന്ത്രമാകുന്ന വിനോദം

കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയേയും സംഗീതത്തേയും സ്വതന്ത്രവും സൗജന്യമാക്കുന്നതിനേക്കുറിച്ച് ഒരു കമന്റ് പറ്ഞ്ഞിരുന്നു. പലര്‍ക്കും അത് അംഗീകരിക്കാനാകുന്നില്ല. എന്നാല്‍ ഇതാ ഇവിടെ നോക്കൂ ആ സമൂഹം 2003 മുതല്‍ നിലനില്‍ക്കുന്നുണ്ട്. ജാമണ്ടോ സംഗീതത്തിന് വേണ്ടിയുള്ള സമൂഹമാണ്. അവിടെ നിന്നുള്ള സംഗീതം നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. Creative Commons licenses, Free Art License തുടങ്ങിയ ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ഇവ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ആ സംഗീതം കോപ്പിചെയ്യുന്നതിനും പങ്കുവെക്കുന്നതിനും നിയമ തടസമില്ല. … Continue reading സ്വതന്ത്രമാകുന്ന വിനോദം