ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു

രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അ‌ടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു

അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍

അമേരിക്കയിലെ സ്ത്രീകളുടെ മുലപ്പാലില്‍ PFAS മലിനീകരണം ഉണ്ടോ എന്ന് നടത്തിയ പരിശോധനയില്‍ എടുത്ത 50 സാമ്പിളുകളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കളെ പുതിയ പഠനം കണ്ടെത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ കുടിവെള്ളത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 2,000 മടങ്ങ് കൂടുതലാണ് ഈ നില. 9,000 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് PFAS (per and polyfluoroalkyl substances). ആഹാര പാക്കറ്റുകള്‍, വസ്ത്രങ്ങള്‍, carpeting water, stain resistant പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഇവ ഉപയോഗിക്കുന്നു. “എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍” എന്നാണവയെ വിളിക്കുന്നത്. കാരണം പ്രകൃതിയില്‍ അവ വിഘടിക്കുകയില്ല. … Continue reading അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍

കൂടുതല്‍ ജല പരിശോധന ആവശ്യപ്പെട്ടതിനാല്‍ ഒഹായോയിലെ ഒരു നഗരത്തില്‍ സ്കൂളുകള്‍ അടച്ചിട്ടു

മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നത്തിന് ശേഷം ഒഹായോയിലെ ഉദ്യോഗസ്ഥര്‍ സമാനമായ രീതിയില്‍ Sebring നഗരത്തിലെ സ്കൂളുകള്‍ അടപ്പിച്ചു. Cleveland ന് തെക്ക് കിഴക്കുള്ള നഗരമായ Sebring ലെ കുടിവെള്ളത്തില്‍ ഈയത്തിന്റെ പരിധിയില്‍ കൂടിയ സാന്നിദ്ധ്യമാണ് കണ്ടത്. സുരക്ഷിതമല്ലാത്തതിനാല്‍ ചില ആളുകള്‍ ആ വെള്ളം കുടിക്കരുത് എന്ന് Ohio Environmental Protection Agency നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസമായി അവിടുത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നുമുതല്‍ക്കാണ് വെള്ളത്തില്‍ ഇത്രയേറെ ഈയം എത്തിയത് എന്ന് വ്യക്തമല്ല. ഗര്‍ഭിണികളും കുട്ടികളും ആ … Continue reading കൂടുതല്‍ ജല പരിശോധന ആവശ്യപ്പെട്ടതിനാല്‍ ഒഹായോയിലെ ഒരു നഗരത്തില്‍ സ്കൂളുകള്‍ അടച്ചിട്ടു

ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും

ലോകം മൊത്തമുള്ള ധാരാളം ആളുകള്‍ അരിയാഹാരം ദിവസവും കഴിക്കുന്നവരാണ്. അതിന്റെ പോഷക, ഊര്‍ജ്ജ ഉള്ളടക്കത്തിനപ്പുറം അരിയില്‍ ചെറിയ അളവ് അഴ്സനിക് (arsenic) അടങ്ങിയിരിക്കുന്നു. വലിയ തോതില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സറും ഉണ്ടാക്കുന്ന അതൊരു വിഷവസ്തുവാണ്. എന്നാല്‍ ഇപ്പോള്‍ താപനില ഉയരുന്നതനുസരിച്ച് അരിയിലെ അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു എന്ന് University of Washington ലെ ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന താപനിലയില്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അഴ്സനിക് പുറത്ത് വരുന്നു. — സ്രോതസ്സ് University of Washington | … Continue reading ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും

ഉപേക്ഷിക്കാവുന്ന diapers ല്‍ ദോഷകരമായ രാസവസ്തുക്കള്‍

ഒരു കൂട്ടം ദോഷകരമായ പദാര്‍ത്ഥങ്ങള്‍ diapers ല്‍ കാണപ്പെട്ടു എന്ന് പുതിയ പഠനം കണ്ടെത്തി. അതില്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളും കളനാശിനിയായ ഗ്ലൈഫോസേറ്റും ഉള്‍പ്പെടുന്നു. ഗ്ലൈഫോസേറ്റ് നിരോധിച്ചതല്ല. എന്നാലും അതിനെ ലോകാരോഗ്യ സംഘടന ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്നാണ് തരംതിരിച്ചിരിക്കുന്നത്. പരിസ്ഥിതി സൌഹൃദം എന്ന് മുദ്രയുള്ള ചില ബ്രാന്റുകളില്‍ പോലും അപകടകരമായ വസ്തുക്കളുണ്ട്. ഫ്രാന്‍സിലെ ആഹാര, പരിസ്ഥിതി, സുരക്ഷാ വിഭാഗമായ Anses ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് treehugger.com | Jan 24, 2019

ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി

രക്തത്തിലെ ഈയത്തിന് (lead) സുരക്ഷിതമായ ഒരു പരിധിയില്ല. കുട്ടികളില്‍ വളരെ കുറവ് ഈയം പോലും സ്വഭാവ വൈകല്യങ്ങളും കുറഞ്ഞ IQ നും കാരണമാകുന്നു. Food and Drug Administration (FDA) ല്‍ നിന്നുള്ള 11 വര്‍ഷത്തെ ഡാറ്റ EDF പരിശോധിച്ചു. അത് പ്രകാരം ആഹാരം, പ്രത്യേകിച്ച് ബേബി ഫുഡ്, ഈയത്തിന്റെ സ്രോതസ്സായി കണ്ടെത്തി. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കിയാല്‍ സമൂഹത്തിന് പ്രതിവര്‍ഷം $2700 കോടി ഡോളറിന്റെ ലാഭമുണ്ടാക്കാം. 20% ബേബി ഫുഡിലും 14% സാധാരണ ആഹാരത്തിലും ഈയത്തിന്റെ സാന്നിദ്ധ്യം … Continue reading ആഹാരത്തിലെ ഈയം: ഒരു രഹസ്യ ആരോഗ്യ ഭീഷണി

മലിനീകരണത്തിന്റെ പേരില്‍ മൊണ്‍സാന്റോക്കെതിരെ കേസുകൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമായി വാഷിങ്ടണ്‍

മലിനീകരണത്തിന്റെ കാര്യത്തില്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്ത വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ ദശലക്ഷമോ, ശതകോടിയോ ഡോളര്‍ കാര്‍ഷിക ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. 1979 ല്‍ നിരോധിച്ച PCBs,polychlorinated biphenyls, എന്ന വ്യാവസായി വിഷ രാസവസ്തു സംസ്ഥാനത്തെ 600 സ്ഥലത്തെ മലിനപ്പെടുത്തുകയുണ്ടായി. 1935 മുതല്‍ 1979 ല്‍ നിരോധിക്കുന്നത് വരെ കമ്പനി ഈ രാസവസ്തു ഉപയോഗിച്ചു. പെയിന്റ്, ശീതീകാരികള്‍, sealants, hydraulic fluids തുടങ്ങിയവയില്‍ PCB ഉണ്ട്. — സ്രോതസ്സ് telesurtv.net

കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്

കൂടുതല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നത് കറുത്ത സ്ത്രീകള്‍ ആണെന്ന് മാത്രമല്ല അവരാണ് ആ വസ്തുക്കളിലെ വിഷത്തോട് കൂടുതല്‍ സമ്പര്‍ക്കത്തിലുമിരിക്കുന്നത്. അമേരിക്കയിലെ മറ്റേത് വംശങ്ങളേക്കാളും കൂടുതല്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് കറുത്ത സ്ത്രീകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 7% മേ വരുന്നുള്ളുവെങ്കിലും അമേരിക്കയിലെ $4200 കോടി ഡോളര്‍ സൌന്ദര്യവര്‍ദ്ധകവസ്തു കമ്പോളത്തിന്റെ 22% കറുത്ത സ്ത്രീകളുടേതാണ്. (കറുത്തവരുടെ മൊത്തം ജനംസംഖ്യ 13.3% ആണ്.) കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും, മുടി പരിപാലന ഉല്‍പ്പന്നങ്ങളിലും മറ്റ് വംശക്കാരെ അപേക്ഷിച്ച് കൂടുതല്‍ … Continue reading കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്