കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു

University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു

വീടില്ലാത്തവരെ ഹോട്ടലുകളിലും ശൂന്യമായ അപ്പോര്‍ട്ട്മെന്റുകളിലും താമസിപ്പിക്കുക

കാലിഫോര്‍ണിയ റിക്കോഡ് ഭേദിക്കുന്നു താപ തരംഗത്തിന്റെ നടുവിലാണ്. പല സ്ഥലങ്ങളിലും 100 ല്‍ കൂടിയ താപനിലയുണ്ട്. സംസ്ഥാനത്തെ വീടില്ലാത്ത 1.5 ലക്ഷം പേരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. Los Angeles County യില്‍ 60,000 പേര്‍ക്ക് വീടില്ല. അതേ സമയത്ത് 20,000 ഹോട്ടല്‍ മുറികള്‍ ഒഴിഞ്ഞും കിടക്കുന്നു. ഇപ്പോള്‍ വീടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ Homekey പദ്ധതിക്ക് ഗവര്‍ണര്‍ Gavin Newsom പുതിയ വിഹിതം പ്രഖ്യാപിച്ചു. മഹാമാരി സമയത്ത് വീടില്ലാതായവര്‍ക്ക് വേണ്ടി ഹോട്ടലുകളും മോട്ടലുകളും ഉപയോഗിക്കാനാണ് Project Roomkey … Continue reading വീടില്ലാത്തവരെ ഹോട്ടലുകളിലും ശൂന്യമായ അപ്പോര്‍ട്ട്മെന്റുകളിലും താമസിപ്പിക്കുക

ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍

വീടില്ലാത്തവര്‍ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും അടുക്ക് കൂടാരം അടിക്കുന്നതിനെ തടയുന്ന നിയമം കാലിഫോര്‍ണിയയില്‍ Los Angeles City Council വോട്ടിട്ട് പാസാക്കി. കൌണ്‍സിലിന്റെ വോട്ടെടുപ്പിനെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദരിദ്രരായ ആളുകള്‍ക്ക് വേണ്ട ശരിയായ ഭവന പദ്ധതി ലോസാഞ്ചലസിന് ഇപ്പോഴും ഇല്ല. ഒരിക്കലും ഉണ്ടായിരുന്നുമില്ല. ലോസാഞ്ചലസില്‍ ദിവസവും വീടില്ലാത്ത 120 ആളുകള്‍ക്ക് വീട് കിട്ടുന്നുണ്ട്. അതില്‍ 50%ഉം അവര്‍ സ്വയം കണ്ടെത്തുന്നതാണ്. അത് വര്‍ദ്ധിക്കുന്ന വാടകയുടേയും നഷ്ടപ്പെടുന്ന ജോലിയുടേയും കാര്യമാണ്. എല്ലാ … Continue reading ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍

വാടക ഉയരുന്നു, ഒപ്പം കുടിയൊഴിപ്പിക്കലും

വാതകത്തിന്റെ വില കുറക്കാനെടുത്ത താല്‍പ്പര്യം പോലെ വീടുകളുടെ ഉയരുന്ന വാടകയെക്കുറിച്ച് ബൈഡന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് ഭവന വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. വാടകക്കാരുടെ സംരക്ഷണം അപ്രത്യക്ഷമാകുന്നതോടെ കുടിയൊഴിപ്പിക്കലും ഉയരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലേക്കും ഏറ്റവും വേഗതയില്‍ വാടക കൂടുന്നത് ദേശീയ അടിയന്തിരാവസ്ഥയാണെന്ന് വാടകക്കാരുടെ നൂറുകണക്കിന് യൂണിയനുകളും ഭവന സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. — സ്രോതസ്സ് democracynow.org | Aug 11, 2022

ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു

ദശാബദ്ങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ വീണ്ടും മാരകമായ തീപിടുത്തമുണ്ടായി. Bronx ലെ വലിയ കെട്ടിടസമുച്ചയത്തില്‍ സംഭവിച്ച തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. നഗരം അവര്‍ക്ക് വേണ്ടി vigil നടത്തി. മരിച്ച 17 പേരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. Bronx ലെ 19-നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ 2 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. ചിലര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍ പേരും. ബാക്കിയുള്ളവര്‍ പ്രാദേശിക മുസ്ലീം സമൂഹത്തിലേയും ആയിരുന്നു. … Continue reading ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു

മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മാര്‍ച്ച് 2020 - ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 - ജൂലൈ 31, 2021 … Continue reading മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു