ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്

The Hawassa Industrial Park in Ethiopia is the new face of the garment industry’s makeover. It has attracted PVH, one of the largest apparel companies in the world, whose brands include Calvin Klein and Tommy Hilfiger, along with JC Penney, the Children’s Place, and H&M, among others. The labor conditions are far better than those … Continue reading ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്

മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ … Continue reading പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

ഫാഷന്‍ ബ്രാന്റുകളായ Guess, H&M, Calvin Klein തുടങ്ങിയ കമ്പനികളുടെ എത്യോപ്യയിലെ ഫാക്റ്ററി തൊഴിലാളികളാണ് ലോകത്ത് ഏറ്റവും മോശം കൂലി കിട്ടുന്നത്. പ്രതിമാസം വെറും US$26 ഡോളര്‍ ആണ് ശമ്പളമായി അവര്‍ക്ക് കിട്ടുന്നത്. ബംഗ്ലാദേശിലെ തയ്യല്‍ക്കാരേക്കാളും പകുതി കൂലിക്ക് ജോലിചെയ്തോളാമെന്ന തൊഴിലാളികളുടെ അദ്ധ്വാന സമ്മതത്തെ ആഫ്രിക്ക ഭൂഘണ്ഡത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രമായ എത്യോപ്യ നിക്ഷേപകര്‍ക്ക് വിറ്റു. New York Universityയുടെ Stern Center for Business and Human Rights ആണ് ഈ പഠനം നടത്തിയത്. തൊട്ടടുത്തുള്ള … Continue reading ഏറ്റവും മോശം കൂലി കിട്ടുന്നത് എത്യോപ്യയിലെ ജോലിക്കാര്‍ക്കാണ്

സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു

സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒരു ദശാബ്ദത്തിനകം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ടില്‍ കൂടുതല്‍ ശമ്പളം കൊടുത്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മഹാ മന്ദ്യത്തിന്റെ ആഘാതത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന സമയത്ത് Barclays, HSBC, Royal Bank of Scotland, Lloyds തുടങ്ങിയ ബാങ്കുകളുടെ CEO മാര്‍ വലിയ തുകകള്‍ പോക്കറ്റിലാക്കി. ബാങ്കുകളുടെ പ്രധാനികള്‍ പണം വെളുപ്പിക്കലും, mis-selling വിവാദങ്ങളിലും, നികുതിദായകര്‍ രക്ഷപെടുത്തിയപ്പോഴും, തട്ടിപ്പ് അന്വേഷണം നടന്നപ്പോഴുമെല്ലാം അവരുടെ ശമ്പളം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2007 ല്‍ Northern Rock … Continue reading സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു

വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു

University of California, Berkeley യിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യം മൊത്തം സമരം നടത്തുന്നവരുടെ വാദം ശക്തമാക്കുന്നു. കുറഞ്ഞ വേതനം മണിക്കൂറിന് $15 ഡോളര്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തുന്ന സിയാറ്റിലിന്റെ തീരുമാനം തൊഴിലവസരങ്ങള്‍ കുറച്ചില്ല എന്നാണ് അവര്‍ കണ്ടെത്തിയത്. ഇതുവരെ വിമര്‍ശകര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭീഷണി പരത്തിയിരുന്നു. 2015 ഉം 2016 ഉം കുറഞ്ഞ വേതനം ഉയര്‍ത്തിയതിന്റെ ഫലം ഈ പഠനം പരിശോധിക്കുകയുണ്ടായി. വേതന വര്‍ദ്ധനവ് വരുന്നത് മുമ്പും … Continue reading വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു

നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രശ്നത്തിലാണ് നമ്മള്‍. എന്നിട്ടും ഈ ക്രിസ്തുമസിന് ഈ പ്രശ്നത്തിന് കാരണക്കാരായ സിറ്റി ബാങ്കിലെ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ ബോണസ് കൊടുക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും താഴ്ന്നതും ആയ ശമ്പളക്കാരുടെ കേന്ദ്രീകരണം കാരണം ശമ്പള അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഈ കാലത്താണ് ഇത് സംഭവിക്കുന്നത്. സിറ്റി ബാങ്കിലെ ബോണസ്, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് മാത്രമല്ല നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ തൊഴിലിന്റെ ആപേക്ഷിക മൂല്യത്തെക്കുറിച്ചുമുള്ള … Continue reading നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില