2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു

റഷ്യയിലെ മോസ്കോയില്‍ ഇപ്പോള്‍ 1000 ല്‍ അധികം പൊതു വൈദ്യുതി ബസ്സുകള്‍ 66 റൂട്ടുകളിലായി ഓടുന്നുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും ഇ-ബസ്സുകളേക്കാള്‍ കൂടുതലാണിത്. ഈ വര്‍ഷം മോസ്കോ സര്‍ക്കാര്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനും പദ്ധതിയിടുന്നു. ഗ്രീന്‍ ബോണ്ടില്‍ നിന്നുള്ള ധനസഞ്ചയം ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്. ഇതിനകം ഇ-ബസ്സുകള്‍ 15.6 കോടി യാത്രക്കാരെ 6 കോടിയിലധികം കിലോമീറ്ററുകള്‍ കൊണ്ടുപോയി. നഗരത്തില്‍ 168 ചാര്‍ജ്ജിങ് സ്റ്റേഷനുകളുണ്ട്. 115 എണ്ണം പുതിയതായി പണിയും. — സ്രോതസ്സ് greencarcongress.com | … Continue reading 2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു

മേരിലാന്റ് നഗരം BYD ന്റെ ട്രക്കുകള്‍ നിരത്തിലിറക്കുന്നു

പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന BYD 6R Class 6 electric refuse truck നിരത്തിലിറക്കാന്‍ പോകുകയാണ് Hyattsville, Maryland. ഒരു ഷിഫ്റ്റ് മുഴവന്‍ റീചാര്‍ജ്ജ് ചെയ്യാതെ ഓടിക്കാന്‍ പറ്റുന്നതാണ് BYD 6R. വീല്‍ ബേസ് കുറവായതിനാല്‍ ട്രക്ക് ചെറുതാണ്. അതുകൊണ്ട് നഗരത്തിലെ റോഡുകളില്‍ അനായാസേന ഓടിക്കാന്‍ പറ്റും. 211 KWh ന്റെ ബാറ്ററിയാണ് ഇത് ഉപയോഗിക്കുന്നത്. 120 kW DC CCS1 ചാര്‍ജ്ജിങ്ങ് ശേഷിയുണ്ട്. 390 kW മോട്ടോര്‍ 3,152 N·m ടോര്‍ഖ് നല്‍കുന്നു. 113 km/h … Continue reading മേരിലാന്റ് നഗരം BYD ന്റെ ട്രക്കുകള്‍ നിരത്തിലിറക്കുന്നു

ആസ്ട്രേലിയ പോസ്റ്റിന് 20 eCanter ട്രക്കുകള്‍ Mitsubishi Fuso നല്‍കും

ആസ്ട്രേലിയയില്‍ പോസ്റ്റല്‍ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ആസ്ട്രേലിയയിലെ പോസ്റ്റല്‍ വകുപ്പിന് 20 വൈദ്യുതി eCanter ട്രക്കുകള്‍ Mitsubishi Fuso Truck and Bus Corporation നല്‍കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി വാഹനങ്ങളുള്ളത് അവര്‍ക്കാണ്. അവര്‍ക്ക് 3,000 ല്‍ അധികം വൈദ്യുതി വാഹനങ്ങളുണ്ട്. 7.5-ടണ്‍ ഭാരമുള്ള വാഹനമാണ് eCanter. ഒരു ചാര്‍ജ്ജിങ്ങില്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യും. വൈദ്യുത drive system ല്‍ ഒരു മോട്ടോറും (135 kW; 390 N·m), ആറ് ഉയര്‍ന്ന വോള്‍ട്ടേജ് … Continue reading ആസ്ട്രേലിയ പോസ്റ്റിന് 20 eCanter ട്രക്കുകള്‍ Mitsubishi Fuso നല്‍കും

രണ്ട് വൈദ്യുതി ട്രക്കുകള്‍ ബൈഡ് പുറത്തിറക്കി

കാലിഫോര്‍ണിയയിലെ Long Beach വെച്ച് നടന്ന ACT Expo യില്‍ വെച്ച് BYD രണ്ട് അതിശക്ത വൈദ്യുതി ട്രക്കുകള്‍ പുറത്തിറക്കി. Gen3 8TT ഉം 6F ഉം. ഇവക്ക് Electronic Parking Brake സംവിധാനം ഉണ്ട്. താക്കോലില്ലാത്ത പ്രവര്‍ത്തനം ഇത് നല്‍കുന്നു. 185kW CCS1 വരെയുള്ള ചാര്‍ജ്ജിങ് സംവിധാനമാണിതിന്. ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ മൈലേജ് തരും ഇവ. Tandem Axle ആണ് Gen 3 8TT ഉപയോഗിക്കുന്നത്. 2,400 N·m ടോര്‍ഖോടെ 360 … Continue reading രണ്ട് വൈദ്യുതി ട്രക്കുകള്‍ ബൈഡ് പുറത്തിറക്കി

കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി

കൊളംബിയയുടെ തലസ്ഥാനമായ ബൊഗൊടയില്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന 1,002 വൈദ്യുത ബസ്സ് കൊടുക്കാനുള്ള ഒരു ഓര്‍ഡര്‍ BYD ന് കിട്ടി. diesel, CNG, electric സാങ്കേതികവിദ്യകളുടെ 1,295 ബസ്സുകള്‍ക്ക് വേണ്ടിയുള്ള ഒരു പൊതു വാണിജ്യ ദര്‍ഘാസ് ഓഗസ്റ്റില്‍ Bogotá City Public Transport Authority (TRANSMILENIO S.A.) പുറപ്പെടുവിച്ചിരുന്നു. BYD ന്റെ മൂന്ന് ആഗോള പദ്ധതിതന്ത്രപരമായ പങ്കാളികള്‍ അവസാനം BYD ന്റെ സംയോജിത വൈദ്യുത ബസ്സ് പരിഹാരങ്ങളാണ് അവരുടെ ലേലത്തിനായി സമര്‍പ്പിച്ചത്. അവര്‍ അവസാനം മൊത്തം 1,002 വൈദ്യുത … Continue reading കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി

ബര്‍ലിന് 90 ഇലക്ട്രിക് സോളാരീസ് ബസുകള്‍ കിട്ടി

Berliner Verkehrsbetriebe (BVG) ന് Urbino 12 എന്ന വൈദ്യുത ബസുകളുടെ 90 എണ്ണം കൂടി Solaris കൊടുത്തു. ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന് ബസുകള്‍ക്ക് യൂറോപ്പില്‍ കിട്ടിയ ഏറ്റവും വലിയ കരാറായിരുന്നു അത്. ജര്‍മ്മനിയിലെ നിര്‍മ്മാതാക്കളുടേയും ഏറ്റവും വലിയ കരാറായിരുന്നു. ബര്‍ലിനില്‍ ഇപ്പോള്‍ 123 വൈദ്യുത ബസുകളുണ്ട്. ബര്‍ലിനിലെ സര്‍ക്കാര്‍ ഗതാഗത കമ്പനി 2019 ല്‍ 12-മീറ്റര്‍ നീളമുള്ള Urbino 12 ന്റെ 90 എണ്ണത്തിനുള്ള ഓര്‍ഡര്‍ ആയിരുന്നു കൊടുത്തത്. ആ മൊത്തം 90 വണ്ടികളും ഇപ്പോള്‍ സേവനം … Continue reading ബര്‍ലിന് 90 ഇലക്ട്രിക് സോളാരീസ് ബസുകള്‍ കിട്ടി

കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

അടുത്ത തലമുറ കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ വികസിപ്പിക്കാനായുള്ള COBRA (CObalt-free Batteries for FutuRe Automotive Applications) പദ്ധതിക്ക് €1.18 കോടി യൂറോയുടെ ഗ്രാന്റ് കിട്ടി. പുതിയ ഊര്‍ജ്ജ സംഭരണ പദാര്‍ത്ഥളും ഊര്‍ജ്ജ ദക്ഷത കൂട്ടാനായി intelligent sensors ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ യൂറോപ്യന്‍ യൂണിയന്റെ Horizon 2020 ഗവേഷണ നവീന പദ്ധതിയുടെ ഭാഗമാണ്. പ്രധാന ബാറ്ററി വ്യവസായ പ്രമുഖര്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക കമ്പനികള്‍ ഗവേഷണ സംഘങ്ങള്‍ തുടങ്ങിയവര്‍ … Continue reading കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു

12 Solaris Urbino ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി വാങ്ങാനായി പോളണ്ടിലെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനമായ Lublin നിര്‍ദ്ദേശം കൊടുത്തു. നവംബര്‍ 2021 - ഏപ്രില്‍ 2022 കാലത്ത് അത് ലഭ്യമാകുമെന്ന് കരുതുന്നു. ഈ വൈദ്യുതി ബസ്സുകളും 7 ചാര്‍ജ്ജിങ് സ്റ്റേഷനുകളും ശേഷമുള്ള സേവനങ്ങള്‍ക്കുമായുള്ള ഈ കരാര്‍ PLN 3.2 കോടിയുടേതാണ് (US$76 ലക്ഷം ഡോളര്‍). ഇടക്കിടയുള്ള അതിവേഗ ചാര്‍ജ്ജിങ്ങിന് പാകത്തിലുള്ള 116 kWh ന്റെ Solaris High Power ബാറ്ററികള്‍ ഈ ബസ് ഉപയോഗിക്കുന്നു. … Continue reading Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു