നാഡീവ്യൂഹത്തിലെ ഒരു ‘സന്ദേശവാഹകന്‍’ ആയി ആന്റീബോഡീസ് പ്രവര്‍ത്തിക്കുന്നു

മനുഷ്യന്റെ നാഡീ കോശങ്ങളെ മില്ലി സെക്കന്റുകള്‍ക്കകം പ്രവര്‍ത്തനക്ഷമമാക്കി അവയുടെ പ്രവര്‍ത്തിയെ മാറ്റാന്‍ ആന്റീബോഡീസിന് കഴിയും. Technical University of Munich (TUM) ലെ Human Biology ആണ് ഈ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയത്. ഈ കണ്ടുപിടുത്തം, ചില പ്രത്യേക ക്യാന്‍സറുകളുമായി ചേര്‍ന്ന് വരുന്ന രോഗങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കും. എല്ലാറ്റിലും അതീതമായി കുടലിന്റെ പ്രശ്നങ്ങളും. മുഴകളോട് ചേര്‍ന്ന് വരുന്ന അവയവങ്ങളുടെ പ്രവര്‍ത്തന പ്രശ്നങ്ങളെ paraneoplastic syndromes എന്നാണ് വിളിക്കുന്നത്. മുഴകളല്ല ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. പകരം ശരീരത്തിന്റെ autoimmune [...]

“ചീമുട്ട” നെബുലയിലെ അത്യുജ്ജ്വലമായ നക്ഷത്ര മരണം ഹബിള്‍ ടെലസ്കോപ്പ് ചിത്രമാക്കി

സൂര്യനെപ്പോലെ ഭാരം കുറഞ്ഞ ഒരു നക്ഷത്രത്തിന്റെ മരണത്തിന്റെ ഗംഭീരമായ ഉദാഹരണമായിരിക്കുകയാണ് Calabash Nebula. ഈ നക്ഷത്രം ചുവപ്പ്ഭീമന്‍ എന്ന അവസ്ഥയില്‍ നിന്ന് planetary nebula എന്ന അവസ്ഥയിലേക്ക് മാറുന്നു എന്നാണ് നാസയുടെ ഹബിള്‍ ടെലസ്കോപ്പ് എടുത്ത ഈ ചിത്രം കാണിക്കുന്നത്. ആ മാറ്റത്തില്‍ അത് അതിന്റെ പുറം പാളി വാതകങ്ങള്‍ ചുറ്റുപാടും തെറിപ്പിക്കുകയാണ്. അതി വേഗത്തിലാണ് ഈ വാതകങ്ങള്‍ പുറത്തേക്ക് പോകുന്നത്. മഞ്ഞ നിറത്തിലെ വാതകങ്ങള്‍ മണിക്കൂറില്‍ 10 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് പുറത്തേക്ക് വരുന്നത്. ഈ [...]

വൈറസുകള്‍ക്കും ആശയവിനിമയ സംവിധാനങ്ങളുണ്ട്

കോശങ്ങളെ കൊല്ലണോ അതോ കടന്നുകയറണോ എന്ന് തീരുമാനിക്കാനായി വൈറസുകള്‍ തങ്ങളുടെ മുന്‍ഗാമികള്‍ നല്‍കുന്ന രാസ സിഗ്നലുകളെ ഉപയോഗിക്കുന്നു. Bacillus ബാക്റ്റീരിയയെ ആക്രമിക്കുന്ന വൈറസുകളിലാണ് ആദ്യമായി ഇത്തരത്തിലുള്ള ഒരു ആശയവിനിമയ സംവിധാനം ആദ്യമായി കണ്ടെത്തിയത്. മിക്ക വൈറസുകള്‍ക്കും ഒരു തന്‍മാത്ര ഭാഷ ഉപയോഗിച്ച് സംസാരിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. നമ്മേ ആക്രമിക്കുന്ന വൈറസുകള്‍ക്ക് കൂടി. അങ്ങനെയാണെങ്കില്‍ വൈറസ് ആക്രമണത്തെ തകര്‍ക്കാനായി പുതിയ ഒരു വഴികൂടിയാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. Bacillus ബാക്റ്റീരിയയെ ആക്രമിക്കുന്ന phi3T എന്ന വൈറസ് മറ്റ് അതേ [...]

അമേരിക്കയിലെ ആരോഗ്യരംഗത്തെ മൂന്നിലൊന്ന് പരീക്ഷണങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു

physicians ന് ഉപയോഗപ്രദമാണെന്ന് കണ്ടാല്‍ മാത്രമേ clinical trials ന്റെ ഫലങ്ങള്‍ വേഗം പ്രസിദ്ധപ്പെടുത്തുകയുള്ളു. എന്നാല്‍ അമേരിക്കയിലെ മുന്തിയ മെഡിക്കല്‍ സെന്ററുകളില്‍ നടക്കുന്ന clinical trials ന്റെ 35.9% മാത്രമേ പഠനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വെളിച്ചം കാണുകയുള്ളു എന്ന് BMJ ല്‍ ഫെബ്രുവരി 17 ന് വന്ന റിപ്പോര്‍ട്ട് പറയുന്നു. പഠന സംഘം 51 സ്ഥാപനങ്ങളിലെ ClinicalTrials.gov ല്‍ രജിസ്റ്റര്‍ ചെയ്ത 2007 - 2010 കാലത്തെ 4,300 trials പരിശോധിച്ചു. പഠനം കഴിഞ്ഞ് രണ്ട് [...]

ഇല്ല ഭൂമി പരന്നതല്ല

ശൂന്യാകാശത്ത് പറക്കുകയോ ഫോട്ടോ എടുക്കുയോ ചെയ്യാതെ പ്രാചീന ഗ്രീക്കുകാര്‍ 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് തിരിച്ചറിഞ്ഞിരുന്നു. അത് എത്ര കഠിനമാണ്‍? ഭൂമി എന്തുകൊണ്ട് ഉരുണ്ടതാണെന്ന് പൈതഗോറസ് 500 B.C. യില്‍ സൂചനകള്‍ നല്‍കുന്നുണ്ട്. ചന്ദ്രന്‍ ഉരുണ്ടതാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചു. അതായത് ഭൂമിയും അതുപോലെ ഉരുണ്ടതായിരിക്കണം എന്ന് അദ്ദേഹം അനുമാനിക്കുന്നു. ഭൂമി ഉരുണ്ടതാണെന്നതിന്റെ ഭൌതികമായ തെളിവുകള്‍ നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ചു എന്ന് American Physical Society പറയുന്നു. അകലേക്ക് പോകുന്ന കപ്പലുകളുടെ hull ആണ് [...]

കാഴ്ചയുടെ വാര്‍പ്പ്മാതൃകകള്‍

നമ്മിലുള്ള വാര്‍പ്പ്മാതൃകകള്‍ (stereotypes) നമ്മുടെ തലച്ചോറിന്റെ ദൃശ്യ സംവിധാനത്തെ വളരേറെ സ്വാധീനിക്കും എന്ന് New York Universityലെ neuroscientists കണ്ടെത്തി. മറ്റുള്ളവരുടെ മുഖങ്ങള്‍ വാര്‍പ്പ്മാതൃകകള്‍ക്കനുസൃതമായ രീതിയില്‍ മാറ്റിയാവും നാം അത് കാണുന്നത്. നമ്മുടെ പക്ഷാപതപരമായ പ്രതീക്ഷകള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്ന ഒരു മുഖത്തിന്റെ തലച്ചോറിലെ പ്രതിനിധാനം മാറ്റം വരുത്തുന്നു എന്ന് Jonathan Freeman വിശദീകരിച്ചു. Nature Neuroscience ലാണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. മുഖങ്ങളുടെ ചിത്രങ്ങള്‍ തരംതിരിക്കാനാണ് ഗവേഷകര്‍ പരീക്ഷണം നടത്തുന്ന വ്യക്തികളോട് ആവശ്യപ്പെട്ടത്. ആ സമയത്ത് [...]