പ്രകൃതി സംരക്ഷണത്തിന് ഉഗാണ്ട കുട്ടികളെ ലക്ഷ്യം വെക്കുന്നു

ചിമ്പാന്‍സി, മല ഗൊറില്ല എന്നിവ ഉള്‍പ്പടെ വിവിധ തരത്തിലുള്ള ആള്‍ക്കുരുങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഉഗാണ്ട. വനനശീകരണം, വേട്ടയാടല്‍, അതിവേഗ വികസനം എന്നിവ രാജ്യത്തെ വന്യജീവികള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ ഉഗാണ്ട സംരക്ഷണ വിദ്യാഭ്യാസം ദേശീയ കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ചമ്പാന്‍സികള്‍ മറ്റ് വന്യ ജീവികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആദ്യത്തെ മുഖവുര നല്‍കാനുള്ള സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ ഒരു പ്രധാന ഘടനകമാണ്. — സ്രോതസ്സ് news.mongabay.com | 9 Jan 2019

Advertisements

ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു

ഉയര്‍ന്ന തുകയുടെ പ്രൊജക്റ്റായിട്ടുകൂടി കോംഗോ തടത്തിലെ ജൈവവവൈവിദ്ധ്യവും, സായുധരായ ഗാര്‍ഡുകള്‍ക്ക് പ്രാദേശീക ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാനായില്ല. എന്ന് ബ്രിട്ടണിലുള്ള Rainforest Foundation (RFUK) വ്യക്തമാക്കി. അന്തര്‍ ദേശീയ ദാദാക്കളില്‍ നിന്ന് കോടിക്കണക്കിന് ഡോളറായിരുന്നു ഈ പ്രൊജക്റ്റിന് ലഭിച്ചത്. കാമറൂണ്‍, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡമോക്രാറ്റിക് കോംഗോ റിപ്പബ്ലിക്ക്, ഗബോണ്‍, കോംഗോ റിപ്പബ്ലിക്ക് ഏന്നീ രാജ്യങ്ങളിലെ ജനങ്ങളുമായി ഗവേഷകര്‍ 18 മാസം അഭിമുഖം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് Protected Areas in the Congo Basin: Failing … Continue reading ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു

2014 ല്‍ 24 ആനകള്‍ കേരളത്തില്‍ ചരിഞ്ഞു

2014 ലെ ആദ്യത്തെ 10 മാസം കൊണ്ട് 24 നാട്ടാനകളും 92 കാട്ടാനകളും ചരിഞ്ഞു. പീഡനമാണ് നാട്ടാനകള്‍ ചാവാനുള്ള പ്രധാന കാരണം. വന മാഫിയയുടെ ക്രൂരതയാണ് കാട്ടാനകള്‍ ചാവാനുള്ള കാരണവും. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശം നേരിടുന്ന Schedule 1 വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള സ്പീഷീസാണ് ആനകള്‍. ഏറ്റവും അധികം പ്രാധാന്യത്തോടെ സംരക്ഷിക്കാനാണ് Schedule 1 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പീഷീസുകള്‍. Wildlife Protection Act ഉം 2003 ലെ Kerala Captive Elephants Rules ഉം … Continue reading 2014 ല്‍ 24 ആനകള്‍ കേരളത്തില്‍ ചരിഞ്ഞു

വാര്‍ത്തകള്‍

അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍

പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

പോസിറ്റീവ് നെറ്റ് എനര്‍ജി വീട്

തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് … Continue reading പോസിറ്റീവ് നെറ്റ് എനര്‍ജി വീട്