സംഘടിക്കുന്നതിലെ ഒരു പാഠം പടിഞ്ഞാറെ വെര്‍ജീനിയ അദ്ധ്യാപകര്‍ നല്‍കുന്നു

Advertisements

പടിഞ്ഞാറെ വെര്‍ജീനിയയിലെ അദ്ധ്യാപകരുടെ സമരത്തെ പിന്‍തുണച്ചുകൊണ്ട് വാര്‍ത്താവിനിമയ തൊഴിലാളികളും സമരത്തില്‍

പിരിച്ചുവിടലും കോര്‍പ്പറേറ്റ് പുനസംഘടനയും നേരിടുന്ന 1,400 ല്‍ അധികം West Virginia Frontier Communications തൊഴിലാളികള്‍ സമരം ചെയ്യാന്‍ തുടങ്ങി. സംസ്ഥാനത്തെ 55 ജില്ലകളിലെ 33,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടരുന്നതിനിടയിലാണ് ഇവരും സമരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. Communications Workers of America (CWA) ആണ് Frontier തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. സമരം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കമ്പനിയുമായി ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് യൂണിയന്‍കാര്‍ പറഞ്ഞു. — സ്രോതസ്സ് wsws.org

സിഡ്നി ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

ആസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ സിഡ്നിയില്‍ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 24 മണിക്കൂര്‍ സമരം കഴിഞ്ഞ ദിവസം നടത്തി. നഗരത്തിലെ ബസ് സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കും എന്ന New South Wales (NSW) Liberal-National സര്‍ക്കാരിന്റെ നയത്തിനെതിരായിരുന്നു സമരം. Leichhardt, Tempe, Kingsgrove, Burwood എന്നീ സ്ഥലങ്ങളിലെ 1,200 ഓളം ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് wsws.org

പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു

കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ അനിശ്ഛിതകാലത്തെ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ചെറുപ്പക്കാരനായ ഒരാള്‍ ആദ്യത്തെ ഇരയായി. 30- വയസ് പ്രായമായ Mazan al-Maghrebi റാമല്ലയിലെ സ്വന്തം വസതിയില്‍ വെച്ച് നിര്യാതനായി. നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ വൃക്കക്ക് രോഗം വന്നു എന്ന് Saba news agency റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ഓഫര്‍ ജയിലില്‍ സമരം നടത്തുന്ന മിക്ക തടവുകാരുടേയും രക്തസമ്മര്‍ദ്ദം താഴ്നിരിക്കുകയാണ്. കടുത്ത തലവേദനയും വയറിന്റെ പ്രശ്നങ്ങളും അവര്‍ അനുഭവിക്കുന്നു. തണുത്ത വെള്ളം കുടിക്കാന്‍ അവരെ … Continue reading പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു

പാലസ്തീന്‍കാരായ തടവുകാര്‍ മഹാ നിരാഹാര സമരം തുടങ്ങി

ഇസ്രായേലിലെ ജയിലിലുള്ള നൂറുകണക്കിന് പാലസ്തീന്‍ തടവുകാര്‍ തിങ്കളാഴ്ച മുതല്‍ "ഇസ്രായേലിന്റെ മനുഷ്യത്വരഹിത കോളനി സൈനിക കൈയ്യേറ്റത്തിനെതിരെ" നിരാഹാര സമരം തുടങ്ങി. ആറ് ജയിലുകളിലെ 1,500 രാഷ്ട്രീയ തടവുകാര്‍ ആണ് പാലസ്തീന്‍ തടവുകാരുടെ ദിനവും, ജൂണില്‍ വരുന്ന 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിന്റെ 50 ആം വാര്‍ഷികത്തേയും ആചരിച്ചുകൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നത്. Ramallah, Hebron, Nablus തുടങ്ങിയ കൈയ്യേറപ്പെട്ട നഗരങ്ങളില്‍ ജാഥകള്‍ നടന്നു. — സ്രോതസ്സ് commondreams.org

സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 അദ്ധ്യാപകര്‍ സമരം തുടങ്ങി

പെന്‍സില്‍വേനിയ സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടങ്ങി. ആരോഗ്യസംരക്ഷണ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കല്‍ കൊണ്ടുവന്നതിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. കൂടുതല്‍ നല്ല ശമ്പളം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂണിയന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അദ്ധ്യാപകര്‍ സമരത്തിനിറങ്ങുന്നത്. — സ്രോതസ്സ് democracynow.org