ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്

സമ്പന്ന കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് എന്ന വാദത്തിന് വിരുദ്ധമായി പ്രതിഷേധത്തിന്റെ സമയത്ത് മരിച്ച കര്‍ഷകര്‍ക്ക് ശരാശിര 2.94 ഏക്കര്‍ കൃഷിയിടം മാത്രമുള്ളവരായിരുന്നു എന്ന് പട്യാലയിലെ Punjabi University യിലെ രണ്ട് ഗവേഷകര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഒരു വര്‍ഷമായ പ്രതിഷേധത്തില്‍ 600 കര്‍ഷകരാണ് മരിച്ചത്. കഴിഞ്ഞ 11 മാസങ്ങളില്‍ മരിച്ച 600 പേരില്‍ 460 പേരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. — സ്രോതസ്സ് … Continue reading ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്

ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു

ബുധനാഴ്ച, വടക്ക് കിഴക്കന്‍ Illinois ലെ John Deere വിതരണ നിലയത്തിന് പുറത്തുള്ള സമരം ചെയ്യുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനില്‍ ചേരാനായി നടന്ന് പോയ United Auto Workers ന്റെ അംഗത്തെ ഒരു വാഹനം ഇടിച്ച് കൊന്നു. 56 വയസ് പ്രായമുള്ള Richard Rich ആണ് ആ വ്യക്തി. Illinois ലെ Milan ലെ John Deere Parts Distribution Center ലേക്ക് തിരിയുന്ന റോഡിന്റെ കവലയിലാണ് സംഭവമുണ്ടായത്. Illinois, Iowa, Kansas, Colorado, Georgia എന്നിടങ്ങളിലെ … Continue reading ജോണ്‍ ഡിയര്‍ പിക്കറ്റ് ലൈനിനടത്ത് യൂണിയന്‍ അംഗത്തെ കാറിടിച്ച് കൊന്നു

അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്

സെപ്റ്റംബറില്‍ അമേരിക്ക 1.94 ലക്ഷം തൊഴിലേ ഉണ്ടാക്കിയുള്ളു. ഓഗസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത 3.66 ലക്ഷം തൊഴിലിനേക്കാള്‍ കുറവാണത്. ജൂലൈയില്‍ കൂട്ടിച്ചേര്‍ത്ത ദശലക്ഷത്തിലധം തൊഴിലിനേക്കാള്‍ വളരേറെ കുറവും (ഡല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്). ഇതിനെ മാധ്യമങ്ങളില്‍ ഒരു നിരാശയായോ പ്രശ്നമായോ ആണ് വിവരിച്ചത്. എന്നാല്‍ അടുത്ത് പരിശോധിച്ചാല്‍ വ്യത്യസ്ഥമായ കാര്യം കാണാനാകും. ഫെബ്രുവരി 2020 നേക്കാള്‍ 50 ലക്ഷം തൊഴില്‍ കുറവാണ്. 27 ലക്ഷം പേര്‍ ആറ് മാസത്തിലധികമായ ജോലിയില്ലാത്തവരാണ്. ദീര്‍ഘകാലത്തെ തൊഴിലില്ലായ്മയുടെ പരിധിയാണത്. അവില്‍ ധാരാളം പേരും … Continue reading അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്

തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

അമേരിക്കയിലെ സമരങ്ങളുടെ തംരംഗത്തില്‍ John Deere ന്റെ 14 ഫാക്റ്ററികളിലെ 10,000 തൊഴിലാളികളും പങ്കുചേര്‍ന്നു. Iowaയിലെ 7 ഫാക്റ്ററികള്‍, Illinois ലെ 4 നിലയങ്ങള്‍, Kansasലെ ഒരണ്ണം, Coloradoയിലേയും Georgiaയിലേയും ഫാക്റ്ററികളിലെ തൊഴിലാളികളാണ് സമരത്തില്‍. ഇന്ന് സമരത്തിന്റെ ഏഴാം ദിവസമാണ്. ചര്‍ച്ചകള്‍ തിങ്കളാഴ്ച വീണ്ടും തുടങ്ങി. Des Moines, Iowa യിലെ നിലയത്തിന് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ അമേരിക്കയുടെ കാര്‍ഷിക സെക്രട്ടറിയും മുമ്പത്തെ അയോവ ഗവര്‍ണ്ണറുമായ Tom Vilsack സന്ദര്‍ശിച്ചിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി

ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ ന്യൂയോര്‍ക് നഗരത്തില്‍ നിരാഹാര സമരം തുടങ്ങി. ആയിരക്കണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടാശ്വാസം നല്‍കണമെന്നാണ് അവരുടെ ആവശ്യം. അവര്‍ വലിയ കടത്തിലാണ്. കൃത്രിമമായി വലുതാക്കിയ ടാക്സി medallions ന്റെ ചിലവ് കാരണമാണ് അവര്‍ കൂടുതലും കടത്തിലായത്. City Hall ന് മുമ്പില്‍ 30 ദിവസമായി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആണ് നിരാഹര സമരം തുടങ്ങിയത്. സാമ്പത്തിക തകര്‍ച്ച കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ ആഘാതങ്ങളേയും ഡ്രൈവര്‍മാര്‍ അപലപിച്ചു. കുറഞ്ഞത് 9 ഡ്രൈവര്‍മാര്‍ ഇതിനം ആത്മഹത്യ … Continue reading ന്യൂയോര്‍ക് നഗരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരാഹാര സമരം തുടങ്ങി

ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. … Continue reading ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ​ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്

ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. "Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്," ശനിയാഴ്ച … Continue reading കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്

അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്

United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ … Continue reading അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്