വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില്‍ യോഗം ചേരുമെന്നും തെക്കന്‍ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില്‍ തെക്കന്‍ കൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല്‍ എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല്‍ എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല്‍ എത്തി. Boeing … Continue reading വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

Advertisements

സമാധാനത്തിന്റെ പടയാളി

GurMehar Kaur ഗുര്‍മേഹര്‍ കൌര്‍. "പാക്കിസ്ഥാന്‍ അല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത് " ഇന്ത്യാ പാക്‌ യുദ്ധ ജ്വരം പ്രചരിപ്പിക്കുന്ന തീവ്ര ദേശീയതക്കെതിരെ കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയുടെ മകള്‍. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരന്‍ മന്‍ദീപ് സിംഗ് കൌറിന്റെ മകളായ ഗുര്‍മേഹര്‍ ഇക്കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. യുദ്ധത്തിനെതിരെയുള്ള സന്ദേശം എന്ന നിലക്കാണ് ഗുര്‍മേഹര്‍ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം … Continue reading സമാധാനത്തിന്റെ പടയാളി

കൊറിയന്‍ സംയുക്ത സംഘത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് U.S. IOC അംഗം നിര്‍ദ്ദേശിച്ചു

തെക്കന്‍ കൊറിയയിലേയും വടക്കന്‍ കൊറിയയിലേയും വനിതകളുടെ സംയുക്ത ഐസ് ഹോക്കി ടീമിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ International Olympic Committee (IOC) യിലെ ഒരു മുതിര്‍ന്ന അമേരിക്കന്‍ അംഗം നാമ നിര്‍ദ്ദേശം നല്‍കി. ഇത് ആദ്യമായാണ് കൊറിയയുടെ സംയുക്ത സംഘം ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം പുനര്‍സ്ഥാപിക്കുന്നതിനായി സംയുക്ത സംഘം രൂപീകരിക്കാമോ എന്ന നിര്‍ദ്ദേശം തെക്കന്‍ കൊറിയ മുന്നോട്ട് വെച്ചു. ആണവായുധം ഉപേക്ഷിക്കാനായി വടക്കന്‍ കൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും ശക്തമായ ഉപരോധം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. … Continue reading കൊറിയന്‍ സംയുക്ത സംഘത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് U.S. IOC അംഗം നിര്‍ദ്ദേശിച്ചു

ഡ്രോണ്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത മുമ്പത്തെ CIA Analyst ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്കില്‍ Hancock Air National Guard Base ന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുമ്പത്തെ CIA Analyst ആയിരുന്ന റേ മക്ഗവണ്‍ (Ray McGovern) ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു. ആ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിദൂരങ്ങളിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്നത്. അന്തരിച്ച സമാധാന പ്രവര്‍ത്തകനായ Jerry Berrigan ന്റെ വലിയ cutouts പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉപരോധം

ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

ഒത്തുചേര്‍ന്ന് ജീവിക്കാനും അക്രമത്തെ അപലപിച്ചുകൊണ്ടും ആയിരത്തിനടുത്ത് ജൂതന്‍മാരും അറബികളും ഇസ്രായേലില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. Wadi Ara ലെ റോഡിലൊത്ത് ചേര്‍ന്ന അവര്‍ ശാന്തരാകാനും, മനസിലാക്കാനും, സഹകരിക്കാനും, എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടി പങ്കുവെക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനും ആഹ്വാനം ചെയ്തു. 1949 ല്‍ Kibbutz Federation രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയായ Givat Haviva ആണ് ആ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഒരു വലിയ ടെന്റിനകത്ത് ചര്‍ച്ചകളും sharing circles ഉം നടന്നു. — തുടര്‍ന്ന് വായിക്കൂ … Continue reading ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

സമാധാന പ്രവര്‍ത്തകയും ആണവായുധവിരുദ്ധ സമരക്കാരിയുമായ കൊണ്‍സെപ്സിയോണ്‍ പിചിയോടോ അന്തരിച്ചു

ആണവായുധങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും വൈറ്റ് ഹൌസിന് മുമ്പില്‍ കൊണ്‍സെപ്സിയോണ്‍ പിചിയോടോ(Concepcion Picciotto) 1981 മുതല്‍ സ്ഥിരമായി സമരം നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു അത്. അവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് Washington, D.C.യിലെ വീടില്ലാത്ത സ്ത്രീകള്‍ക്കുള്ള മന്ദിരത്തില്‍ വെച്ച് മരിച്ചത്. 80 വയസ് പ്രായമുണ്ടായിരുന്നു.

യുദ്ധം നിയമവിരുദ്ധമാണ്

ദരിദ്ര സംസ്ഥാമായ ന്യൂമെക്സികോ അമേരിക്കയില്‍ നിന്ന് വിട്ടുമാറിയാല്‍ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ആണവശക്തിയായിരിക്കും. അത് ആണവായുധങ്ങളുടെ കാര്യത്തില്‍ ഒന്നമാതാണ്. സൈനികചിലവിന്റെ കാര്യത്തിലും ഒന്നാമതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടേയും, ഗാര്‍ഹിഅതിക്രമങ്ങളുടേയും, ആത്മഹത്യയുടേയും, ഏറ്റവും മോശം വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ ഒന്നാമതാണ്. ഭൂമി അവിടെ ആണവമാലിന്യങ്ങള്‍ ചവറ്റുകൊട്ടയാണ്. അല്‍ബക്വര്‍ക്കി(Albuquerque)യില്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള വിമാനത്താവളം. അണുബോംബിന്റെ ജന്മസ്ഥലമായ ലോസ് അലമോസില്‍ (Los Alamos) ബുഷ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായം വലിയ വളര്‍ച്ചയിലായിരുന്നു. അയാള്‍ ശതകോടികള്‍ അവിടേക്കൊഴുക്കി. പുതു തലമുറയില്‍ … Continue reading യുദ്ധം നിയമവിരുദ്ധമാണ്