അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള തെക്കന്‍ സമുദ്രത്തില്‍ ചൂട് കൂടുന്നതിനാല്‍ പ്രായപൂര്‍ത്തിയിലേക്ക് കുറവ് എണ്ണം ക്രില്‍ കുഞ്ഞുങ്ങളേ എത്തുന്നുള്ളു എന്ന് പുതിയ പഠനം കണ്ടെത്തി. ക്രില്ലുകളുടെ ശരീര നീളത്തിന്റേയും സമൃദ്ധിയുടേയും ദശാബ്ദങ്ങളായുള്ള ഡാറ്റ ഗവേഷകര്‍ പഠിച്ചു. 1920കള്‍ക്ക് ശേഷം ക്രില്ലുകളുടെ കൂടിയ സാന്ദ്രത തെക്കോട്ട് 440 കിലോമീറ്റര്‍ മാറി എന്ന കണ്ടെത്തി. തെക്കന്‍ സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെ ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു. അന്തര്‍ ദേശീയമായ ക്രില്‍ മല്‍സ്യബന്ധനം അതിന്റെ സ്ഥാനമോ വലിപ്പമോ പരിഗണിക്കാത്തതാണ്. — … Continue reading അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു

Advertisements

കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ … Continue reading കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

ചെറിയ തോതിലുള്ള ഓക്സിഡന്‍ നഷ്ടം പോലും zooplankton എന്ന് വിളിക്കുന്ന സൂഷ്മ ജീവികളില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് University of Rhode Island ലെ സമുദ്രഗവേഷകര്‍ കണ്ടെത്തി. midwater എന്ന് വിളിക്കുന്ന സമുദ്രത്തിലെ ആഹാര ശൃംഘലയിലെ പ്രധാന ഘടകമാണ് zooplankton. ഉപരിതലത്തിന് താഴെയും കടല്‍ തട്ടിന് മുകളിലുമുള്ള ഈ ഭാഗം ഓക്സിഡന്‍ കുറ‍ഞ്ഞ പ്രദേശമാണ് (oxygen minimum zones (OMZs). ഓക്സിജന്‍ കുറവുള്ള വലിയ പ്രദേശം. തീരകടലിലെ ഓക്സിജന്‍ നില പെട്ടെന്ന് കുറഞ്ഞ് എല്ലാ ജീവികളേയും കൊല്ലുന്ന “മൃത … Continue reading സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

എങ്ങനെയാണ് മനുഷ്യരുണ്ടാക്കുന്ന ശബ്ദം കടലിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്

https://www.ted.com/talks/kate_stafford_how_human_noise_affects_ocean_habitats?language=en Kate Stafford — സ്രോതസ്സ് ted.com

സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു

മനുഷ്യന്‍ ഉണ്ടാക്കുന്ന കപ്പല്‍ ശബ്ദബളത്തിന് പ്രതികരണമായി ആണ്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് ചെറുതാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു എന്ന് ഒക്റ്റോബര്‍ 24, 2018 ന് പൊതു ലഭ്യമായ PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിവരുന്ന കപ്പല്‍ യാത്ര താഴ്ന്ന ആവൃത്തിയിലെ സമുദ്ര ശബ്ദകോലാഹലത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. Baleen തിമിംഗലങ്ങള്‍ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദമുമപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് മനുഷ്യ നിര്‍മ്മിതമായ ശബ്ദം അവരുടെ പാട്ട് പാടുന്ന സ്വഭാവത്തെ ബാധിക്കുന്നു. ജപ്പാനിലെ Ogasawara ദ്വീപുകള്‍ക്ക് സമീപം … Continue reading മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു

പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

Massachusetts തീരത്തിനടുത്ത് ഓഗസ്റ്റില്‍ പ്രായം കുറഞ്ഞ അറ്റലാന്റിക് റൈറ്റ് തിമിംഗലം ("right whale") ചത്തു. മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു. ഇന്ന് ലോകത്ത് 450 വടക്കേ അറ്റ്‌ലാന്റിക് right തിമിംഗലങ്ങളേയുള്ളു. അതിനാല്‍ ഇവയെ ഏറ്റവും വംശനാശം നേരിടുന്ന സമുദ്ര സസ്തനി സ്പീഷീസായി IUCN പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ന്റെ അവസാനം മുതല്‍ 2017 വരെ 17 എണ്ണം ആണ് ചത്തത്. അത് അസാധാരണമായ ഒരു മരണ സംഭവമായിരുന്നു എന്ന് NOAA പറഞ്ഞു. — സ്രോതസ്സ് news.mongabay.com | … Continue reading പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു

ശാസ്ത്ര ജേണലായ Nature Climate Change പ്രസിദ്ധപ്പെടുത്തിയ IMAS നേതൃത്വം കൊടുത്ത ഒരു പ്രബന്ധം, വര്‍ദ്ധിച്ച് വരുന്ന CO2 ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ശാസ്ത്രജ്ഞര്‍, സര്‍ക്കാരുകള്‍, സമൂഹങ്ങള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികളെ അടിവരയിട്ട് പറയുന്നു. കഴിഞ്ഞ 30 കോടി വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത ശതാബ്ദങ്ങളില്‍ ഉപരിതല സമുദ്രത്തിന്റെ pH പത്ത് മടങ്ങ് വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. ആ ആഘാതം ലോകം മൊത്തമുള്ള ജൈവവ്യവസ്ഥയേയും, സമ്പദ്‌വ്യവസ്ഥയേയും, സമൂഹങ്ങളേയും ബാധിക്കുന്നുണ്ട്. സമുദ്ര അമ്ലവല്‍ക്കരണത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തി ആഘാതം പ്രതിവര്‍ഷം … Continue reading കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു

മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു

സമുദ്ര പ്ലാസ്റ്റികിന് സമുദ്രോപരിതല ജലത്തില്‍ നിലനില്‍ക്കുന്നു, അവസാനം ലോക സമുദ്രങ്ങളിലെ വിദൂര സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒരു പ്രധാന പ്ലാസ്റ്റിക് കേന്ദ്രീകരിക്കുന്ന സ്ഥലമായ കാലിഫോര്‍ണിയക്കും ഹവായ്ക്കും ഇടയിലുള്ള Great Pacific Garbage Patch (GPGP) എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ സ്വഭാവത്തേയും ഗുണത്തേയും കുറിച്ച് ഗവേഷകര്‍ പഠിക്കുകയുണ്ടായി. ധാരാളം കപ്പല്‍, വിമാന സര്‍വ്വേയില്‍ നിന്നുള്ള ഡാറ്റകളുപയാഗിച്ച് അവര്‍ അവരുടെ മാതൃക കൃത്യമാക്കുകയും ഏകദേശം 79000 ടണ്‍ കടല്‍ പ്ലാസ്റ്റിക് 16 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പൊങ്ങിക്കിടക്കുന്നു എന്ന് കണക്കാക്കുകയും … Continue reading മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു

ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു

ഗ്രീന്‍ലാന്റിലേയും ആര്‍ക്ടിക് കടലിലേയും മഞ്ഞുരുകിയുണ്ടാവുന്ന ശുദ്ധജലം സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നതിന്റെ പുതിയ തെളിവുകള്‍ വടക്കെ അറ്റ്‌ലാന്റിക്കിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. Irminger Sea ലെ ചൂടുകൂടിയ വേനല്‍കാലത്തിന് ശേഷം ശീതകാലത്ത് സംവഹനം ബലഹീനമാകുന്നു. ഉരുകി വരുന്ന ജലത്തിന്റെ ഒരു പാളി പ്രവാഹത്തിന്റെ ഭാഗമായി ആഴങ്ങളിലേക്ക് പോകുന്നതിന് പകരം ചില സമയത്ത് ഒരു വര്‍ഷം വരെ മുകളില്‍ തങ്ങി നില്‍ക്കുന്നു. സമുദ്ര “conveyor belt” എന്നാണ് ഈ പ്രവാഹത്തിനെ വിളിക്കുന്നത്. ഇത് നിരീക്ഷിച്ച പഠനമാണ്. അല്ലാതെ ഭാവിയിലെ … Continue reading ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു