സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

ദശാബ്ദങ്ങളായി നടക്കുന്ന ഒരു സംവാദത്തിന് പുതിയ വെളിച്ചമായി, ചില ജീവികളില്‍ പരോപകാരിയായ സാമൂഹ്യ സ്വഭാവത്തിന്റെ പരിണാമത്തില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല എന്ന് കണ്ടെത്തി. eusocial സ്പീഷീസുകളിലെ സാമൂഹ്യ സ്വഭാവത്തില്‍, ഈ ജീവികള്‍ പരസ്പരം എങ്ങനെ ബന്ധുക്കളായിരിക്കുന്നു എന്നതിന് വളരെ ചെറിയ സ്വാധീനമേയുള്ളു എന്ന് ഇത് ആദ്യമായാണ് പ്രായോഗികമായ(empirical) തെളിവുകള്‍ കിട്ടുന്നത്. ഉയര്‍ന്ന തോതില്‍ സംഘടിതരായ, പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത തൊഴിലാളികളുടെ വിഭജനമുള്ള സ്പീഷീസുകളെയാണ് eusocial സ്പീഷീസുകളെന്ന് വിളിക്കുന്നത്. പരിണാമ ജീവശാസ്ത്രത്തില്‍ ഒരു ജീവിയുടെ പ്രത്യുല്‍പ്പാദന വിജയം, അതിന്റെ ജീനുകള്‍ … Continue reading സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

Advertisements

അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം

നവോത്ഥാനത്തിന്റെ ഉറവിടങ്ങള്‍ ഡോ.കെ.എം.അനില്‍ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നവോദ്ധാന മൂല്യം ഉയര്‍ത്തിപ്പിടിക്കുക, കൈകഴക്കുമ്പോള്‍ താഴ്ത്തി വെച്ച് വീട്ടില്‍ പോകുക. ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍, സലാവുള്ള മത്തിത്തങ്ങള്‍ തുടങ്ങി നവോധാന നേതാക്കള്‍ അവര്‍ക്ക് മുമ്പുള്ള ഏതെങ്കിലും മാതൃകകളെ പിന്‍പറ്റിയവരല്ല. സ്വയം മാതൃകകള്‍ സൃഷ്ടിച്ചവരാണ്. ജീവിതത്തിലിടപെടാനുള്ള ധൈര്യത്തെയാണ് നവോദ്ധാനം എന്ന് പറയുന്നത്. dare to think and dare to act. ശ്രീനാരായണഗുരുവിന്റെ കാലത്തെ പ്രതിസന്ധികളല്ല ഇപ്പോള്‍. രാഷ്ട്രീയം എന്ന സങ്കല്‍പ്പത്തിന് മാറ്റവന്ന കാലം. മുമ്പ് ഒരു പാര്‍ട്ടിയില്‍ ചേരുക, … Continue reading അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം

1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു

2016 ല്‍ അവസാനിക്കുന്ന രണ്ട് ദശാബ്ദങ്ങളില്‍ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു. US Centers for Disease Control and Prevention (CDC) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. 25 സംസ്ഥാനങ്ങളില്‍ ആത്മഹത്യാ നിരക്ക് 30% ആണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ച CDC പ്രസിദ്ധപ്പെടുത്തിയ മറ്റൊരു റിപ്പോര്‍ട്ടില്‍ 10-19 വരെ പ്രായമുള്ള അമേരിക്കയിലെ കുട്ടികളുടെ 2013 - 2016 കാലത്തെ മരണനിരക്കിലും വര്‍ദ്ധനവ് കാണിച്ചു. ഈ പ്രായക്കാരില്‍ 1999 - 2013 കാലത്ത് … Continue reading 1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു

നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം

മാര്‍ച്ച് 30, 2018 രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നടക്കുന്ന ആധാര്‍ അടിസ്ഥാനത്തിലുള്ള നിര്‍ണയിക്കല്‍ ABBA (Aadhaar Based Biometric Authentication) കാരണമായുണ്ടാകുന്ന വന്‍തോതില്‍ ഒഴിവാക്കാലുകളും, പട്ടിണി മരണങ്ങള്‍ക്കും ഇടക്ക് മാര്‍ച്ച് 13 ന് വന്ന സുപ്രീം കോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശ ആയിരുന്നു. 2016 ലെ ആധാര്‍ നിയമത്തിന്റെ സെക്ഷന്‍ 7 അടിസ്ഥാനമായി 139 നിര്‍ണായകമായ ക്ഷേമപദ്ധതികളില്‍, അതില്‍ കൂടുതലും പൌരന്‍മാരുടെ നിയമപരമായ അവകാശമാണ്, ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന ദിവസ പരിധിക്ക് ഇളവ് … Continue reading നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള ഒരു ആഘാതമാണ് സുപ്രീം കോടതിയുടെ ഉത്തരവ്

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Right To Rood Campaign ന്റെ പ്രസ്ഥാവന ബാങ്ക് അകൌണ്ട്, സിം കാര്‍ഡ് തുടങ്ങിയവയുടെ ആധാര്‍ ബന്ധിപ്പിക്കലിന്റെ കാലാവധി നീട്ടുകയും എന്നാല്‍ അതേ സമയം സാമൂഹ്യ സേവനങ്ങള്‍ക്കും, റേഷല്‍, തൊഴിലുറപ്പ് പദ്ധതി, പെന്‍ഷനുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ തുടര്‍ന്നും നിര്‍ബന്ധിതമാക്കിയ മാര്‍ച്ച് 13, 2018 ല്‍ സുപ്രീം കോടതി ഇറക്കിയ ഉത്തരവിനെക്കുറിച്ച് Right to Food Campaign ന് അത്യധികമായ നിരാശയാണ്. ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് വഴിയുള്ള കഷ്ടപ്പാടുകളില്‍ നിന്ന് ഉന്നതവര്‍ഗ്ഗത്തെ ഒഴുവാക്കുകയും … Continue reading ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള ഒരു ആഘാതമാണ് സുപ്രീം കോടതിയുടെ ഉത്തരവ്

ഭവന പരസ്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം കാട്ടി എന്നതിനാല്‍ ന്യായ ഭവന സംഘങ്ങള്‍ ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

ഫെബ്രുവരി 2017 ന് ProPublica നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വംശം, അംഗപരിമിതത്വം, ലിംഗം തുടങ്ങിയ മാനദണ്ഡത്താല്‍ വീട് പരസ്യങ്ങളില്‍ വിവേചനം കാട്ടുന്ന നയം ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ അമേരിക്കയിലെ National Fair Housing Alliance ജില്ലാ കോടതിയില്‍ കൊടുത്ത പുതിയ കേസ് പ്രകാരം സോഷ്യല്‍ മീഡിയ സംഘം, നിയമപരമായ സംരക്ഷണം കിട്ടുന്ന, അമ്മമാര്‍, അംഗപരിമിതര്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങിയ കൂട്ടങ്ങളെ ഇപ്പോഴും പരസ്യക്കാര്‍ക്ക് വിവേചനം നടത്താന്‍ അനുവദിക്കുന്നു എന്ന് പറയുന്നു. — സ്രോതസ്സ് propublica.org