ഈ പാണ്ട നൃത്തം ചെയ്യുകയാണ്

Advertisements

ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും

കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ … Continue reading ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും

കേംബ്രിഡ്ജ് അനലറ്റിക വിവാദത്തില്‍ ഫേസ്‌ബുക്കിന് ആദ്യത്തെ പിഴ

$664,000 ഡോളറിന്റെ ആദ്യത്തെ പിഴ ബ്രിട്ടണിലെ നിരീക്ഷണ സംഘമായ Information Commissioner’s Office പ്രഖ്യാപിച്ചു. ലോകം മൊത്തമുള്ള Cambridge Analyticaയുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പൊതുജനാഭിപ്രായത്തെ കൌശലപൂര്‍വ്വം മാറ്റുന്നത് തടയാമായിരുന്ന ശക്തമായ സ്വകാര്യത സംരക്ഷ​ണം ഫേസ്‌ബുക്കിന് ഇല്ലായിരുന്നു എന്നും വിമര്‍ശനാത്മകമായ മുന്നറീപ്പുകള്‍ അവഗണിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2016 ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന വോട്ടെടുപ്പിലും Cambridge Analytica അവരുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. — സ്രോതസ്സ് washingtonpost.com

സൈബര്‍ മുഠാളത്തരം സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും സാദ്ധ്യത ഇരട്ടിയാക്കും

സൈബര്‍ മുഠാളത്തരം നേരിടുന്ന കുട്ടികളും ചെറുപ്പക്കാരും സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും അപകട സാദ്ധ്യത ഇരട്ടിയായി അനുഭവിക്കുന്നു എന്ന് പഠനം. മുഠാളത്തരത്തിന്റെ ഇരകള്‍ മാത്രമല്ല അത് നടത്തുന്നവരും ആത്മഹത്യാ സ്വഭാവത്തിന്റേയും മറ്റും അപകട സാദ്ധ്യത നേരിടുന്നവരാണ്. Swansea University, University of Oxford, University of Birmingham എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 30 രാജ്യങ്ങളിലെ 1.5 ലക്ഷം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് 21 വര്‍ഷത്തിലധികമായി ഈ പഠനം നടത്തിയത്. — സ്രോതസ്സ് timesofindia.indiatimes.com

കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു

ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്ത മിസൈല്‍ പരീക്ഷണം സത്യത്തില്‍ നടക്കാത്ത സംഭവമാണ്. ആ പ്രദേശത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ Fox News നേയും CNN നേയും അറിയിച്ചു. റഡാര്‍, ഉപഗ്രഹം തുടങ്ങിയ ഉപകരണങ്ങളും മിസൈല്‍ അയക്കുന്നതിന്റെ സൂചനയൊന്നും നല്‍കിയുമില്ല. ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്തത് : “Iran just test-fired a Ballistic Missile capable of reaching Israel.They are also working with North Korea.Not much … Continue reading കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു

സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു

ചെറുപ്പക്കാര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കും തോറും വിഷാദരോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നു എന്ന് University of Pittsburgh School of Medicine നടത്തി ഒരു പുതിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. National Institutes of Health ധനസഹായം കൊടുത്ത ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് Depression and Anxiety ജേണലില്‍ വന്നിരുന്നു. കൂട്ടുകാരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉയര്‍ന്ന തോതില്‍ ആദര്‍ശവാദവല്‍ക്കരിച്ച പ്രതിനിധാനങ്ങള്‍ അസൂയയുടെ വികാരം പുറത്തുകൊണ്ടുവരുകയും മറ്റുള്ളവര്‍ സന്തോഷകരവും വിജയപ്രദവുമായ ജീവിതമാണ് നയിക്കുന്നതെന്ന തെറ്റായ ചിന്താഗതി വിശ്വസിക്കുന്നതിനും … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു

ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസക്കാലം തെരഞ്ഞെടുപ്പ് സംബന്ധിയായ കള്ള വാര്‍ത്തകള്‍, New York Times, Washington Post, Huffington Post, NBC News തുടങ്ങി പ്രധാന മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ശരിക്കുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വായിക്കപ്പെട്ടു എന്ന് BuzzFeed നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. പ്രചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ തട്ടിപ്പ് സൈറ്റുകള്‍, പാര്‍ട്ടി തീവൃതയുള്ള ബ്ലോഗുകളും പ്രസിദ്ധപ്പെടുത്തിയ ഏറ്റവും മുകളിലത്തെ 20 കള്ള വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ 8,711,000 പ്രാവശ്യം പങ്കുവെക്കപ്പെടുകയും അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കുകയും … Continue reading ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു

വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്

ഉള്ളടക്കം വായിക്കാനായി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു രീതി പ്രസിദ്ധീകരണ platforms ല്‍ വര്‍ദ്ധിച്ച് വരുകയാണ്. സുതാര്യ വെബ്ബ്(open web) എന്ന വ്യവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റമാണത്. 2015 ഡിസംബറില്‍ ഫേസ്ബുക്ക് അവരുടെ സ്വന്തം in-app browser പുറത്തിറക്കി. ഫേസ്ബുക്ക് ആപ്പില്‍ വരുന്ന ലിങ്കുകള്‍ കാണാനുള്ള ഒരു web-view ആണ് അടിസ്ഥാനപരമായി അത്. ചിലര്‍ക്ക് അത് ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളെ കഴിയുന്നത്ര സമയം ആപ്പിനകത്ത് തന്നെ നിര്‍ത്തുക എന്നതാണ്. അത് പരസ്യത്തിനുള്ള സാദ്ധ്യതയും … Continue reading വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്

ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്

ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്‍പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്‍ഷം കൊടുത്ത നികുതിയേക്കാള്‍ വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്‍ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക … Continue reading ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്

പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി

പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ … Continue reading പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി