അടിച്ചമര്‍ത്താനുള്ള സംവിധാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

Shelter in Place with Shane Smith & Edward Snowden (Full Episode)

സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Adrian Spence ന്റെ ഡയറക്റ്റര്‍ ആയ Camerata Pacificaയും സാങ്കേതികവിദ്യാ തല്‍പ്പരനായ മകന്റെ സഹായത്തോടെ ഫേസ്‌ബുക്ക് ലൈവില്‍ എത്തി, മുമ്പ് റിക്കോഡ് ചെയ്ത മൊസാര്‍ട്ടിന്റെ “Kegelstatt” trio എന്ന് വിളിക്കുന്ന Trio in E flat (K. 498) പ്രക്ഷേപണം ചെയ്തു. അല്ലെങ്കില്‍ അതിന് ശ്രമിച്ചു. Camerataയുടെ വിപുലമായ സഞ്ചയത്തിലെ ഒന്ന് മാത്രമായിരുന്നു റിക്കോഡ് ചെയ്ത ഈ പ്രകടനം. കോവിഡ്-19 പ്രതിസന്ധി കാരണം ആ പരിപാടി റദ്ദാക്കിയതിനാല്‍ നിശബ്ദത ഇല്ലാതാക്കാനായി Spence ആഴ്ച … Continue reading സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല

യൂട്യൂബിലെ കോവിഡ്-19 നെക്കുറിച്ചുള്ള വീഡിയോകളില്‍ നാലിലൊന്നിലും തെറ്റായ വിവരങ്ങളുള്ളതാണ്

ഇംഗ്ലീഷിലുള്ള നാലിലൊന്ന് കോവിഡ്-19 നെക്കുറിച്ചുള്ള വീഡിയോകള്‍ തെറ്റിധരിപ്പിക്കുന്നതോ കൃത്യമല്ലാത്തതോ ആണെന്ന് BMJ Global Health ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ്-19 നെക്കുറിച്ചുള്ള പൊതുജനാരോഗ്യ തെറ്റായ വിവരങ്ങള്‍ മുമ്പുണ്ടായിരുന്ന മഹാമാരികളിലേതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്കാണ് എത്തുന്നത്. അത് വലിയ ദോഷമാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദഗ്ദ്ധരും നല്‍കുന്ന ഉന്നത ഗുണമേന്മയുള്ള വിവരങ്ങള്‍ യൂട്യൂബില്‍ വ്യാപകമായി ലഭ്യമാണെങ്കിലും അവക്ക് എന്തുകൊണ്ട് പ്രചാരം കിട്ടുന്നില്ല എന്ന് മനസിലാക്കാനാകുന്നില്ല, അതുകൊണ്ട് അവക്ക് വ്യാപനം കിട്ടുന്നില്ല എന്നും അവര്‍ പറഞ്ഞു — … Continue reading യൂട്യൂബിലെ കോവിഡ്-19 നെക്കുറിച്ചുള്ള വീഡിയോകളില്‍ നാലിലൊന്നിലും തെറ്റായ വിവരങ്ങളുള്ളതാണ്

ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ

ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്. — സ്രോതസ്സ് … Continue reading ഗൂഗിളും ഫേസ്‌ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ

കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

കിടക്കയില്ലാത്തതിനാല്‍ Yorkshireയിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ തറയില്‍ കിടക്കുന്ന 4-വയസ് പ്രായമുള്ള ഒരു രോഗിയായ കുട്ടിയുടെ ചിത്രം ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ഒരു jolt ആയി മാറിയിരുന്നല്ലോ. ഞായറാഴ്ച കുട്ടിയുടെ അമ്മ അവര്‍ക്ക് നേരെ നടന്ന മര്യാദലംഘനത്തിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരു ലേഖനം Yorkshire Evening Post എന്ന ഒരു പ്രാദേശിക പത്രം പ്രസിദ്ധപ്പെടുത്തി. അത്തരം ഒരു സംഭവം നടന്നു എന്ന് ഉറപ്പ് പറഞ്ഞ Leeds General Infirmary എന്ന ആശുപത്രി ഔദ്യോഗികമായ മാപ്പപേക്ഷയും ഇറക്കിയിരുന്നു. പിന്നീട് തിങ്കളാഴ്ച, … Continue reading രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു

നമ്മുടെ സാമൂഹ്യമാധ്യ സംഘങ്ങള്‍ നമ്മുടെ ആഹാര ശീലങ്ങളെ വ്യങ്ഗ്യമായി സ്വാധീനിക്കുന്നു. സാമൂഹ്യമാധ്യമ സംഘത്തിലെ ചവര്‍ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ മറ്റുള്ളവരേയും വളരേധികം ചവര്‍ ആഹാരം കഴിക്കുന്നതിന് 'അനുമതി' കൊടുക്കുന്നതാണ് ('അമിതമായി തിന്നാനുള്ള ലൈസന്‍സ്'). എന്നാല്‍ സുഹൃത്തുക്കള്‍ ആരോഗ്യകരമായ ആഹാരം കഴിക്കുന്നവരാണെങ്കില്‍ തങ്ങളുടെ സ്വന്തം ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. നമ്മുടെ സാമൂഹ്യമാധ്യമ കൂട്ടാളികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ നമ്മേ സ്വാധീനിക്കുന്നു ഈ പഠനത്തില്‍ നിന്ന് കാണാം. ചില ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും. സ്വന്തം ആഹാര തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ … Continue reading സാമൂഹ്യമാധ്യ ഉപയോക്താക്കള്‍ സുഹൃത്തുക്കളുടെ ആഹാരശീലങ്ങള്‍ പകര്‍ത്തുന്നു

ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി ലോകത്തെ പ്രബലമായ സാമൂഹ്യ മാധ്യമമായതിന് ശേഷം ഫോണും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്ന കരാറില്‍ ഫേസ്‌ബുക്ക് എത്തിച്ചേര്‍ന്നു. smartphones ല്‍ ഫേസ്‌ബുക്ക് ആപ്പ് വ്യാപകമായി ലഭ്യമായതിന് മുമ്പ് കഴിഞ്ഞ ദശാബ്ദത്തില്‍ Apple, Amazon, BlackBerry, Microsoft, Samsung തുടങ്ങി 60 ഉപകരണ നിര്‍മ്മാതാക്കളുമായി തങ്ങള്‍ഡാറ്റ പങ്കുവെക്കല്‍ കരാറുണ്ടാക്കി എന്ന് ഫേസ്‌ബുക്ക് പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ കരാറുകളാല്‍ … Continue reading ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്

രാഷ്ട്രീയക്കാര്‍ നടത്തിയ കള്ളപ്രചരണങ്ങള്‍ ആണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷമുണ്ടാക്കിയത്. സാമൂഹ്യ അവകാശ നേതാവിനെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമത്തെ ന്യായീകരിച്ച ഫേസ്‌ബുക്ക് സ്ഥാപകന്‍ സുക്കര്‍ബക്കിനെ തന്റെ അച്ഛന്‍ ശരിക്കും എന്തിന് വേണ്ടി നിലകൊണ്ടിരുന്നു എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകളായ Bernice King ഓര്‍മ്മിപ്പിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ഒരു പ്രഭാഷണത്തില്‍ സുക്കര്‍ബക്ക് “അഭിപ്രായ സ്വാതന്ത്ര്യത്തിന്” വേണ്ടി രണ്ട് പ്രാവശ്യം പൌരാവകാശ യുഗത്തേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനേയും സൂചിപ്പിച്ചിരുന്നു. അതിനെതിരെ Bernice King ശക്തമായ രീതിയില്‍ പ്രതികരിച്ചു. … Continue reading മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതത്തിനുള്ള അന്തരീക്ഷം നിര്‍മ്മിച്ചത്

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും

ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ ഫേസ്‌ബുക്ക് കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ ഗ്രേഡ് കൂടുതല്‍ താഴുന്നതായി ഗവേഷണം കാണിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മാര്‍ക്കുകളുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന സമയം അവരുടെ മാര്‍ക്കിനെ ബാധിക്കുന്നില്ലെന്നും അവര്‍ കണ്ടെത്തി. ദിവസം ശരാശരി രണ്ട് മണിക്കൂര്‍ ഫേസ്‌ബുക്കില്‍ ചിലവഴിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ചിലര്‍ ദിവസം 8 മണിക്കൂര്‍ വരെ സാമൂഹ്യ മാധ്യമ സൈറ്റില്‍ സമയം ചിലവഴിക്കുന്നവരാണ്. Computers & Education എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കും