ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു

കുട്ടികള്‍ക്ക് വേണ്ടി ഫോട്ടോ പങ്കുവെക്കുന്ന ശൃംഖല Instagram ന്റെ പുതിയ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് 44 അറ്റോര്‍ണി ജനറലുമാര്‍ ഫേസ്‌ബുക്കിന്റെ തലവന്‍ Mark Zuckerberg നോട് അഭ്യര്‍ത്ഥിച്ചു. പുതിയ ആപ്പ് കുട്ടികളുടെ മാനസികാരോഗ്യം നശിപ്പിക്കുകയും അവരുടെ സ്വകാര്യത ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. “സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമാണ്. ഒരു സാമൂഹ്യ മാധ്യമ അകൌണ്ട് ഉണ്ടായത് കാരണമായ വെല്ലുവിളികളെ തരണം ചെയ്ത് പോകാനുള്ള ശേഷി കുട്ടികള്‍ക്ക് ഇല്ല,” എന്ന് സംസ്ഥാന അറ്റോര്‍ണിമാരുടെ … Continue reading ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു

മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു

ഫേസ്‌ബുക്കിനുള്ള ലോകത്തിന്റെ ആധിപത്യ അതിമോഹത്തെക്കുറിച്ചുള്ള മറ്റൊരു ലക്ഷണം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഇതാ ഒന്ന്: കാലിഫോര്‍ണിയയിലെ Menlo Park കമ്പനി മുമ്പത്തെ DARPA (Defense Advanced Research Projects Agency) ന്റെ തലവയെ പുതിയ ഗവേഷണ സ്ഥാപനം നടത്തിപ്പിക്കാനായി ജോലിക്കെടുത്തു. hardware പ്രൊജക്റ്റുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ സംഘത്തിന്റെ Building 8 നെ Regina Dugan നയിക്കും എന്ന് ഫേസ്‌ബുക്കിന്റെ സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏപ്രില്‍ 14 ന് പ്രഖ്യാപിച്ചു. virtual reality, augmented reality, artificial intelligence, global … Continue reading മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു

സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട്

Instagram, Snapchat, TikTok തുടങ്ങിയ സാമൂഹ്യ മാധ്യമ തട്ടകങ്ങളുടെ പ്രാചാരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ കൂടുതലും സങ്കീര്‍ണ്ണ വിര്‍ച്വല്‍ ലോകത്തില്‍ സഞ്ചരിക്കാനായി ചിലവാക്കുന്നു. ഓണ്‍ലൈനില്‍ ചിലവാക്കുന്ന ഈ വര്‍ദ്ധിച്ച മണിക്കൂറുകള്‍ക്ക് cyberbullying സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. University of Georgia നടത്തിയ പഠന പ്രകാരം, ഉയര്‍ന്ന സാമൂഹ്യ മാധ്യമ ആസക്തി നില, ഓണ്‍ലൈനില്‍ ചിലവാക്കുന്ന കൂടിയ സമയം, പുരുഷന്‍ എന്നിവ കൌമാരക്കാരിലെ സൈബര്‍ മുഠാളത്തര perpetration നെ സൂചിപ്പിക്കുന്നതാണ്. സഹ … Continue reading സാമൂഹ്യ മാധ്യമ ആസക്തിക്ക് സൈബര്‍ മുഠാളത്തരവുമായി ബന്ധമുണ്ട്

2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു

മാധ്യമപ്രവര്‍ത്തനമാണെന്ന വ്യാജേന മോശം വെബ് സൈറ്റുകളില്‍ നിന്നുള്ള ട്വിറ്ററിലും ഫേസ്‌ബുക്കിലും വരുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാറുണ്ട്. German Marshall Fundൽ നിന്നുള്ള ഗവേഷണമനുസരിച്ച്, തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള കമ്പനികളുടെ ശ്രമങ്ങൾക്കിടയിലും 2020 ൽ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ ജേണലിസമായി വ്യാജവേഷം കെട്ടുന്ന അവമതിക്കപ്പെട്ട വെബ്‌സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം വർദ്ധിച്ചു. പരിശോധിക്കപ്പെട്ട് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയ അക്കൌണ്ടുകളില്‍ നിന്നുമാണ് കള്ള വെബ്‌സൈറ്റുകള്‍ ട്വിറ്ററില്‍ വ്യാപിക്കുന്നത്. മറ്റ് സൈറ്റുകളില്‍ നിന്നുള്ള തെറ്റായതോ തെറ്റിധാരണയുണ്ടാക്കുന്നതോ ആയ വിവരങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നു. കഴിഞ്ഞ … Continue reading 2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു

ന്യൂസ് കോര്‍പ്പിന്റെ വിലപേശൽ നിയമാവലി

Honest Government Ad The Juice Media

ലിബര്‍ട്ടേറിയനായ റോണ്‍ പോളിനെ ഫേസ്‌ബുക്ക് സെന്‍സര്‍ ചെയ്തു

തന്റെ ഫേസ്‌ബുക്ക് താള് ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു എന്ന് ടെക്സാസില്‍ നിന്നുള്ള മുമ്പത്തെ ജനപ്രതിനിധിയായ Ron Paul പറയുന്നു. വ്യക്തമാക്കാത്ത “community standards” ലംഘിച്ചു എന്നതാണ് കാരണമായി പറയുന്നു. കഴിഞ്ഞയാഴ്ചത്തെ കാപ്പിറ്റോള്‍ ലഹളക്ക് ശേഷം വമ്പന്‍ സാങ്കേതികവിദ്യ നടത്തുന്ന നീക്കം ചെയ്യലിന്റെ ഭാഗമായാണിത്. എന്ത് കാരണത്താലാണ് തടഞ്ഞിരിക്കുന്നത് എന്നതിന്റെ ഒരു നോട്ടീസും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 85 വയസായ പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 2008 ലും 2012 ലും മല്‍സരിച്ചിരുന്നു. അദ്ദേഹം യുദ്ധ വിരുദ്ധനും, പൌരാവകാശ … Continue reading ലിബര്‍ട്ടേറിയനായ റോണ്‍ പോളിനെ ഫേസ്‌ബുക്ക് സെന്‍സര്‍ ചെയ്തു

പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ്

കൈയ്യേറിയ പാലസ്തീനിലെ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളേയും പീഡനങ്ങളേയും കുറിച്ചുള്ള പോസ്റ്റുകളിലേക്കുള്ള സന്ദര്‍ശനം കുറയുന്നതിന് പിന്നില്‍ ഫേസ്ബുക്കാണെനന് ആരോപണം. 80% വരെ സന്ദര്‍ശനം കുറഞ്ഞിട്ടുണ്ട് എന്ന് ഓണ്‍ലൈന്‍ നിരീക്ഷണ സംഘം പറയുന്നു. ഫേസ്‌ബുക്കിലെ പാലസ്തീന്‍. അറബ് താളുകളില്‍ നിന്ന് സന്ദര്‍ശനം കുത്തനെ കുറയുന്നതായി തങ്ങള്‍ക്ക് ധാരാളം പരാതി കിട്ടുന്നുണ്ടെന്ന് വെബ്ബിലെ പാലസ്തീന്‍ കേന്ദ്രീകൃത ഉള്ളടക്കങ്ങളുടെ പരിഗണന നിരീക്ഷിക്കുന്ന Sada Social Center അഭിപ്രായപ്പെട്ടു. ശരാശരി 50% കുറവാണ് പറയുന്നത്, ചില കേസില്‍ 80% വരെ കുറയുന്നു. — സ്രോതസ്സ് … Continue reading പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ്

ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു. ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര്‍ ഇവയെ തരംതിരിച്ചു. അതില്‍ പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്‍ഫി, മൃഗം ആണോ? എന്താണ് സന്ദര്‍ഭം - ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് - ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ? … Continue reading ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു