ദരിദ്രരായ സ്ത്രീകളുടെ ശരീരം

Prostitution is neither sex or work its a violence against women. On Contact 004 Suzanne Jay, co-founder of Asian Women Coalition Ending Prostitution Taina Bien-Aime, Executive Director of the Coalition Against Trafficking in Women Chris Hedges

ഡോക്റ്റര്‍മാര്‍ക്ക് ശമ്പളമാണ് നല്‍കേണ്ടത്, സേവനത്തിനുള്ള ഫീസല്ല

Carnegie Mellon University യുടെ George Loewenstein ഉം University of California, Los Angeles’ ന്റെ Ian Larkin ഉം American Medical Association Viewpoint ജേണലില്‍ എഴുതിയ ലേഖനത്തില്‍ ഡോക്റ്റര്‍മാര്‍ക്കുള്ള വേതനം അവരുടെ സേവനത്തിനുള്ള ഫീസായി നല്‍കുന്നതിന്റെ കുഴപ്പം വ്യക്തമാക്കുന്നതാണ്. അത്തരം വേതന വ്യവസ്ഥകള്‍ രോഗിക്ക് ഏറ്റവും നല്ലത് എന്നതിന് പകരം ഡോക്റ്റര്‍മാരെ കൂടുതല്‍ കാര്യങ്ങള്‍, [ടെസ്റ്റായും മരുന്നായുമൊക്കം], നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണ്. — സ്രോതസ്സ് cmu.edu

ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം

National Bureau of Economic Research പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രമാണ്. 1980 ല്‍ ഏറ്റവും മുകളിലത്തെ quintile(അഞ്ചിലൊന്ന്) ലിലുള്ള ഒരു മനുഷ്യന്‍ ഏറ്റവു താഴത്തെ quintile ലിലുള്ള മനുഷ്യനേക്കാള്‍ 5 വര്‍ഷം അധികം ജീവിക്കുമായിരുന്നു. അസമത്വം ദിനം പ്രതി വര്‍ദ്ധിച്ചതിന്റെ ഫലമായി 2014 ആയപ്പോഴേക്കും അത് 12.7 വര്‍ഷമായി വര്‍ദ്ധിച്ചു. അതിസമ്പന്നരുടെ quintile അവരുടെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ 7 വര്‍ഷം അധികം ജീവിക്കുന്നു. അതേ സമയം പരമദരിദ്രിരുടെ [...]

ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജത്തിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തി

സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി. — സ്രോതസ്സ് thehindu.com

BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി

2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu

സൌന്ദര്യ വര്‍ദ്ധന പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് $1600 കോടി ഡോളര്‍ ചിലവാക്കി

American Society of Plastic Surgeons (ASPS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ അമേരിക്കക്കാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി $1600 കോടി ഡോളറിലധികം ചിലവാക്കി എന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ട് അമേരിക്കയുടെ ദേശീയ സര്‍ജ്ജറിചിലവിന്റെ റിക്കോഡാണ് ഭേദിച്ചിരിക്കുന്നത്. — സ്രോതസ്സ് plasticsurgery.org

സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി

2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം $2.6 കോടി ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തി എന്ന് Live Science പറയുന്നു. US Census Bureau യില്‍ നിന്നുള്ള രേഖകള്‍ ശേഖരിച്ചാണ് ഈ വിവരം കണ്ടെത്തിയത്. പേരില്ലാത്ത വസ്തുക്കളും, കാലം നിശ്ഛയിച്ചിട്ടില്ലാത്ത "100 വര്‍ഷത്തിലധികം പഴയത്" എന്ന് രേഖപ്പെടുത്തിയതുമായ ധാരാളം പുരാവസ്തുക്കള്‍ ഈ കൂട്ടത്തിലുണ്ട്. നിയമ വിരുദ്ധമായാണോ ഇവ കടത്തിയത് എന്നോ വീണ്ടും വിറ്റ് ലാഭം നേടിയോ എന്ന കാര്യവും ഈ രേഖകളില്‍ വ്യക്തമല്ല. [...]