പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം

സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022

അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ടോണി ബ്ലയര്‍ പറഞ്ഞു: "അഫ്ഗാന്‍ ജനങ്ങളോട് ഞങ്ങള്‍ ഈ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അതില്‍ നിന്ന് പിന്‍മാറില്ല... താലിബാന്‍ ഭരണം മാറുകയാണെങ്കില്‍ എല്ലാ വംശീയ കൂട്ടങ്ങളേയും യോജിപ്പിക്കുന്ന, ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വാഗ്ദാനം ചെയ്യുന്ന വിശാല അടിസ്ഥാനത്തിലുള്ള അതിന്റെ പിന്‍ഗാമികള്‍ ആയ നിങ്ങളോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും." അദ്ദേഹം ജോര്‍ജ്ജ് ബുഷിനെ ആവര്‍ത്തിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബുഷ് പറഞ്ഞു: "അഫ്ഗാനിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനത അമേരിക്കയുടേയും … Continue reading അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

സബ്-സഹാറന്‍ ആഫ്രിക്കക്ക് പ്രതിവര്‍ഷം $10000 കോടി ഡോളര്‍ വീതം നഷ്ടപ്പെടുന്നു

Patrick Bond