പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം

ശാസ്ത്രം പഠിച്ച കുട്ടിക്ക് ആത്മവിശ്വാസം കുറവും, സാഹിത്യവും കലയും പഠിക്കുന്ന കുട്ടിക്ക് ആത്മവിശ്വാസം കൂടുതലുമുണ്ടെന്നാണ് ഒരു വാദം. പരിണാമം പഠിച്ച കുട്ടി ഡാര്‍വിന്റെ പുസ്തകം വായിക്കുന്നില്ല അതിനാലാണ് അത്മവിശ്വാസം ഉണ്ടാകാത്തതെന്നും പറയുന്നു. വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപനത്തിന്റേയോ പ്രശ്നമല്ല അത്. ഡാര്‍വിന്റെ പുസ്തകം തന്നെ വായിച്ചാലും തീരുന്നതല്ല അത്. ശാസ്ത്രത്തിന്റെ സ്വഭാവം കൊണ്ടാണങ്ങനെ. കലയും സാഹിത്യവും വ്യക്തിനിഷ്ഠമാണ്, ശാസ്ത്രം വസ്തുനിഷ്ഠമാണ്. എന്തെങ്ങിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അതാണ്. അല്ലാതെ വിദ്യാര്‍ത്ഥിയുടേയോ, അദ്ധ്യാപകന്റേയോ സ്കൂളിന്റേയോ പ്രശ്നമല്ല. സാഹിത്യ കലാ രംഗം … Continue reading പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം

സാഹിത്യം എന്നാല്‍ എന്ത്?

"സാഹിത്യം" എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ് ഉദ്ദേശിക്കാറ്. എഴുതി വെക്കുന്ന ഭാഷയെ ആണോ സാഹിത്യം എന്ന് വിളിക്കുന്ന്? ദയവ് ചെയ്ത് വിശദീകരിക്കുക. വിക്കിപീഡിയ പറയുന്നത് - സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ … Continue reading സാഹിത്യം എന്നാല്‍ എന്ത്?

കലയും, സത്യവും, രാഷ്ട്രീയവും

അമേരിക്ക കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സോമോസാ(Somoza) ഏകാധിപത്യത്തെ പിന്‍താങ്ങി. 1979 ല്‍ നിക്വരാഗ്വയിലെ ജനങ്ങള്‍ സാന്‍ഡിനിസ്റ്റയുടെ (Sandinistas) നേതൃത്വത്തിലുള്ള ഒരു ജനകീയ വിപ്ലവം ആ ഏകാധിപത്യ ഭരണത്തെ തകര്‍ത്തു. സാന്‍ഡിനിസ്റ്റ എല്ലാം തികഞ്ഞവരായിരുന്നില്ല. അവര്‍ക്ക് നല്ല തോതില്‍ ധിക്കാരികളായിരുന്ന അവരുടെ രാഷ്ട്രീയ തത്വചിന്തയില്‍ ധാരാളം വൈരുദ്ധ്യങ്ങളടങ്ങിയിരുന്നു. എന്നാല്‍ അവര്‍ ബുദ്ധിമാന്‍മാരും, യുക്തിയുള്ളവരും, സംസ്കാരമുള്ളവരുമായിരുന്നു. അവര്‍ സുസ്ഥിരമായ, മാന്യമായ, pluralistic സമൂഹത്തെ സൃഷ്ടിച്ചു. വധശിക്ഷ ഇല്ലാതെയാക്കി. പട്ടിണിക്കാരായ ലക്ഷക്കണക്കിന് കര്‍ഷകരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് … Continue reading കലയും, സത്യവും, രാഷ്ട്രീയവും

അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം

ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസവും, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അഗസ്റ്റോ ബോഅല്‍ (Augusto Boal) 78 ആമത്തെ വയസില്‍ അന്തരിച്ചു. 'മര്‍ദ്ദിതരുടെ അരങ്ങ്' (Theater of the Oppressed) ന്റെ സ്ഥാപകനാണ് അദ്ദേഹം. അറിവ് പകരാനും, ജനാധിപത്യപരമായി ഇടപെടല്‍ പ്രചരിപ്പിക്കാനും രൂപം കൊണ്ട എല്ലാവരുടേയും പങ്കാളിത്തത്തോടുള്ള (participatory form of theater) അന്തര്‍ദേശിയ അരങ്ങാണത്. ലോകം മൊത്തം ബോയല്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അധികാരത്തേയും അടിച്ചമര്‍ത്തലിനേയും ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഉപയോഗിച്ച രീതികള്‍ ലോകത്തിന് മൊത്തം പ്രചോദനം നല്‍കുന്നതും … Continue reading അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം

മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

ഏറ്റവും പ്രസിദ്ധനായ ആഗോള താപന വിമര്‍ശകനും ശാസ്ത്രകഥാകാരനുമായ മൈക്കല്‍ ക്രൈറ്റന്‍ അന്തരിച്ചു. ജുറാസിക് പാര്‍ക്, ആന്‍‌ഡ്രോമീഡ സ്റ്റ്രെയിന്‍ തുടങ്ങിയ techno-thriller വിഭാഗത്തില്‍ ഉള്‍‌പ്പെടുത്താവുന്ന കഥകള്‍ക്കും അതിന്റെ സിനിമകളും വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. എന്നല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസിദ്ധി വിനാശകരമായ രീതിയിലാണ് ഉപയോഗിച്ചത്. മനുഷ്യ രാശിയുടേയും ഭാവി തലമുറകളുടേയും ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും നശിപ്പിക്കുന്ന ഒരു വിപത്തായിട്ടുകൂടി അദ്ദേഹം ആഗോള താപനത്തെ തള്ളിക്കളഞ്ഞു. ഒരുപാട് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും ആഗോള താപനം വെറും സംശയമാണെന്നും അതുകൊണ്ട് അതിനെതിരെ … Continue reading മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം