ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത

എലിക്ക് വിഷം കൊടുക്കുന്നതെങ്ങനെയാണ്? വിഷം നേരേ കൊടുത്താല്‍ അത് തിന്നില്ല. അതിന് പകരം വിഷം അതിനിഷ്ടമുള്ള കപ്പ പോലുള്ള ആഹാര സാധനങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് വെച്ച് അവയുടെ വഴിയില്‍ വെക്കുകയാണ് നാം ചെയ്യുന്നത്. മനുഷ്യന്റെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന രീതിയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. ചന്തമാധ്യമങ്ങളിലാണ് അത് ആദ്യം പ്രചരിച്ചത്. എത്രപേര്‍ കണ്ടു എന്നതിന് സ്ഥതിവിവരക്കണക്ക് വെച്ച് പിന്നട് കച്ചവടമാധ്യമങ്ങളില്‍ വാര്‍ത്തയായി. കുറച്ച് കൂടി പ്രചാരം വന്നപ്പോള്‍ ആ പാട്ട് പാടി നൃത്തംചെയ്തവരുമായും അതിന്റെ അണിയ പ്രവര്‍ത്തകരുമായ ആള്‍ക്കാരുമായുള്ള … Continue reading ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത

Advertisements

ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല

നടിയേ ആക്രമിച്ച പ്രശ്നം കൈവിട്ട് പോയതിനെ തുടര്‍ന്ന് താരങ്ങള്‍ ചാനലുകളിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയില്ല എന്നൊരു വാര്‍ത്ത പരക്കുന്നുണ്ട്. എന്തായാലും മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള കാര്യമാണ്. അല്ലെങ്കില്‍ ഈ കഴുതകളുടെ പൊങ്ങച്ചവും, ത്യാഗവും, ലോക വീക്ഷണവും ഒക്കെ കേള്‍ക്കേണ്ടിവന്നേനെ. എന്നാല്‍ അധികം അങ്ങ് നെഗളിക്കാന്‍ വരട്ടേ. കാരണം ഇത് അവര്‍ സ്വയം എടുക്കുന്ന തീരുമാനമാണ്. അതായത് അവര്‍ തരുന്ന ഒരു ഔദാര്യം. ഈ ഓണത്തിന് നീയൊക്കെ ഞങ്ങളെ കാണണ്ട. അല്ലാതെ മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കൊടുക്കുന്നതിന് ഒരു … Continue reading ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല

ഏതാണ് നല്ല സിനിമ

സിനിമ എന്നത് ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ജീവവായുവാണ്. അതില്ലാത്ത ഒരു ജീവിതം അവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. മുതിര്‍ന്നവരും വ്യത്യസ്ഥരല്ല. സിനിമാക്കാര്‍ക്കും അത് അറിയാം. അതുകൊണ്ട് വലിയ വിനയമൊക്കെ ജനക്കൂട്ടത്തിന്റെ മുമ്പില്‍ പ്രകടിപ്പിക്കുന്നവരാണെങ്കിലും ധിക്കാരികളായ ഏകാധിപതികളെ പോലയാണ് അവരുടെ സമൂഹത്തോടുള്ള കാഴ്ച്പ്പാട്. അവരുടെ അടിത്തറയെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്ത് നോക്കൂ, അപ്പോള്‍ കാണാം അവരുടെ പ്രതികരണം. സിനിമാ ആസ്വാദകര്‍ വരെ അത് പറഞ്ഞവരെ വെച്ചേക്കില്ല. ഒരു കോളേജ് കാമ്പസില്‍ അടുത്തകാലത്ത് നടന്ന കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. നമ്മുടെ … Continue reading ഏതാണ് നല്ല സിനിമ

മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

"2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

മുസ്ലീം ലീഗുകാര്‍ക്കായി ഒരു സിനിമ

വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് … Continue reading മുസ്ലീം ലീഗുകാര്‍ക്കായി ഒരു സിനിമ

അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം

ജെയിംസ് കാമറോണിന്റെ 3-D സിനിമയായ അവതാര്‍(Avatar) അത്യധികം പൊട്ടത്തരവും ആഴമുള്ളതുമാണ്. അന്യഗൃഹ ജീവികളെക്കുറിച്ചുള്ള മിക്ക സിനിമകളേയും പോലെ അത് ഒരു ഭാവാര്‍ത്ഥം വ്യത്യസ്ഥ മനുഷ്യ സംസ്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനെക്കുറിച്ചായതുകൊണ്ടാണ് അത് ആഴമുള്ളതാകാന്‍ കാരണം. എന്നാല്‍ ഈ അവസരത്തില്‍ ഭാവാര്‍ത്ഥം ബോധമുള്ളതും കൃത്യവുമാണ്: ഇത് യൂറോപ്യന്‍മാര്‍ അമേരിക്കയിലെ ആദിമ നിവാസികളുമായി ബന്ധപ്പെടുന്നതിന്റെ കഥയാണ്. സന്തോഷകരമായ ഒരു അന്ത്യം നിര്‍മ്മിക്കണമെങ്കില്‍ കഥ സിനിമയില്‍ നിന്ന് അതിന്റെ ഹൃദയത്തെ നീക്കം ചെയ്യുന്നത്ര പൊട്ടത്തരവും പ്രവചിക്കാനാവുന്നതും ആവണം. അതുകൊണ്ടാണ് സിനിമ പൊട്ടത്തരമാകുന്നത്. The … Continue reading അവതാറിന്റെ പകുതി കഥ നമുക്ക് മറക്കാനാണ് കൂടുതല്‍ ഇഷ്ടം

സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ

ഇല്ല. ഭാഗ്യം. അല്ലെങ്കില്‍ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളൊക്കെ അവരുടെ ഗുണഗണങ്ങളും ത്യാഗങ്ങളും കൊണ്ട് നിറച്ചേനെ. എന്നാലും കഴിഞ്ഞ പ്രവശ്യത്തെ അവാര്‍ഡിനെക്കുറിച്ച് സംശയം. എന്തുകൊണ്ടിവര്‍ക്കത് കിട്ടി. കഴിഞ്ഞ വര്‍ഷം സാമ്പത്തിക മാന്ദ്യം കാരണം അമേരിക്കക്കാരുടെ സ്ഥിതി ഇപ്പോഴത്തേതിലും കഷ്ടമായിരുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ വീടുകളില്‍ നിന്ന് ഇറക്കി വിട്ടു. പലരും കാറുകളിലും പൊതു കക്കൂസുകളും ഉപയോഗിച്ച് ദിവസങ്ങള്‍ തള്ളി നീക്കി. എല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് എന്തെങ്കിലും ആശ്വസിക്കാന്‍ വക വേണ്ടെ. അങ്ങനെയിരിക്കെയാണ് തെരുവു … Continue reading സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ

ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്‍

http://chithrakarans.blogspot.com/2010/02/blog-post_26.html സാധാരണ ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. ഒരു വേശ്യക്ക് ഒരു സമയം ഒരു സ്ഥലത്തേ വേശ്യാവൃത്തി നടത്താന്‍ കഴിയൂ. എന്നാല്‍ ഈ സിനിമാതാരങ്ങള്‍ അങ്ങനെയല്ല. റിക്കോര്‍ഡിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ഒരേ സമയം പല സ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്താന്‍ കഴിയും. അതുകൊണ്ട് ഇവരെ മഹാവേശ്യകള്‍ എന്ന് വിളിക്കാം. പണത്തിന്റെ അഹങ്കാരവും ഹുങ്കുമാണ് ഇവര്‍ക്ക്. അഴീക്കോട് പറഞ്ഞതുപോലെ സ്വന്തമായി ഒരു വാചകം പോലുമെഴുതാതെ, ആരോ എഴുതിയ വാചകം ഉരുവിട്ട് പുനരവതരിപ്പിക്കുന്ന ഇവര്‍ എന്ത് … Continue reading ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്‍

പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ, അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം. ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ … Continue reading പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

http://being-iris.blogspot.com/2009/09/blog-post.html അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.) ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത … Continue reading സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്