സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

http://being-iris.blogspot.com/2009/09/blog-post.html അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.) ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത … Continue reading സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ

Canadian Broadcasting Company (CBC) യുടെ ഡോകുമെന്ററിയാണ് "The Disappearing Male". Patricia Mayville-Cox ന്റെ ഈ സിനിമ പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ്. നാം ജീവിക്കുന്ന ലോകത്തിലെ ആധുനിക ജീവിതം കൂടുതല്‍ കൂടുതല്‍ വിഷമയമാകുന്നു എന്നത് നമ്മേ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 60 വര്‍ഷം മുമ്പ് വളരെ കുറവ് കൃത്രിമ രാസവസ്തുക്കള്‍ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. 1930കളിലേയും 1940 കളിലേയും സൈനിക ഇടപെടല്‍ നടന്ന കാലഘട്ടത്തോടാണ് ആധുനിക രസതന്ത്രത്തിലെ പൊട്ടിത്തെറി സംഭവിച്ചത്. നാം ജീവിക്കുന്ന ലോകം … Continue reading പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ

സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

നാലാംക്ലാസുകാരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു : ബിഹാറില്‍ ഒന്‍പതുകാരനെ പതിന്നാലുവയസ്സുള്ള കുട്ടികള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദൂന്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ഥിയായ സത്യത്തിനെയാണ്‌ കൂട്ടുകാരും അയല്‍ക്കാരുമായ അവിനാശും മോനുവും ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയശേഷം കഴുത്തുഞെരിച്ചു കൊന്നത്‌. തട്ടിക്കൊണ്ടുപോകല്‍ വിഷയമാക്കിയ 'അപഹരണ്‍' എന്ന ചിത്രമാണ്‌ ഇതിന്‌ പ്രേരിപ്പിച്ചതെന്ന്‌ കുട്ടികള്‍ പോലീസിനോട്‌ പറഞ്ഞു. - മാതൃഭൂമി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലോകം മുഴുവന്‍ സിനിമ എന്ന ഹിപ്നോടിക് മാദ്ധ്യമം ദുര്‍ബല മനസ്കരെ എന്തും ചെയ്യാന്‍ തയ്യാറാക്കുന്നുണ്ട്. "Heat"എന്ന ഇംഗ്ലീഷ് സിനിമ … Continue reading സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്

1934 ല്‍ ആയിരക്കണക്കിന് ചൈനാക്കാര്‍ മാവോയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ചൈനയിലെ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങി നടത്തി. അതാണ് Long March. ആധുനിക ചൈനക്ക് ജന്മമേകിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയേകിയത് അതായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ വായുവിലും, വെള്ളത്തിലും, മണ്ണിലും ആ വികസനപ്രവര്‍ത്തനങ്ങളുണ്ടാക്കിയ വലിയ പാരിസ്ഥിതിക കാല്‍പ്പാട് അളക്കുവാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടിക്കൊണ്ട് ഒരു "Green Long March." നടത്തി. 43 യൂണിവേര്‍സിറ്റികളിലെ 2000 കുട്ടികള്‍ ചൈന മൊത്തം 10 … Continue reading ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്

സിനിമയും മൃഗീയതയും

സെക്സിന്റെയും വയലന്‍സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്കിയത്. 2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. … Continue reading സിനിമയും മൃഗീയതയും

ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന‌

http://malayalamvaayana.blogspot.com/2008/11/blog-post_04.html ശരിയാണ് ഭാസ്കര്‍ജി. ആര്‍ക്കെങ്കിലും അവശ കലാകാരന്‍മാരെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഭലത്തിന്റെ 1% അതിന് വേണ്ടി മാറ്റി വെച്ചാല്‍ പോരെ. അതിന് വേണ്ടി ലൈംഗിതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ കൂടെ നിര്‍മ്മിച്ച് വേണോ? എവിടെ ആയാലും ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്. കഴിവതും സിനിമ കാണാതിരിക്കുക. അത്യാവശ്യമെങ്കില്‍ ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ അത് കാണുക. പണം കൊടുത്ത് സിനിമക്കാരെ സമൂഹത്തിന്റെ നല്ല ഗുണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കരുത്. വിനോദം … Continue reading ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന‌

ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി

“ലോകം മുഴുവന്‍ ദശ ലക്ഷക്കണക്കിനാളുകളാണ് കുപ്പി വെള്ളം ഉപയോഗിക്കുന്നത്. കാരണം അവര്‍ കരുതുന്നത് കുപ്പി വെള്ളം കൂടുതല്‍ സുരക്ഷിതമാണെന്നാണ്. വെള്ളത്തിന് വേണ്ടി എന്തിനാണ് ഇത്ര പണം മുടക്കേണ്ടി വരുന്നത്? നാലില്‍ മൂന്ന് അമേരിക്കക്കാരും കുപ്പി വെള്ളം കുടിക്കുന്നു. അഞ്ചിലൊന്ന് പേര്‍ കുപ്പി വെള്ളം മാത്രമേ കുടിക്കുകയുള്ളു. വെറും ടാപ്പ് വെള്ളത്തിന് ആളുകള്‍ എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നു.” കുപ്പി വെള്ളത്തിന്റെ പ്രശ്നങ്ങളും ആഗോള ജല പ്രതിസന്ധിയേയും കുറിച്ച് പുതിയ സിനിമ പരിശോധിക്കുന്നു. “FLOW: For Love of … Continue reading ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി