സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് വടക്കന്‍ സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായി ധാരാളം വ്യോമാക്രമണങ്ങളോടെ സൈനിക നടപടി തുര്‍ക്കി തുടങ്ങി. അമേരിക്കയുടെ നയത്തിലെ വ്യത്യാസമാണ് ട്രമ്പിന്റെ നീക്കത്തോടെ പുറത്ത് വന്നത്. അത് സിറിയയിലെ കുര്‍ദ് സൈനികരെ ഉപേക്ഷിക്കുന്ന ഒന്നാണ്. അവര്‍ മാത്രമായിരുന്നു സിറിയയിലെ അമേരിക്കയുടെ ഏക പങ്കാളി. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ അവര്‍ ദീര്‍ഘകാലമായി അമേരിക്കയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. അമേരിക്കയുടെ നീക്കം സിറിയയിലെ കുര്‍ദുകളുമായുള്ള “വളരെ അപകടകരമായ കളികളാണ്” എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് ആരോപിച്ചു. … Continue reading സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു

2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, "ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം" എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ … Continue reading അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു