ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

ഡാറ്റാ സംരക്ഷണ കമ്മറ്റി: സര്‍ക്കാര്‍ നിരന്തരം വിവരാവകാശ അപേക്ഷ തള്ളിക്കളയുന്നു

ഇന്‍ഡ്യയുടെ ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനുള്ള ശ്രീകൃഷ്ണ കമ്മറ്റിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കാനായി കൊടുത്ത ഒരു കൂട്ടം വിവരാവകാശ ചോദ്യങ്ങള്‍ നിരന്തരമായി നിരസിക്കുന്നു. ഡിസംബര്‍ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള 5 വ്യത്യസ്ഥ വിവരാവകാശ ചോദ്യങ്ങള്‍ക്ക് വളരെ കുറവ് വിവരങ്ങളേ 31 ജൂലൈ 2017 ല്‍ രൂപീകൃതമായ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റിയില്‍ നിന്ന് ശേഖരിക്കാനായുള്ളു. അതിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടാതെ, 10 അംഗ കമ്മറ്റിയുടെ അംഗത്വത്തെക്കുറിച്ചും അതിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. — സ്രോതസ്സ് thequint.com

സ്പെക്ട്രെയുടെ പുതിയ ഇനം സുരക്ഷാ പ്രശ്നം കണ്ടെത്തി

speculative buffer overflows സൃഷ്ടിക്കുന്ന കുപ്രസിദ്ധമായ Spectre സുരക്ഷാ പ്രശ്നത്തിന്റെ പുതിയ ഇനം MITയിലെ ഗവേഷകര്‍ കണ്ടെത്തി. ആദ്യത്തെ Spectre സുരക്ഷാ പ്രശ്നം ഈ വര്‍ഷം കണ്ടെത്തിയ ശേഷം ഇപ്പോള്‍ Spectre1.1 (CVE-2018-3693) എന്ന പുതിയ ഇനം ഉള്‍പ്പടെ ധാരളം ഇനങ്ങള്‍ ഇതിനുണ്ട്. speculative buffer overflows നിര്‍മ്മിക്കാനായി പുതിയ Spectre കുഴപ്പം speculative stores നെ ഉപയോഗിക്കുന്നു. classic buffer overflow സുരക്ഷാ കുഴപ്പം പോലെ പുതിയ Spectre കുഴപ്പത്തേയും "Bounds Check Bypass Store" … Continue reading സ്പെക്ട്രെയുടെ പുതിയ ഇനം സുരക്ഷാ പ്രശ്നം കണ്ടെത്തി

സിംഗപ്പൂരിലെ ആരോഗ്യ ഡാറ്റാബേസ് ചോര്‍ന്നു, 15 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടു

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവന പ്രകാരം 1 മെയ് 2015 മുതല്‍ ഈ വര്‍ഷം 4 ജൂലൈ വരെ SingHealth ആശുപത്രിയും പോളിക്ലിനിക്കുകളം സന്ദര്‍ശിച്ച രോഗികളുടെ ആരോഗ്യ രേഖകള്‍ വായിക്കപ്പെടുകയും പകര്‍പ്പെടുക്കപ്പെടുകയും ചെയ്തു. പേര്, NRIC (ദേശീയ തിരിച്ചറിയല്‍) നമ്പര്‍, വംശം, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ പകര്‍പ്പെടുത്തിട്ടുണ്ടാവും. ഈ രോഗികളിലെ 1.6 ലക്ഷം പേരുടെ outpatient വിതരണം ചെയ്ത മരുന്നുകളുടെ വിവരങ്ങളും പകര്‍പ്പെടുത്തിട്ടുണ്ട്. — സ്രോതസ്സ് itwire.com

signing keys നെ ദുരുപയോഗം ചെയ്യുന്ന TLBleed ആക്രമണം

ഇന്റല്‍ ചിപ്പിന്റെ Hyper-Threading സവിശേഷത ദുരുപയോഗം ചെയ്യുന്ന പുതിയ ആക്രമണത്തിന് കൃത്യമായ സൂഷ്മതയോടെ signing keys ശേഖരിക്കാന്‍ കഴിയുന്നു. TLBleed എന്ന പുതിയ ആക്രമണം ഇന്റല്‍ ചിപ്പിന്റെ translation lookaside buffer cache നെ ആണ് ഉപയോഗിക്കുന്നത്. അത് വിജയിച്ചാല്‍ അക്രമിക്ക് പ്രോഗ്രാമുകള്‍ sign ചെയ്യാനുള്ള രഹസ്യ 256-ബിറ്റ് കീ മോഷ്ടിക്കാനാകും. Intel Skylake, Coffee Lake ചിപ്പുകളില്‍ 99.8% വും Broadwell Xeon ചിപ്പില്‍ 98.2% വും സൂഷ്മതയോടെ അത് ചെയ്യാനാകും. TLBleed ഒരു പുതിയ … Continue reading signing keys നെ ദുരുപയോഗം ചെയ്യുന്ന TLBleed ആക്രമണം

Meltdown, Spectre പിഴവുകള്‍ നേരത്തേ അറിയാമായിരുന്നു എന്ന ആരോപണം NSA നിഷേധിച്ചു

“NSAക്ക് ഈ പിഴവുകളെക്കുറിച്ച് അറിയില്ല എന്നും, ആ പിഴവുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും, അതുപോലെ ഈ പിഴവ് തുറന്നിട്ട് ഇന്റല്‍ പോലുള്ള ഒരു പ്രധാനപ്പെട്ട കമ്പനിയെ അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തിയും അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യില്ല,” എന്ന് Washington Post നോട് വെറ്റ് ഹൌസ് സുരക്ഷാ ഉദ്യോഗസ്ഥനായ Rob Joyce പറഞ്ഞു. വിദേശത്തെ രഹസ്യാന്വേഷണ ലക്ഷ്യങ്ങള്‍ക്കായി Meltdown യോ Spectre യോ ഉപയോഗിച്ചിട്ടില്ലെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ ട്രാക്ക് റിക്കോഡുകള്‍ വ്യത്യസ്ഥമാണ്. NSA പിഴവുകള്‍ മാസങ്ങളോളം … Continue reading Meltdown, Spectre പിഴവുകള്‍ നേരത്തേ അറിയാമായിരുന്നു എന്ന ആരോപണം NSA നിഷേധിച്ചു

വാതക പൈപ്പ് ലൈനിന്റെ ദൌര്‍ബല്യത്തെ വ്യക്തമാക്കുന്നതാണ് സൈബര്‍ ആക്രമണം

പങ്കുവെക്കുന്ന ഒരു ഡാറ്റാ നെറ്റ്‌വര്‍ക്കില്‍ നടന്ന ഒരു സൈബര്‍ ആക്രമണം അമേരിക്കയിലെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്രവര്‍ത്തകരെ ഉപഭോക്താക്കളുമായി ബന്ധപ്പിച്ചിരിക്കുന്ന സെര്‍വ്വര്‍ കമ്പ്യൂട്ടര്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് കാരണമായി. വാതക വിതരണത്തിന് തടസമൊന്നും ഉണ്ടായില്ല എന്ന് കമ്പനികള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ഇടപാട് ഒരു മുന്നറീപ്പാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നോ എന്നത് വ്യക്തമല്ല. — സ്രോതസ്സ് nytimes.com

4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്

Coinhive പോലുള്ള ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ വളര്‍ച്ച ഒരു ഇരട്ടത്തലയുള്ള വാള് പോലെയാണ്. ധാരാളം വെബ് സൈറ്റുകള്‍ അധിക വരുമാനം നേടാനുള്ള വഴിയായി ക്രിപ്റ്റോ കറന്‍സി ഖനനത്തെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ഉപയോക്താക്കളുടെ CPU ചക്രത്തെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കുന്നത് പ്രശ്നത്തിലേക്ക് നയിക്കും. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ CPU ന്റെ 85% വരെ gobbled എന്ന് നിരാശരായ ഉപയോക്താക്കള്‍ പറയുന്നു. മോശം സ്ഥാപനം, സുതാര്യതയില്ല, ഉപയോക്താക്കളുടെ നിരാശ എന്നിവയാല്‍ Pirate Bay … Continue reading 4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്